city-gold-ad-for-blogger

കഞ്ചാവ് മാഫിയ തലവന്‍മാര്‍ കോടീശ്വരന്‍മാരായപ്പോള്‍ കഞ്ചാവ് എത്തിച്ചവര്‍ക്ക് 25 വര്‍ഷം കാരാഗൃഹവാസം

ഉപ്പള: (www.kasargodvartha.com 16.05.2018) കഞ്ചാവ് മാഫിയ തലവന്‍മാര്‍ കോടീശ്വരന്‍മാരായപ്പോള്‍ കഞ്ചാവ് എത്തിച്ചവര്‍ക്ക് 25 വര്‍ഷം കാരാഗൃഹവാസം. കാസര്‍കോട് ജില്ലയില്‍ കഞ്ചാവ് മാഫിയയുടെ വന്‍ ശൃംഖല വേരുറപ്പിച്ച് കച്ചവടം ഇപ്പോഴും പൊടിപൊടിക്കുന്നു. ഗള്‍ഫ് നാടുകളിലേക്ക് ജോലിക്കായി പോകുന്ന പാവപ്പെട്ടവരുടെ കൈവശമാണ് കുങ്കുമ പൂവെന്നും ഭക്ഷ്യസാധനമെന്നുമുള്ള വ്യാജേന കഞ്ചാവ് കടത്തുന്നത്.

ഉപ്പള, കുമ്പള, മഞ്ചേശ്വരം എന്നിവിടങ്ങളിലുള്ള വന്‍ സ്രാവുകളാണ് ഇങ്ങനെ ഗള്‍ഫിലേക്ക് കഞ്ചാവ് കടത്തി കോടീശ്വരന്മാരായി നാട്ടില്‍ വിലസുന്നത്. ഇവരെ പോലീസ് പിടിച്ചാല്‍ രണ്ടോ മൂന്നോ മാസം മാത്രമാണ് റിമാന്‍ഡ് ചെയ്ത് ജയിലിലടക്കുന്നത്. ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയാല്‍ വീണ്ടും ഇവര്‍ കഞ്ചാവ് കടത്ത് തന്നെയാണ് തുടരുന്നത്. പക്ഷേ ഇവര്‍ കൊടുത്തയക്കുന്നവരെ ഗള്‍ഫ് നാട്ടില്‍ നിന്നും പിടിച്ചാല്‍ 25 വര്‍ഷമാണ് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടത്. ആന്ധ്രാപ്രദേശിലെ ഹൈദരാബാദില്‍ നിന്നാണ് കാസര്‍കോട്ടേക്ക് ടണ്‍ കണക്കിന് കഞ്ചാവ് കൊണ്ടുവരുന്നത്.

കഞ്ചാവ് മാഫിയ തലവന്‍മാര്‍ കോടീശ്വരന്‍മാരായപ്പോള്‍ കഞ്ചാവ് എത്തിച്ചവര്‍ക്ക് 25 വര്‍ഷം കാരാഗൃഹവാസം

കോളജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് നാട്ടില്‍ കഞ്ചാവ് മാഫിയ വിലസുന്നത്. ഇത്തരക്കാര്‍ക്കെതിരെ നടപടികള്‍ എടുക്കാത്തത് പോലീസിന്റേയും എക്‌സൈസിന്റേയും പിടിപ്പുകേടാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് കടമ്പാര്‍, ഉപ്പള, സോംഗല്‍ സ്വദേശികളായ ഏഴോളം പേരെ കഞ്ചാവ് കടത്തിയതിന് ഖത്തര്‍ പോലീസ് പിടികൂടിയിരുന്നു. അവര്‍ ഇപ്പോള്‍ ഖത്തര്‍ ജയിലിലാണുള്ളത്. ഇവര്‍ക്ക് കഞ്ചാവ് കൊടുത്തവര്‍ നാട്ടില്‍ പ്രമാണിമാരായി നടക്കുമ്പോഴാണ് പാവങ്ങള്‍ക്ക് ഖത്തറിലെ കാരാഗ്രഹ വാസം. ഇത് പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്.

ഖത്തര്‍ ജയിലിലായ ആറ് പേരെ കുറിച്ച് ഇത് വരെ നാട്ടുകാര്‍ക്ക് യാതൊരു വിവരവുമില്ല. വീട്ടിലേക്ക് ഫോണോ മറ്റോ വരുന്നില്ല. ഇവര്‍ തിരിച്ചെത്തുന്നതിന് വീട്ടുകാര്‍ മന്ത്രവാദികളുടെ സഹായം തേടുകയാണ് ചെയ്യുന്നത്. ഇനിയെങ്കിലും പോലീസും എക്‌സൈസും ജനങ്ങളുടെ വിഷമം മനസിലാക്കി നാട്ടില്‍ വിലസുന്ന കഞ്ചാവ് മാഫിയയെ പിടിച്ച് കെട്ടി നിയമത്തിന്റെ മുന്നിലെത്തിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ലഹരി വിമുക്ത ദിനത്തില്‍ മാത്രമാണ് എക്‌സൈസിന്റേയും പോലീസിന്റേയും പേരില്‍ കുറച്ച് ദിവസത്തേക്ക് ബോധവല്‍ക്കരണവും ഇതോടൊപ്പം റെയ്ഡും നടക്കുന്നത്. കഞ്ചാവ് മാഫിയക്കെതിരെ പ്രവര്‍ത്തനം സ്ഥിരമാക്കാന്‍ നടപടിയുണ്ടാകണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു.

അഞ്ച് മില്ലി കഞ്ചാവിന് ഇവിടെ നൂറ് മുതല്‍ നൂറ്റമ്പത് രൂപയാണ് വില. ഒരു കിലോ കഞ്ചാവിന് ഏഴ് ലക്ഷം രൂപയാണ് ദല്ലാള്‍മാര്‍ക്ക് ലാഭം ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ഖത്തറില്‍ കഞ്ചാവുമായി പിടിയിലായവര്‍ക്ക് അത് കൊടുത്തു വിട്ട മാഫിയ സംഘത്തില്‍പെട്ടവര്‍ നാട്ടില്‍ ജനങ്ങള്‍ക്ക് മുന്നില്‍ നെഞ്ച് വിരിച്ച് നടക്കുന്നുവെന്നാണ് ആക്ഷേപം. ഇവര്‍ക്കെതിരെ പോലീസ് കണ്ണ് തുറക്കാത്തത് വേദനാജനകമാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. പോലീസും എക്‌സൈസും വേണ്ടപ്പെട്ട അധികാരികളും ഇത്തരക്കാരെ പിടിച്ച് തുറങ്കിലിടണം എന്നാണ് ജനങ്ങളടെ ആവശ്യം. ഇരുപതും ഇരുപത്തിരണ്ടും വയസിനിടയില്‍ പ്രായമുള്ള യുവാക്കളാണ് കഞ്ചാവ് മാഫിയയുടെ തട്ടിപ്പില്‍ കുടുങ്ങി ഖത്തര്‍ ജയിലില്‍ കഴിയുന്നത്. ഇവര്‍ക്ക് ചുരുങ്ങിയത് ഇരുപത്തി അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.

എട്ട് കിലോ കഞ്ചാവ് ഗള്‍ഫിലേക്ക് കയറ്റി വിട്ടാല്‍ നാല് ലക്ഷം രൂപയാണ് ഇവര്‍ക്ക് കിട്ടുന്നത്. ഇവര്‍ക്ക് ഗള്‍ഫിലേക്ക് പോകുന്നവരെ കാട്ടിക്കൊടുക്കുന്നവര്‍ക്ക് അമ്പതിനായിരം രൂപ കമ്മീഷനായി കൊടുക്കുന്നു. ഖത്തര്‍ ജയിലില്‍ കഴിയുന്ന യുവാക്കളുടെ ബസുക്കള്‍ കുമ്പള സി.ഐക്ക് പരാതി നല്‍കിയിട്ടുണ്ട്.

ഒരാള്‍ 8 കിലോ കഞ്ചാവ് കൊടുത്ത് വിട്ടാല്‍ നാല് ലക്ഷം രൂപയാണ് കഞ്ചാവ് മാഫിയക്ക് കമ്മീഷനായി ലഭിക്കുന്നത്. ഗള്‍ഫില്‍ പോകുന്ന പാവപ്പെട്ട 7 പേരുടെ പക്കല്‍ ഇത് കൊടുത്തയച്ചാല്‍ 28 ലക്ഷം രൂപ ഒരു പണിയുമില്ലാതെ കഞ്ചാവ് മാഫിയയുടെ പോക്കറ്റില്‍ എത്തുന്നു. ഗള്‍ഫ് നാട് സ്വപ്നം കണ്ട് പോകുന്ന പാവപ്പെട്ടവര്‍ ഗള്‍ഫില്‍ വര്‍ഷങ്ങളോളം ജയിലിലാകുന്നതോടെ കുടുംബത്തിന്റെ പ്രതീക്ഷകള്‍ കൂടിയാണ് അസ്തമിക്കുന്നത്. ലഹരി മാഫിയയ്‌ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കണം എന്ന് ജനങ്ങള്‍ ആവശ്യ പ്പെടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, News, Uppala, Ganja, Top-Headlines, Police, Jail, Bail, Natives, Complaint, Ganja smuggling; 25 years imprisonment.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia