city-gold-ad-for-blogger
Aster MIMS 10/10/2023

കോവിഡ് ബാധിച്ച് മരിച്ച ആറു പേർക്ക് അടുത്തടുത്ത ദിവസങ്ങളിൽ അന്ത്യശുശ്രൂഷ; ഫാദർ വിപിൻ ആനചാരിലിന് ഇത് ദൈവ നിയോഗം

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 30.04.2021) മരിച്ചവർക്ക് ഉചിതമായ അന്ത്യ ശുഷ്രൂഷ നൽകുക. അത് കോവിഡ് ആയാലും ശരി മറ്റെന്തു പകർച്ച വ്യാധി ആണെങ്കിലും ശരി. ഇത് പറയുന്നത് മാലോം പുഞ്ച ഇടവക വികാരിയും കെ സി വൈ എം വെള്ളരിക്കുണ്ട് ഫെറോന ഡയറക്ടറുമായ ഫാദർ വിപിൻ ആനചാരിൽ.

കോവിഡ് മൂലം മരണമടയുന്നവരുടെ മൃതസംസ്ക്കാരത്തിന് നേതൃത്വം നൽകി സമൂഹത്തിനു തന്നെ ഇപ്പോൾ മാതൃക ആവുകയാണ് പുഞ്ച ഇടവക വികാരിഫാദർ വിപിൻ ആനചാരിൽ. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളരിക്കുണ്ടിന്റെ മലയോര പ്രദേശങ്ങളായ പുഞ്ച,ചുള്ളി,വെള്ളരിക്കുണ്ട്, ഭീമനടി,പറമ്പ എന്നിവിടങ്ങളിൽ ആറോളം കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹ സംസ്ക്കാര ശുശ്രൂഷകൾക്ക് ഈ വൈദികൻ നേതൃത്വം നൽകി.

കോവിഡ് ബാധിച്ച് മരിച്ച ആറു പേർക്ക് അടുത്തടുത്ത ദിവസങ്ങളിൽ അന്ത്യശുശ്രൂഷ; ഫാദർ വിപിൻ ആനചാരിലിന് ഇത് ദൈവ നിയോഗം

ക്രിസ്തീയ വിഭാഗത്തിൽപെട്ടവർ മരിച്ചു കഴിഞ്ഞാൽ അവർക്ക് ഉചിതമായ അന്ത്യ സംസ്കാര ശുശ്രൂഷകൾ നൽകണം എന്ന കത്തോലിക്ക സഭയുടെ വേദ വാക്യം അക്ഷരം പ്രതി അനുശ്വാസിച്ചു വരികയാണ് ഈ 31 വയസുള്ള ഇടവക വികാരി.

കണ്ണൂർ ജില്ലയിലെ കരുവൻചാലിലെ റിട്ട. എക്‌സൈസ് ഉദ്യോഗസ്ഥൻ ആന ചാരിൽ തോമസിന്റെയും റിട്ട അധ്യാപിക ഡെയ്സമ്മയുടെയും മകനായ ഫാദർ വിപിൻ ആന ചാരിൽ മൂന്ന് വർഷം മുൻപാണ് മാലോം പുഞ്ച ചർച്ചിൽ വികാരി അച്ഛനായായി എത്തിയത്.

ആത്മീയ കാര്യങ്ങൾക്ക് ഒപ്പം യുവജനങ്ങളെ കൂടെ നിർത്തി നാട്ടിലെ കാരുണ്യ പ്രവർത്തികളിലും സജീവ മായി ഇടപെടുന്ന വിപിൻ ആന ചാരിൽ ഇതിനകം മലയോരത്തെ ക്രിസ്തീയ വിശ്വാസികൾക്ക് ഒപ്പം സർവ്വ മതസ്ഥരുടെയും മനസിൽ സ്ഥാനംപിടിച്ചു.

ഫെറോനയിലെ അച്ഛൻമാരുടെ കൂട്ടായ്മയിൽ എന്ത് ആവശ്യങ്ങൾക്കും വിളിക്കണം എന്ന് പറയുന്ന ഫാദർ വിപിൻ ആന ചാരിൽ ഫെറോനയിലെ മുതിർന്ന അച്ഛൻമാർക്ക് ഇടയിൽ ഇപ്പോൾ പ്രിയങ്കരനാണ്. ഫെറൊന പരിധികളിൽ കോവിഡ് മരണങ്ങൾ ഉണ്ടായപ്പോൾ മരിച്ചവരുടെ കുടുംബത്തിന് ആശ്വാസമാകും വിധത്തിൽ ദൈവ വാക്യം അണുവിട തെറ്റാതെ ഭയമില്ലാതെ മരിച്ചവർക്ക് അന്ത്യ ശുശ്രൂഷ നത്തുന്നത് വിപിൻ ആന ചാരിൽ അച്ഛനാണ്.

കോവിഡ് പ്രോടോകോൾ എല്ലാം പാലിച്ചു കൊണ്ടാണ് ശവസംസ്കാര ചടങ്ങുകൾ അച്ഛൻ നടത്തുന്നത് എങ്കിലും കുടുംബങ്ങൾക്കുള്ള പരിമിതികളും നിയന്ത്രണങ്ങളും ഈ പുരോഹിതൻ അവർക്ക് വേണ്ടി നടത്തുകയും അവരോടൊപ്പം പ്രാർത്ഥനയിൽ പങ്കാളിയുമാകുന്നു.

കരുവൻ ചാലിലെ ആന ചാരിൽ തോമസിന്റെയും ഡെയ് സമ്മയുടെയും അഞ്ചു മക്കളിൽ രണ്ടാമത്തെ മകനാണ് ഫാദർ വിപിൻ ആനചാരിൽ. നാടിന്റെ നമയ്ക്കായി പ്രവർത്തിക്കുക. അതിലുപരി പുരോഹിതൻ എന്ന നിലയിൽ വിശ്വാസികൾക്ക് ഒപ്പം നിൽക്കുകയും ചെയ്യുന്ന മാത്യകയാണ് അദ്ദേഹം കാട്ടിതുന്നത്.

കണ്ണീർ അണിയുന്നവർക്ക് താങ്ങും തണലും ആവുക. ദൈവത്തിന്റെ ദാസാനവുകയും ജീവിതദാത്യം പൂർത്തീകരിക്കുകയും ചെയ്യുക എന്നതാണ് എന്റെ കടമ യെന്നും പുഞ്ച ഇടവക വികാരി ഫാദർ വിപിൻ ആന ചാരിൽ കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords:  Kerala, News, Kasaragod, Top-Headlines, Vellarikundu, COVID-19, Corona, Death, Funeral services for six people who died of COVID in the next few days; This is God's commission for Father Vipin Anachar.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia