IUML headquarters | ആവേശകരമായ അന്തരീക്ഷത്തിൽ മുസ്ലിം ലീഗ് കാസർകോട് ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു; ഓരോ പാർടി പ്രവർത്തകനും സന്തോഷത്തിലാണെന്ന് സ്വാദിഖലി ശിഹാബ് തങ്ങൾ
Feb 8, 2024, 22:18 IST
കാസര്‍കോട്: (KasargodVartha) മുസ്ലിം ലീഗ് ജില്ലാ കമിറ്റി കാസര്‍കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം നിര്‍മിക്കുന്ന ജില്ലാ ആസ്ഥാന മന്ദിരത്തിന് ആവേശകരമായ അന്തരീക്ഷത്തിൽ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപനം നടത്തി. ഒരുപാട് ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന കാസർകോട് ജില്ലയിൽ മുസ്ലിം ലീഗിന് പുതിയ ആസ്ഥാന മന്ദിരം നിർമിക്കുമ്പോൾ ഓരോ പാർടി പ്രവർത്തകനും സന്തോഷത്തിലാണെന്നും എത്രയും വേഗം പണി പൂർത്തിയാക്കാൻ സാധിക്കട്ടെയെന്നും സ്വാദിഖലി തങ്ങൾ പറഞ്ഞു. മൺമറഞ്ഞു പോയ ഒരുപാട് നേതാക്കൾ ത്യാഗം സഹിച്ച് പടുത്തുയർത്തിയ പാർടി പുതിയ കാലത്തിൽ കൂടുതൽ കരുത്തോടെ പ്രവർത്തിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ ജെനറല്‍ സെക്രടറി പി കെ കുഞ്ഞാലിക്കുട്ടി വീഡിയോ കോൺഫ്രൻസിലൂടെ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി എ അബ്ദുർ റഹ്‌മാൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ജെനറല്‍ സെക്രടറി അഡ്വ. പിഎംഎ സലാം, ട്രഷറര്‍ സി ടി അഹ്‌മദ് അലി, ജില്ലാ ചുമതല വഹിക്കുന്ന സംസ്ഥാന സെക്രടറി പാറക്കല്‍ അബ്ദുല്ല, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, രാജ്മോഹൻ ഉണ്ണിത്താൻ എം പി, എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, എകെഎം അശ്റഫ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രടറിയേറ്റംഗം വികെപി ഹമീദലി, ജില്ലാ ട്രഷറർ പിഎം മുനീർ ഹാജി, വൈസ് പ്രസിഡൻ്റുമാരായ എംബി യൂസഫ്, കെഇഎ ബകർ, എഎം കടവത്ത്, അഡ്വ. എൻഎ ഖാലിദ്, അബ്ദുർ റഹ്‌മാൻ വൺഫോർ, എജിസി ബശീർ, എം അബ്ബാസ്, എ ബി ശാഫി, ടി സി എ റഹ്‌മാൻ, അബ്ദുല്ല കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി, കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം എന്നിവർ സംസാരിച്ചു. സയ്യിദ് ഹാദി തങ്ങൾ പ്രാർഥന നടത്തി.
കാസര്‍കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് 33.5 സെന്റ് സ്ഥലം വിലക്ക് വാങ്ങി 45000 ഓളം ചതുരശ്ര അടി വിസ്തൃതിയിൽ അത്യാധുനിക സംവിധാനങ്ങളോടെ നിര്‍മിക്കുന്ന ജില്ലാ ആസ്ഥാന മന്ദിരം പാര്‍ടി പ്രവര്‍ത്തകരുടെ പതിറ്റാണ്ടുകളായിട്ടുള്ള ആഗ്രഹവും അഭിലാഷവുമാണ്. ഇതിനായുള്ള ജനകീയ ധനസമാഹരണം വര്‍ധിത ആവേശത്തോടെ പുരോഗമിക്കുകയാണ്. പാര്‍ടി പ്രവര്‍ത്തകരില്‍ നിന്നും അനുഭാവികളില്‍ നിന്നും ബഹുജനങ്ങളില്‍ നിന്നും സുതാര്യമായ രീതിയില്‍ സംഭാവന സ്വീകരിക്കുന്നതിനായി പ്രത്യേകം തയാറാക്കിയ ആപ്ലികേഷന്‍ വഴിയാണ് ധനസമാഹരണം നടത്തുന്നത്.