Complaint | സഹപാഠിയായ പെൺകുട്ടിക്ക് ഒപ്പം ഇരുന്ന് സംസാരിച്ചതിന് വിദ്യാർഥിക്ക് നേരെ അക്രമമെന്ന് പരാതി
Feb 21, 2024, 23:22 IST
ചിറ്റാരിക്കാൽ: (KasargodVartha) സഹപാഠിയായ പെൺകുട്ടിക്ക് ഒപ്പം ഇരുന്ന് സംസാരിച്ച വിദ്യാർഥിക്ക് നേരെ അക്രമമെന്ന് പരാതി. ചിറ്റാരിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കോളജിൽ പഠിക്കുന്ന അജീൻ മനോജിനെ (20) യാണ് സഹപാഠിയായ വിദ്യാർഥിനിയോട് ഒരുമിച്ചിരുന്ന് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി ആക്രമിച്ചതെന്നാണ് പരാതി.
പരാതിയുടെ അടിസ്ഥാനത്തിൽ ഗോകുൽ, ശ്രീശാന്ത്, അഭിജിത്, മഹേഷ് എന്നിവർക്കെതിരെ ചിറ്റാരിക്കൽ പൊലീസ് കേസെടുത്തു. അജീൻ മനോജിനെ ചെറുവത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂക്കിന് ഉൾപെടെ പരുക്കേറ്റതായി ബന്ധുക്കൾ പറഞ്ഞു. പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
അശ്ലീല ഭാഷയിൽ തെറി വിളിച്ചതിന് ശേഷം സ്റ്റീൽ വളയും മരവടിയും ഉപയോഗിച്ചാണ് അക്രമിച്ചതെന്നും മൊബൈൽ ഫോണും കണ്ണടയും നശിപ്പിച്ചതായും വിദ്യാർഥി പറയുന്നു. ചൊവ്വാഴ്ച വൈകീട്ട് 3.40 മണിയോടെ കോളജ് ഗേറ്റിനടുത്ത് വെച്ചാണ് സംഭവം നടന്നത്.