city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാനിലെത്തിയ സംഘം ഫുള്‍ടാങ്ക് പെട്രോളടിച്ച ശേഷം പണം നല്‍കാതെ പോയി; സിസിടിവിയില്‍ കുടുങ്ങിയ സംഘത്തെ പോലീസ് മണിക്കൂറുകള്‍ക്കകം പൊക്കി, പിന്നീട് വിട്ടയച്ചു

കുമ്പള: (www.kasargodvartha.com 29/12/2016) വാനിലെത്തിയ സംഘം ഫുള്‍ടാങ്ക് പെട്രോളടിച്ച ശേഷം പണം നല്‍കാതെ പമ്പില്‍ നിന്നും പോയി. വിവരമറിഞ്ഞ പോലീസ് മണിക്കൂറുകള്‍ക്കകം വാനിലെത്തിയ ഏഴംഗ സംഘത്തെ പൊക്കി. നീലേശ്വരം പെട്രോള്‍ പമ്പിലാണ് സംഭവം. തേക്കടിയില്‍ വിനോദ യാത്ര കഴിഞ്ഞ് മുംബൈക്ക് മടങ്ങുകയായിരുന്ന സംഘമാണ് പെട്രോളടിച്ച ശേഷം പണം നല്‍കാതെ പോയത്.

തുടര്‍ന്ന് സിസിടിവിയില്‍ കുടുങ്ങിയ വാനിന്റെ നമ്പര്‍ സഹിതം പോലീസിന് വിവരം നല്‍കുകയും പോലീസ് സമയോജിതമായി നടത്തിയ അന്വേഷണത്തില്‍ പെര്‍വാഡില്‍ വെച്ച് കുമ്പള പോലീസും ഹൈവേ പോലീസും ചേര്‍ന്ന് വാന്‍ പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ പിറകില്‍ വന്ന വാഹനത്തിലുള്ളവര്‍ ഒരുമിച്ച് പണം നല്‍കുമെന്ന് കരുതിയാണ് തങ്ങള്‍ പെട്രോളടിച്ച ശേഷം അവിടെ നിന്നും പോയതെന്നും കൂടെയുണ്ടായിരുന്നവര്‍ അവരുടെ വാഹനത്തിലടിച്ച പെട്രോളിന്റെ പണം മാത്രമാണ് നല്‍കിയതാണെന്നും ഇവര്‍ പോലീസിനോട് വിശദീകരിച്ചു.

പിന്നീട് പെട്രോള്‍ പമ്പധികൃതര്‍ക്ക് പണം നല്‍കിയ ശേഷം ഇവരെ വിട്ടയക്കുകയായിരുന്നുവെന്ന് കുമ്പള എസ് ഐ മെല്‍വിന്‍ ജോസ് കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി.
വാനിലെത്തിയ സംഘം ഫുള്‍ടാങ്ക് പെട്രോളടിച്ച ശേഷം പണം നല്‍കാതെ പോയി; സിസിടിവിയില്‍ കുടുങ്ങിയ സംഘത്തെ പോലീസ് മണിക്കൂറുകള്‍ക്കകം പൊക്കി, പിന്നീട് വിട്ടയച്ചു

Keywords:  Kasaragod, Kerala, Kumbala, Police, Petrol-pump, Petrol, cash, Van, Full Tank, Gang went with out paying cash of petrol; held.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia