കുതിരാന്‍ ദേശീയപാതയില്‍ 40 അടി താഴ്ചയിലേക്കു ചരക്കു ലോറി മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു
തൃശ്ശൂര്‍: (www.kasargodvartha.com 27.02.2021) കുതിരാന്‍ ദേശീയപാതയില്‍ 40അടി താഴ്ചയിലേക്കു ചരക്കു ലോറി മറിഞ്ഞ് അപകടം. സംഭവത്തില്‍ ഒരാള്‍ മരിച്ചു. ലോറിയിലുണ്ടായിരുന്ന 2 പേരില്‍ ഒരാളെ വേഗം പുറത്തെടുത്തു തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. രണ്ടാമത്തെയാള്‍ ലോറിക്കുള്ളില്‍ ഏറെ നേരം കുടുങ്ങി.
രാത്രി പത്തരയോടെയായിരുന്നു അപകടം. ലോറി ജീവനക്കാര്‍ തമിഴ്‌നാട് സ്വദേശികളാണ്. തൃശ്ശൂര്‍ ഭാഗത്തേക്കു പോയിരുന്ന ചരക്കുലോറി റോഡരികില്‍ സ്ഥാപിച്ചിരുന്ന അയേണ്‍ ക്രാഷ് ഗാര്‍ഡുകള്‍ തകര്‍ത്തു താഴേക്ക് പതിക്കുകയായിരുന്നു. തൃശൂരില്‍ നിന്നെത്തിയ അഗ്‌നി സുരക്ഷാസേനയും പൊലീസും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തി.
Keywords: News, Kerala, State, Thrissur, Accident, Accidental Death, Top-Headlines, Vehicle, Freight lorry overturns at a depth of 40 feet on the National Highway; One died