കഞ്ചാവ് മാഫിയ സംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ്; വെടിയുണ്ടയുടെ ചീള് തെറിച്ച് യുവാവിന് പരിക്ക്
Jun 25, 2018, 12:29 IST
ബേക്കല്‍: (www.kasargodvartha.com 25.06.2018) കഞ്ചാവ് മാഫിയ സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ യുവാവിന് വെടിയുണ്ടയുടെ ചീള് തെറിച്ച് പരിക്കേറ്റു. കോട്ടിക്കുളം സിറ്റി സെന്റര്‍ കെട്ടിടത്തിലാണ് ഞായറാഴ്ച രാത്രി 10 മണിയോടെ വെടിവെപ്പുണ്ടായത്. പാലക്കുന്ന് സ്വദേശി ഫയാസിനാണ് (19) വെടിയേറ്റത്. പരിക്കേറ്റ ഫയാസിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിയുതിര്‍ത്തപ്പോള്‍ വെടിയുണ്ട ചുമരില്‍ തറച്ച് അതിന്റെ ചീള് ഫയാസിന്റെ കാലില്‍ തുളഞ്ഞുകയറുകയായിരുന്നു.
യുവാവിനെ ഉടന്‍ തന്നെ സ്വകാര്യാശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കോലാച്ചി നാസർ എന്നയാളാണ് ഫയാസിനെ വെടിവെച്ചതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഞായറാഴ്ചയായതിനാല്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ കടകളെല്ലാം അടഞ്ഞുകിടന്നിരുന്നു. ഇതിനിടയിലാണ് കഞ്ചാവ് മാഫിയ സംഘങ്ങള്‍ ഏറ്റുമുട്ടുകയും വെടിയുതിര്‍ക്കുകയും ചെയ്തത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ബേക്കല്‍ പോലീസ് അറിയിച്ചു.
വെടിവെപ്പ് സംഭവം തിങ്കളാഴ്ച രാവിലെയാണ് പുറംലോകം അറിഞ്ഞത്. സംഘത്തില്‍പെട്ടവര്‍ തന്നെയാണ് പരിക്കേറ്റ ഫയാസിനെ ആശുപത്രിയിലെത്തിച്ചതെന്നാണ് വിവരം. വെടിവെച്ച തോക്ക് ആരുടേതാണെന്നോ മറ്റോ ഉള്ള വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് സൂചിപ്പിച്ചു.

Updated
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Kottikulam, Bekal, Police, Investigation, Ganja gang fight in Kottikkulam
< !- START disable copy paste -->