രാഹുൽ ഗാന്ധി മുതൽ മുഖ്യമന്ത്രി പിണറായി വിജയൻവരെ; വരകളാൽ വിസ്മയം തീർത്ത് കോളേജ് വിദ്യാർഥിനി നഫീസത്ത് സുസ്‌ന
Sep 4, 2020, 21:30 IST
മൊഗ്രാൽ: (www.kasargodvartha.com 04.09.2020) കോവിഡ് കാലത്ത് കോളേജ് അടച്ചുപൂട്ടിയതിലെ വിരസതയകറ്റാൻ വരകളാൽ വിസ്മയക്കാഴ്ചയൊരുക്കുകയാണ് തളങ്കര ദഖീറത്ത് വിമൻസ് കോളേജിലെ ബി എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനി നഫീസത്ത് സുസ്‌ന.
ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് ഈ കാലയളവിൽ സുസ്‌ന വരച്ചുകൂട്ടിയാണ് കോവിഡ് അവധികാലത്തെ സർഗാത്മകമാക്കിയത്. വീട്ടു ജോലികളിൽ ഉമ്മയെ സഹായിക്കും, ഒപ്പം പഠനവും. മറ്റു സമയങ്ങളിൽ ചിത്ര രചനയിൽ മുഴുകി വീട്ടിലെ തന്റെ മുറിയെ ചിത്രശാലയാക്കി മാറ്റിയിരിക്കുകയാണ് സുസ്‌ന.
മൊഗ്രാൽ വളച്ചാൽ ഹൗസിൽ മുൻ ദേശീയ വേദി പ്രസിഡണ്ട് എ എം സിദ്ദിഖ് റഹ്‌മാൻ-ഷഹദിയ ദമ്പതികളുടെ മകളാണ് സുസ്‌ന. മകളുടെ ഈ കലാവാസനയെ ഏറെ പ്രോത്സാഹിപ്പിക്കുകയാണ് കോളജിലെ മുൻ പി ടി എ പ്രസിഡണ്ട് കൂടിയായ പിതാവ് സിദ്ദിഖ് റഹ്‌മാൻ.
മൊഗ്രാൽ ദേശീയവേദിയുടെ ഭാരവാഹികളായ ഏഴ് പേരുടെ ചിത്രം വരച്ചതോടെയാണ് സുസ്നയുടെ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. പിന്നീട് വരച്ച ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധനേടി. രാഹുൽ ഗാന്ധി മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ, നടൻ ദുൽകർ സൽമാൻ, ഫുട്‌ബോൾ ഇതിഹാസം മെസ്സി തുടങ്ങി രാഷ്ട്രീയ-സിനിമാ-കായിക രംഗത്തെ പ്രമുഖരുടെ ചിത്രങ്ങൾ വരച്ചവയിൽ ഉൾപ്പെടും.
Keywords: Mogral, News, Kerala, Kasaragod, COVID-19, Rahul_Gandhi, Drawing, Student, College, Top-Headlines, From Rahul Gandhi to Chief Minister Pinarayi Vijayan; Nafeesath Susna amazes by drawings