Gorbachev No More | ലോക രാഷ്ട്രീയത്തെ മാറ്റിയെഴുതിയ സോവിയറ്റ് യൂണിയൻെറ പതനം; ചരിത്രമായി ഗോർബചേവ്
Aug 31, 2022, 13:36 IST
മോസ്‌കോ: (www.kasargodvartha.com) 1985 നും 1991 നും ഇടയിൽ അധികാരത്തിലിരുന്ന ഗോർബചേവ് സോവിയറ്റ് യൂണിയൻെറ പതനത്തിന് വഴിയൊരുക്കിയെന്നതാണ് പാശ്ചാത്യലോകം അന്നുമുതലേ വിലയിരുത്തുന്നത്. സോവിയറ്റ് പതനത്തോടൊപ്പം ചൈനീസ് കമ്യുനിസ്റ്റ് പാർടിയെക്കൂടി തകർത്തു കമ്യൂനിസത്തിൽ നിന്നും ലോകത്തെ പുറത്താക്കാൻ അമേരിക നടത്തിയ ശ്രമം ഏവർക്കും അറിയാമായിരുന്നു. ലോകത്ത് സോവിയറ്റ് യൂനിയൻെറ സാന്നിധ്യം ഏറ്റവും ഭയപ്പെട്ടിരുന്നത് സാമ്രാജ്യത്വമാണ്.
1991 ഡിസംബർ 25ന് സോവിയറ്റ് യൂനിയൻ പ്രസിഡന്റായ മിഖായേൽ ഗോർബചേവ് ടിവിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു. പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയാണെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. അൽപ സമയത്തിനുള്ളിൽ പ്രശസ്തമായ റെഡ് സ്‌ക്വയറിൽ നടക്കാനിറങ്ങിയവർ ആ കാഴ്‌ച കണ്ടു. 74 വർഷം ഉയർന്ന നിന്ന ചെങ്കൊടി താഴുന്നു പകരം റഷ്യൻ ഫെഡറേഷന്റെ പതാക ഉയർന്നു. ലെനിന്റെയും ജോസഫ് സ്റ്റാലിന്റെയും നേതൃത്വത്തിൽ 1917ൽ കമ്യുനിസ്റ്റ് പാർടി രൂപീകരിച്ച സോവിയറ്റ് യൂണിയനാണ് ഇല്ലാതായത്. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ആർമേനിയ, അസർബൈജാൻ, ബെലാറസ്, എസ്‌റ്റോണിയ, ജോർജിയ, കസാഖിസ്താൻ, കിർഗിസ്താൻ, ലാത്‌വിയ, ലിത്വാനിയ, മൊളഡോവ, താജികിസ്താൻ, തുർക്മെനിസ്താൻ, യുക്രൈയിൻ, ഉസ്‌ബെകിസ്താൻ എന്നീ രാജ്യങ്ങൾ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു.
തൊഴിലാളി വർഗ പ്രത്യയശാസ്ത്രത്തിൽ ഊന്നിയ സോവിയറ്റ് യൂണിയൻ യുഎസ് നേതൃത്വത്തിലുള്ള മുതലാളിത്ത ലോകത്തിന് വെല്ലുവിളിയായാണ് വളർന്നത്. കിഴക്കൻ യൂറോപിലെ മൂന്നാം ലോകരാജ്യങ്ങളെ വികസിത രാജ്യങ്ങളായി മാറ്റാൻ ഇത് സഹായിച്ചു. ബ്രിടനും പോർചുഗലും അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളുടെ കോളനികളുടെ വിമോചനത്തിനും സോവിയറ്റ് യൂണിയന്റെ പ്രവർത്തനങ്ങൾ കാരണമായി. ഹിറ്റ്‌ലറുടെയും ഇറ്റലിയിലെ മുസോളിനിയുടെയും സൈന്യത്തെയും പരാജയപ്പെടുത്തുന്നതിൽ സോവിയറ്റ് യൂണിയൻ നിർണായക പങ്ക് വഹിച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധിയും അഫ്ഗാൻ യുദ്ധത്തിലെ പരാജയവും ചില റിപബ്ലികുകളുടെ സ്വാതന്ത്ര്യപ്രഖ്യാപനവും 1990കളിൽ സോവിയറ്റ് യൂണിയനെ പ്രതിസന്ധിയിലാക്കിയിരുന്നു. റിപബ്ലികുകളെ പുതിയ കരാറിന്റെ അടിസ്ഥാനത്തിൽ ഐക്യപ്പെടുത്തി സോവിയറ്റ് യൂണിയനെ നിലനിർത്താനാണ് ഗോർബചേവ് ശ്രമിച്ചത്. 1991 ഡിസംബർ എട്ടിന് റഷ്യയിലെയും യുക്രെയിനിലെയും ബെലാറസിലെയും നേതാക്കൾ ഒത്തുചേരുകയും സോവിയറ്റ് യൂണിയൻ മൃതിയടഞ്ഞെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സ്വതന്ത്രരാജ്യങ്ങളുടെ കോമൺവെൽതാണ് ഇനിയുള്ളതെന്നും അവർ പ്രഖ്യാപിച്ചു. എട്ട് റിപബ്ലികുകൾ സഖ്യത്തിൽ ചേർന്നു.
രാജിവെക്കുകയോ ബലം പ്രയോഗിച്ച് സോവിയറ്റ് യൂണിയൻ നിലനിർത്തുകയോ ചെയ്യാമെന്നത് മാത്രമായിരുന്നു ഗോർബചേവിന് മുന്നിലുള്ള വഴികൾ. രാഷ്ട്രതലവൻമാരെ അറസ്റ്റ് ചെയ്യുന്നത് രക്തപ്പുഴയൊഴുകാൻ കാരണമാവുമെന്നാണ് ഗോർബചേവ് വിലയിരുത്തി. സോവിയറ്റ് രഹസ്യാന്വേഷണ ഏജൻസിയായ കെജിബിയുടെ വിദേശ കാര്യ ഏജന്റായി പ്രവർത്തിച്ചിരുന്ന വ്‌ളാദിമിർ പുടിൻ 1991ലാണ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. 1996ൽ ബോറിസ് യെത്സിൻ സർകാരിൽ സുരക്ഷാ കൗൺസിൽ സെക്രടറിയായി. 1999ൽ പ്രധാനമന്ത്രി പദവിയും ലഭിച്ചു. പഴയ തലമുറ സോവിയറ്റ് യൂണിയൻ പുനസ്ഥാപിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്.
സോവിയറ്റ് യൂണിയന്റെ തകർചയാണ് 20ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂ-രാഷ്ട്രീയ ദുരന്തമെന്നാണ് 2005ൽ വ്‌ളാദിമിർ പുടിൻ പ്രഖ്യാപിച്ചത്. അതിനു ശേഷം പുടിൻെറ റഷ്യയാണ് ലോകം കാണുന്നത്. ആറുമാസമായി യുക്രൈനിൽ വിയർക്കുന്ന റഷ്യൻ സേനയും ചിലത് ഓർമിപ്പിക്കുന്നുണ്ട്.
Keywords: Russia, International, News, Top-Headlines, President, Vladimir Putin, Soviet Union, Former Soviet leader Mikhail Gorbachev No More.
< !- START disable copy paste -->