city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗദ്ദിക: കലയുടെയും പാരമ്പര്യത്തിന്റേയും കളിവിളക്കിന് മുഖ്യമന്ത്രി തിരികൊളുത്തും

കൊല്ലം: (www.kasargodvartha.com 18.10.2017) പാരമ്പര്യ കലാരൂപങ്ങളും നാട്ടറിവുകളും പരമ്പരാഗത ഉത്പന്നങ്ങളും സംഗമിക്കുന്ന ഉത്പന്ന പ്രദര്‍ശന-നാടന്‍ കലാമേളയായ 'ഗദ്ദിക' മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ 23 ന് പത്തനാപുരത്ത് ഉദ്ഘാടനം ചെയ്യും. നവംബര്‍ ഒന്നു വരെ നീളുന്ന മേളയില്‍ പട്ടിക വിഭാഗങ്ങളുടെ പരമ്പരാഗത കലാരൂപങ്ങള്‍ അരങ്ങുണര്‍ത്തും. നാട്ടറിവിന്റെ സാധ്യതകളും നാടന്‍ ഉത്പന്നങ്ങളുടെ മികവും കണ്ടും അനുഭവിച്ചുമറിയാം ഇവിടെ. അടിയഗോത്ര വിഭാഗത്തിന്റെ നന്മയെ അടയാളപ്പെടുത്തുന്ന ആചാരമായ ഗദ്ദിക എന്ന പേരു തന്നെയാണ് മേളയ്ക്ക് നല്‍കിയിരിക്കുന്നത്.

പരമ്പരാഗത ഉത്പന്ന മേളയ്ക്കൊപ്പം കൈത്തൊഴില്‍ വിദഗ്ധര്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളും വംശീയ രുചികളും ഗോത്രവൈദ്യത്തിന്റെ പ്രത്യേകതകളും ആവിക്കുളിയടക്കമുള്ള ചികിത്സാരീതികളും ഗദ്ദിക 2017 ന്റെ സവിശേഷതയാണ്. കിര്‍ത്താഡ്സും പട്ടികജാതി - പട്ടികവര്‍ഗ വികസന വകുപ്പുകളും സംയുക്തമായി നടത്തുന്ന ഗദ്ദിക 2017 മഞ്ചള്ളൂര്‍ എംഎല്‍എ ഓഫീസിന് സമീപത്തെ ഗ്രൗണ്ടിലാണ് നടക്കുക.

ഗദ്ദിക: കലയുടെയും പാരമ്പര്യത്തിന്റേയും കളിവിളക്കിന് മുഖ്യമന്ത്രി തിരികൊളുത്തും


പട്ടികവിഭാഗങ്ങളുടെ കലാരൂപങ്ങളായ ആട്ടം, ചാമുണ്ഡിത്തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം, പണപ്പൊറാട്ട്, പളിയ നൃത്തം, കണ്ഠകര്‍ണ്ണന്‍ തെയ്യം, ചോനന്‍കളി ചാറ്റ്, മംഗലംകളി, പറപൂതന്‍ മൂക്കന്‍ചാത്തന്‍, ഗദ്ദിക, ഊരാളിക്കൂത്ത്, പൂപ്പട തുള്ളല്‍, പൂരക്കളി, കമ്പളക്കളി-വട്ടക്കളി-മാരിക്കളി, ആട്ട്പാട്ട്, ഇരുളനൃത്തം, വട്ടക്കളി, കാട്ടുനായ്ക്കനൃത്തം, കൊട്ടുമരംആട്ട്, കോല്‍ക്കളി, മുടിയാട്ട്, കോള്‍ ആട്ടെ, തോട്ടി ആട്ടെ, നാഗകാളി വെള്ളാട്ട് തിറ എന്നിവ 10 ദിനങ്ങളെ വേറിട്ടതാക്കും. സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ കലാരൂപങ്ങളുടെ അവതരണവും കലാമണ്ഡലത്തിന്റെ ഓട്ടന്‍തുള്ളല്‍, സംഗീത നാടക അക്കാഡമിയുടെ നാടകഗാനങ്ങളുടെ ദൃശ്യാവിഷ്‌കാരം, ഫോക്ലോര്‍ അക്കാഡമിയുടെ പൂരക്കളി, ഗുരുഗോപിനാഥ് നടന ഗ്രാമത്തിന്റെ കേരള നടനം എന്നിവയും അരങ്ങേറും.

ദിവസവും വൈകുന്നേരം സംസ്‌കാരിക സമ്മേളനങ്ങള്‍, പ്രമുഖരുടെ പ്രഭാഷണങ്ങള്‍ തുടങ്ങിയവയും ഉണ്ടാകും. കലാസാംസ്‌കാരിക സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖരാണ് പങ്കെടുക്കുക. മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയില്‍ വൈകിട്ട് 5.30 നാണ് ഉദ്ഘാടന സമ്മേളനം. ഇതിന് മുന്നോടിയായി വൈകിട്ട് 3.30ന് കല്ലുംകടവില്‍ നിന്ന് ഘോഷയാത്രയും നടക്കും. സ്റ്റാളുകള്‍ മന്ത്രി കെ രാജുവും പവലിയനുകള്‍ കൊടിക്കുന്നില്‍ സുരേഷ് എം പി യും ഉദ്ഘാടനം ചെയ്യും. കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ അടക്കം ജനപ്രതിനിധികള്‍ ചടങ്ങിലും മേളയുടെ നടത്തിപ്പിലും സജീവമായി പങ്കെടുക്കും. നവംബര്‍ ഒന്നിന് സമാപന സമ്മേളനം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.

ഗദ്ദികയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തില്‍ സഹകരണ ജീവനക്കാരുടെ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ രാജഗോപാല്‍, ജില്ലാ കലക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് സജീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച് നജീബ് മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kollam, Kerala, News, Pinarayi-Vijayan, Inauguration,'Gaddiga' will be inaugurated by Chief Minister on Oct 23rd.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia