പിടികിട്ടാപുള്ളികളെ തേടി പോലീസിന്റെ 4 സ്ക്വാഡുകള്‍ ഇറങ്ങി; കുറ്റകൃത്യം നടത്തി വിദേശങ്ങളില്‍ ഒളിവില്‍ കഴിയുന്നവരും കുടുങ്ങും
Oct 29, 2018, 13:34 IST
കാസര്‍കോട്: (www.kasargodvartha.com 29.10.2018) പിടികിട്ടാപുള്ളികളെ തേടി പോലീസിന്റെ നാല് സ്ക്വാഡുകള്‍ ഇറങ്ങി. കുറ്റകൃത്യം നടത്തി വിദേശങ്ങളില്‍ ഒളിവില്‍ കഴിയുന്നവരും കുടുങ്ങും. കാസര്‍കോട് എസ്.ഐ.സി.എന്‍.മോഹനന്റെ നേതൃത്വത്തിലാണ് പിടികിട്ടാപുള്ളികളെ കണ്ടെത്താന്‍ പ്രത്യേക സ്ക്വാഡിന് രൂപം നല്‍കിയത്.
സുധീഷ്, ഓസ്റ്റിന്‍ തമ്പി , ലക്ഷ്മി നാരായണന് തുടങ്ങി അന്വേഷണങ്ങളില്‍ മികവ് തെളിയിച്ചവരും സ്ക്വാഡിലുണ്ട്. കുറ്റകൃത്യം നടത്തി ഗള്‍ഫിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും കടന്നവരെ കുറിച്ച് വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസും നല്‍കുമെന്ന് സ്പെഷ്യല്‍ സ്ക്വാഡ് ഉദ്യോസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
നൂറ് കണക്കിന് പ്രതികളാണ് പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുന്നത്. ഇവര്‍ക്കെതിരെ കോടതി പുറപ്പെടുവിക്കുന്ന വാറണ്ടുകളെല്ലാം പ്രതികള്‍ സ്ഥലത്തില്ലെന്ന കാരണത്താല്‍ മടങ്ങുകയാണ് . നിരവധി പേര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ടുകള്‍ കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ഗുതരമായ കുറ്റകൃത്യം നടത്തിയ നിരവധി പേരും ഇക്കൂട്ടത്തിലുണ്ട്. പീഡന കേസിലെ വിരുതന്മാരും വലയ്ക്ക് പുറത്താണ്.
< !- START disable copy paste -->

Keywords: Four police squads formed for hunting criminals, Kasaragod, news, Criminal-gang, Police, Airport, Top-Headlines, Kerala.