ഓൺലൈൻ ലഹരി വ്യാപാരം രണ്ട് മലയാളികൾ ഉൾപ്പെടെ നാല് വിദ്യാർത്ഥികൾ അറസ്റ്റിൽ
Sep 30, 2020, 17:31 IST
മംഗളൂറു: (www.kasargodvartha.com 30.09.2020) 'ഡാർക്നെറ്റ്' ഓൺലൈൻ സംവിധാനത്തിലൂടെ നിരോധിത ലഹരി ഗുളിക എം ഡി എം എ വരുത്തി കാമ്പസുകളിൽ വിതരണം ചെയ്യുന്ന നാലംഗ കോളജ് വിദ്യാർത്ഥി സംഘത്തെ നാർകോടിക് കൺട്രോൾ ബ്യൂറോ ഉടുപ്പിയിൽ അറസ്റ്റ് ചെയ്തു.

മലയാളികളായ കെ പ്രമോദ്, ഫഹിം, കർണ്ണാടകക്കാരായ അബു ഹാശിർ, എസ് എസ് ഷെട്ടി എന്നിവരാണ് അറസ്റ്റിലായതെന്ന് എൻ സി ബി ബംഗളൂറു മേഖല ഡയറക്ടർ അമിത് ഘാവതെ പറഞ്ഞു. നാലുപേരും ബംഗളൂറുവിലെ പ്രമുഖ സ്വകാര്യ കോളജിൽ ബിരുദ വിദ്യാർത്ഥികളാണിവർ.
ബംഗളൂറു വിദേശ തപാലാപീസിൽ വിലാസം കൃത്യമല്ലാതെ കെട്ടിക്കിടന്ന പാർസൽ പിന്തുടർന്ന് നടത്തിയ അന്വഷണമാണ് വിദ്യാർത്ഥികളുടെ അറസ്റ്റിൽ കലാശിച്ചതെന്ന് ഘാവതെ പറഞ്ഞു.142 ഗ്രാം തൂക്കം വരുന്ന 750 ഗുളികകളാണ് പാക്കറ്റിൽ ഉണ്ടായിരുന്നത്. ഉടുപ്പി കേന്ദ്രീകരിച്ചുള്ള ലഹരി വ്യാപാരത്തിന്റെ കെട്ടഴിച്ച വിവരങ്ങൾ
മയക്കുമരുന്നിന് അടിമയായ മലയാളി വിദ്യാർത്ഥി കെ പ്രമോദിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് എൻ സി ബിക്ക് കൂടുതൽ കാര്യങ്ങൾ ലഭ്യമായത്. ഇയാൾ നൽകിയ വിവരമനുസരിച്ച് ഹാശിറിനേയും കർണ്ണാടകക്കാരായ ഫഹിം, എസ് എസ് ഷെട്ടി എന്നിവരേയും അറസ്റ്റ് ചെയ്തു. രണ്ട് വർഷമായി ഈ റാക്കറ്റ് പ്രവർത്തിക്കുന്നു. ഡാർക്നെറ്റ് സൈറ്റും ബിറ്റ്കോയിൻ ഇടപാടും അവലംബിച്ച് ഫഹീമാണ് നെതർലാന്റിൽ നിന്ന് ഗുളികകൾ വരുത്തുന്നതെന്നാണ് പ്രാഥമിക വിവരം. മറ്റ് മൂന്നുപേരും വിപണനക്കണ്ണികളാണ്.
Keywords: Karnataka, news, Student, College, Kerala, arrest, Police, Top-Headlines, Four students, including two Malayalees, arrested for online drug dealing.