Face Pack | സൗന്ദര്യത്തിൽ തിളങ്ങുന്ന മുഖമാണോ ആഗ്രഹം? പഴങ്ങൾ കൊണ്ടുള്ള ഈ പ്രകൃതിദത്ത ഫേസ് പാക്കുകൾ പരീക്ഷിച്ച് നോക്കൂ! വീട്ടിൽ തന്നെ ഉണ്ടാക്കാം
Feb 9, 2024, 21:47 IST
ന്യൂഡെൽഹി: (KasargodVartha) സുന്ദരിയാകാൻ പാർലറുകളിലും മറ്റും പോയി പല തരത്തിലുള്ള സൗന്ദര്യ ചികിത്സകൾ നടത്തുന്നവർ ഏറെയുണ്ട്. എന്നാൽ രാസവസ്തുക്കൾ ഉപയോഗിക്കാതെ നിങ്ങളുടെ മുഖത്തിന് സ്വാഭാവിക തിളക്കം നൽകണമെങ്കിൽ, വീട്ടിൽ തന്നെ ഉണ്ടാക്കുന്ന പഴങ്ങൾ ഉപയോഗിച്ചുള്ള ഫേസ് പാക്ക് അറിഞ്ഞിരിക്കാം. പഴങ്ങളിൽ നിന്നുള്ള ഈ പ്രകൃതിദത്ത ഫേസ് പായ്ക്കുകൾക്ക് ഈർപ്പം തടയാനും ചർമത്തിന് തിളക്കം നൽകാനും കഴിയുമെന്ന് ആരോഗ്യ വിദഗ്ധരെ ഉദ്ധരിച്ച് ഓൺ മൈ ഹെൽത്ത് റിപ്പോർട്ട് ചെയ്തു. ശരീരത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളവർ ഇവ ഉപയോഗിക്കുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം തേടുക.
* പേരക്ക
ഒരു ടീസ്പൂൺ പഴുത്ത പേരക്ക പൾപ്പിൽ അര ടീസ്പൂൺ തേൻ കലർത്തി പേസ്റ്റ് തയ്യാറാക്കുക. ഈ പേസ്റ്റ് മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റിനു ശേഷം മസാജ് ചെയ്ത് ശുദ്ധജലം ഉപയോഗിച്ച് വൃത്തിയാക്കുക. പേരയ്ക്കയിലും തേനിലും അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ചർമ്മത്തെ ആരോഗ്യകരമാക്കാൻ സഹായിക്കുന്നു.
* വാഴപ്പഴവും തേനും
വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ചർമ്മത്തെ പോഷിപ്പിക്കുകയും പാടുകൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഈ ഫേസ് പാക്ക് ഉണ്ടാക്കാൻ, രണ്ട് സ്പൂൺ പഴുത്ത വാഴപ്പഴത്തിൻ്റെ പൾപ്പ്, അര സ്പൂൺ തേൻ, ഒരു സ്പൂൺ തൈര് എന്നിവ ആവശ്യമാണ്. എല്ലാ ചേരുവകളും യോജിപ്പിച്ച് ഒരു ഫേസ് പാക്ക് പേസ്റ്റ് തയ്യാറാക്കി മുഖത്തും കഴുത്തിലും 15 മിനിറ്റ് നേരം പുരട്ടുക, തുടർന്ന് വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുക.
* കിവി
ഒരു ടീസ്പൂൺ കിവി പൾപ്പ്, ഒരു ടീസ്പൂൺ പേരക്ക പൾപ്പ്, ഒരു ടീസ്പൂൺ തൈര് എന്നിവ ആവശ്യമാണ്. മൂന്നു കാര്യങ്ങളും യോജിപ്പിച്ച് ഒരു ഫേസ് പാക്ക് പേസ്റ്റ് തയ്യാറാക്കി 15 മിനിറ്റ് മുഖത്ത് പുരട്ടുക, തുടർന്ന് ശുദ്ധജലം ഉപയോഗിച്ച് വൃത്തിയാക്കുക.
* സ്ട്രോബെറി
രണ്ട് സ്ട്രോബെറി പൊടിച്ച് പൾപ്പ് തയ്യാറാക്കണം. ഇതിലേക്ക് ഒരു ടീസ്പൂൺ തൈരും അര ടീസ്പൂൺ തേനും കലർത്തി 15 മിനിറ്റ് മുഖത്ത് പുരട്ടുക. ശേഷം വൃത്തിയാക്കുക. സ്ട്രോബെറിയിൽ വിറ്റാമിൻ സിയും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്, ഇത് ചർമത്തിന് തിളക്കം നൽകുന്നു, തൈരിൽ ചർമ്മത്തെ ഈർപ്പമുള്ളതാക്കുന്ന പോഷക ഗുണങ്ങളുണ്ട്.
* ഓറഞ്ച്
രണ്ട് സ്പൂൺ ഓറഞ്ച് പൾപ്പിൽ തേൻ കലർത്തി പേസ്റ്റ് തയ്യാറാക്കുക. ഈ പേസ്റ്റ് ഉപയോഗിച്ച് മുഖം മസാജ് ചെയ്യുക, ഉണങ്ങിയ ശേഷം വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുക. ഓറഞ്ച് ജ്യൂസിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ ചെറുപ്പമായി നിലനിർത്താനും പാടുകൾ കുറയ്ക്കാനും സഹായിക്കുന്നു.
Keywords: News, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Fruit Packs For Face To Get A Healthy Glow.