Bike Robbers | 'പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊണ്ട് ബൈകുകൾ കവർച്ച ചെയ്ത് എത്തിക്കും; പിന്നീട് പൊളിച്ചുവിൽക്കും'; മോഷണ സംഘത്തിൽ നിരവധി പേർ; കൗമാരക്കാരടക്കം 6 പേർ അറസ്റ്റിൽ; ആക്രി വ്യാപാരി സംഘത്തലവൻ
Jan 10, 2024, 16:04 IST
ആദൂർ: (KasargodVartha) കുട്ടികളെ കൊണ്ട് ബൈകുകൾ കവർച്ച ചെയ്ത് ആക്രി കടയിലെത്തിച്ച് പൊളിച്ചുവിൽക്കുന്ന സംഘത്തിലെ ആറ് പേർ അറസ്റ്റിലായി. ഇതിൽ മൂന്ന് പേർ കൗമാരക്കാരാണ്. ആക്രിക്കട വ്യാപാരിയാണ് സംഘത്തലവൻ. ആദൂർ സി എ നഗറിൽ നിന്ന് കവർച്ച ചെയ്ത രണ്ട് ബൈകുകൾ ആക്രിക്കടയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വ്യാപാരി ശരീഫ് (39), അബ്ദുല്ലത്വീഫ് (36), വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നിഥിന്‍ (18), കൗമാരക്കാരായ 16ഉം 17ഉം വയസുള്ള മൂന്ന് കുട്ടികൾ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
ആദൂർ റഹ്‌മത് നഗർ സ്വദേശിയും വിദ്യാർഥിയുമായ സുഹൈലിന്റെ കെ എൽ 60 എച് 2469 യമഹ എഫ് സെഡ്, വെൽഡിങ് കടയുടമയായ സുജിത് കുമാറിന്റെ കെ എൽ 14 എൻ 4964 ഹോൻഡ യൂണികോൺ ബൈകുകളാണ് ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിക്കും ഞായറാഴ്ച പുലർച്ചെയ്‌ക്കും ഇടയിൽ കവർച്ച ചെയ്യപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാക്കളെല്ലാം പിടിയിലായത്. ആക്രിക്കടയിൽ നിന്നും മുറിച്ച് കഷ്ണങ്ങളാക്കിയ നിലയിൽ പ്രദേശവാസികൾ ബൈക് കണ്ടെടുക്കുകയും പ്രതികളിൽ ചിലരെ പൊലീസിന് കൈമാറുകയുമായിരുന്നു.
മോഷ്ടിച്ച ബൈകുകള്‍ കടയിലെത്തിച്ച് പൊളിച്ച് വില്‍ക്കുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറയുന്നു. നേരത്തെ മുള്ളേരിയയിലെ വിലേജ് ഓഫീസിന് സമീപത്ത് നിന്നും ഒരു ജീവനക്കാരന്റെ ബൈക് മോഷണം പോയിരുന്നു. ഇതിന് പിന്നിലും ഈ സംഘമാണെന്നാണ് സൂചന. ഇത്തരത്തിൽ കൂടുതൽ വാഹന മോഷണ കേസുകളിൽ സംഘത്തിന് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.