Marketing Center | കൂവപ്പൊടി മുതല്‍ കടല്‍പായല്‍ ഉല്‍പന്നങ്ങള്‍ വരെ; സിഎംഎഫ്ആര്‍ഐ വിപണന കേന്ദ്രം പൊതുജനങ്ങള്‍ക്കായി തുറന്നു
Jan 27, 2024, 17:25 IST
കൊച്ചി: (KasargodVartha) കേരളത്തിനകത്തും പുറത്തുമുള്ള വിവിധ കര്‍ഷകസംഘങ്ങളില്‍ നിന്ന് നേരിട്ടെത്തിച്ച ഗുണമേന്‍മ ഉറപ്പുവരുത്തിയ ഉല്‍പന്നങ്ങളുമായി സിഎംഎഫ്ആര്‍ഐയുടെ വിപണന കേന്ദ്രം പൊതുജനങ്ങള്‍ക്കായി തുറന്നു. ആരോഗ്യ സംരക്ഷണത്തിനുതകുന്ന വിഭവങ്ങളും മായമില്ലാത്ത നിത്യോപയോഗ ഭക്ഷ്യോല്‍പന്നങ്ങളും വിപണന കേന്ദ്രത്തില്‍ ലഭിക്കും. സിഎംഎഫ്ആര്‍ഐയുടെ അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി ഇന്‍ഫര്‍മേഷന്‍ സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു.
വൃത്തിയാക്കിയ മീന്‍, ഉണക്കമീന്‍, ഇറച്ചി, പൊക്കാളി ഉള്‍പ്പെടെയുള്ള വിവിധയിനം അരികള്‍, കല്ലുമ്മക്കായ, കൂവപ്പൊടി, കപ്പ ഉല്‍പന്നങ്ങള്‍, ചക്കയുടെ വിവിധ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, തേന്‍, കര്‍ണാടകയില്‍ നിന്നെത്തിച്ച ചെറുധാന്യങ്ങള്‍, എണ്ണകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പലഹാരങ്ങള്‍, അച്ചാറുകള്‍ തുടങ്ങി എണ്ണമറ്റ ഉല്‍പന്നങ്ങള്‍ വിപണന കേന്ദ്രത്തില്‍ ലഭ്യമാണ്. പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 7 വരെയാണ് പ്രവര്‍ത്തന സമയം.
പ്രമേഹം, കൊളസ്‌ട്രോള്‍, സന്ധിവേദന, രക്തസമര്‍ദ്ദം തുടങ്ങി ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനായി കടല്‍പായലില്‍ നിന്നും സിഎംഎഫ്ആര്‍ഐ വികസിപ്പിച്ച ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങള്‍ വിപണന കേന്ദ്രത്തില്‍ ലഭിക്കും.
കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നെത്തിച്ച ചോക്കളേറ്റ്, കശുമാങ്ങ പാനീയം ഉള്‍പ്പെടെയുള്ള വിവിധ ഉല്‍പന്നങ്ങളും സ്‌പൈസസ് ബോര്‍ഡ് ഉല്‍പന്നങ്ങളായ ഗുണമേന്‍മയുള്ള ഏലക്കായ, കുരുമുളക്, കുര്‍ക്കുമിന്‍ അളവ് കൂടുതലായുള്ള മഞ്ഞള്‍പ്പൊടി തുടങ്ങിയവയുമുണ്ട്. ലക്ഷദ്വീപ് വെളിച്ചെണ്ണ, വിനാഗിരി, ചൂര ഉല്‍പന്നങ്ങളും നാളികേര വികസന ബോര്‍ഡിന്റെ തേങ്ങാ ചിപ്‌സ് അടക്കമുള്ള വിഭവങ്ങളും ലഭ്യമാണ്.
കൂടാതെ, ചെറുകിട കര്‍ഷകര്‍ക്കും അടുക്കളത്തോട്ടമൊരുക്കുന്നവര്‍ക്കും മണ്ണിര കമ്പോസ്റ്റ്, ജൈവവളം, പച്ചക്കറി വിത്തുകള്‍ എന്നിവയും വിപണന കേന്ദ്രത്തില്‍ ലഭ്യാമാണ്.
കേന്ദ്ര സുഗന്ധവിള ഗവേഷണ സ്ഥാപനം, കേന്ദ്ര മത്സ്യസാങ്കേതിക ഗവേഷണ സ്ഥാപനം (സിഫ്റ്റ്), വെറ്റിനറി സര്‍വകലാശാല, കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം, കേന്ദ്ര കിഴങ്ങ് വിള ഗവേഷണ സ്ഥാപനം തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് കീഴിലെ കര്‍ഷകസംഘങ്ങളുടെയും സംരംഭകരുടെയും വിവിധ ഉല്‍പന്നങ്ങള്‍ വിപണന കേന്ദ്രത്തില്‍ ലഭ്യമാണ്.
Keywords: News, Kerala, Kerala-News, Top-Headlines, Arrowroot Powder, Sea Weed, Products, CMFRI, Marketing Center, Opened, Public, Central Marine Fisheries Research Institute (CMFRI), From Arrowroot Powder to Sea Weed Products; CMFRI Marketing Center opened for Public.