city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Criticized | ഒരു ഹർതാലിന്റെ പേരിൽ കോട്ടയത്ത് കോടതി കയറിയിറങ്ങി മുൻ മഞ്ചേശ്വരം എംഎൽഎയും യുഡിഎഫ് കൺവീനറും; ഇടുക്കിയിലും ഹാജരാകണം; കേസ് തീർപ്പാക്കാൻ ഡീൻ കുര്യാക്കോസ് എംപിയെ ബന്ധപ്പെട്ടാൽ ഫോൺ എടുക്കുന്നില്ലെന്ന് എം സി ഖമറുദ്ദീൻ; ചിലർക്ക് കേസില്ലാതെ തലയൂരാൻ തങ്ങളെ ഉപയോഗിച്ചെന്നും വിമർശനം

കാസർകോട്: (KasaragodVartha) കല്യോട്ടെ യൂത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ ഹർതാലിന്റെയും അനിഷ്ട സംഭവങ്ങളുടെയും പേരിൽ കോട്ടയത്തും ഇടുക്കിയിലും കോടതി കയറി മുൻ മഞ്ചേശ്വരം എംഎൽഎയും കാസർകോട് ജില്ലാ യുഡിഎഫ് ചെയർമാനുമായിരുന്ന എംസി ഖമറുദ്ദീനും കൺവീനറായിരുന്ന എ ഗോവിന്ദൻ നായരും. കേസ് തീർക്കുന്നതിനായി അന്നത്തെ യൂത് കോൺഗ്രസ്‌ പ്രസിഡണ്ടും ഇപ്പോൾ ഇടുക്കി എംപിയുമായ ഡീൻ കുര്യാകോസിനെ നിരന്തരം ബന്ധപ്പെട്ടെങ്കിലും അദ്ദേഹം ഫോൺ എടുക്കുന്നില്ലെന്നും എംസി ഖമറുദ്ദീൻ ഫേസ്‌ബുകിൽ കുറിച്ചു.
  
Criticized | ഒരു ഹർതാലിന്റെ പേരിൽ കോട്ടയത്ത് കോടതി കയറിയിറങ്ങി മുൻ മഞ്ചേശ്വരം എംഎൽഎയും യുഡിഎഫ് കൺവീനറും; ഇടുക്കിയിലും ഹാജരാകണം; കേസ് തീർപ്പാക്കാൻ ഡീൻ കുര്യാക്കോസ് എംപിയെ ബന്ധപ്പെട്ടാൽ ഫോൺ എടുക്കുന്നില്ലെന്ന് എം സി ഖമറുദ്ദീൻ; ചിലർക്ക് കേസില്ലാതെ തലയൂരാൻ തങ്ങളെ ഉപയോഗിച്ചെന്നും വിമർശനം

'ഞാനും ഗോവിന്ദൻ നായരും രണ്ട് ദിവസമായി കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി കോടതിയിലായിരുന്നു. കല്യോട്ടെ കൊലപാതകതവുമായി ബന്ധപ്പെട്ട് നടന്ന അനിഷ്ട,സംഭവങ്ങളിൽ ഞങ്ങളെ രണ്ടു പേരെയും പ്രതി ചേർത്തിരിക്കുകയാണ്. ഹർതാലിന് ആഹ്വാനം ചെയ്‌തു എന്ന കാരണം പറഞ്ഞായിരുന്നു പ്രതി ചേർത്തത്. ഒരിക്കൽ ജാമ്യമെടുക്കാൻ വന്നു. ബുധനാഴ്ച കുറ്റപത്രം വായിച്ച് കേൾപിച്ചു. രണ്ട് കേസുണ്ട്. മറ്റൊന്ന് തിങ്കളാഴ്ചയായിരുന്നു. കാസർകോട് യുഡിഎഫ് ചെയർമാനും കൺവീനറും ആയിരുന്ന ഞങ്ങൾ രണ്ടുപേരും എങ്ങനെ കോട്ടയത്തും ഇടുക്കിയിലും പ്രതിയാവുന്നു എന്ന കാര്യം ഹൈകോടതിയിൽ ചോദ്യം ചെയ്യാൻ ഒന്ന് സഹകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് പറയാൻ തുടങ്ങിയിട്ട് കുറെ ആയെങ്കിലും ഒരു പരിഹാരവുമില്ല', എം സി ഖമറുദ്ദീൻ എഴുതി.

ഫെബ്രുവരി 16ന് ഇടുക്കി പീരുമേട് കോടതിയിലും ഹാജരാകേണ്ടതുണ്ടെന്നും തനിക്ക് വേറെ പല പ്രശ്നങ്ങളും തന്നെ ധാരാളമുണ്ടെന്നും അതിനിടയിലാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന വ്യാപകമായി ഹർതാലിന് ആഹ്വാനം ചെയ്തതിന്റെ പേരിൽ അന്നത്തെ യൂത് കോൺഗ്രസ്‌ പ്രസിഡന്റ് ഡീൻ കുര്യാകോസ് എംപിയും ഏതാണ്ട് എല്ലാ കേസിലും പ്രതിയാണ്. ഭൂരിഭാഗം കേസിലും അദ്ദേഹം ഹാജരാവാറില്ല. കോട്ടയത്തെ കേസിലെങ്കിലും അദ്ദേഹം വന്നിരുന്നുവെങ്കിൽ പെട്ടെന്ന് തീർക്കാൻ കഴിയുമായിരുന്നുവെന്നാണ് കാഞ്ഞിരപ്പള്ളിയിലെ ചില അഭിഭാഷകർ പറയുന്നത്. അദ്ദേഹം ഞങ്ങളുടെ ഫോൺ എടുക്കുന്നില്ല. പ്രശ്നം താൻ കഴിഞ്ഞ യുഡിഎഫ് യോഗത്തിൽ ഉന്നയിച്ചപ്പോൾ എല്ലാം ശരിയാക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഖമറുദ്ദീൻ പറഞ്ഞു.
  
Criticized | ഒരു ഹർതാലിന്റെ പേരിൽ കോട്ടയത്ത് കോടതി കയറിയിറങ്ങി മുൻ മഞ്ചേശ്വരം എംഎൽഎയും യുഡിഎഫ് കൺവീനറും; ഇടുക്കിയിലും ഹാജരാകണം; കേസ് തീർപ്പാക്കാൻ ഡീൻ കുര്യാക്കോസ് എംപിയെ ബന്ധപ്പെട്ടാൽ ഫോൺ എടുക്കുന്നില്ലെന്ന് എം സി ഖമറുദ്ദീൻ; ചിലർക്ക് കേസില്ലാതെ തലയൂരാൻ തങ്ങളെ ഉപയോഗിച്ചെന്നും വിമർശനം

തങ്ങൾ ഹർതാലിന് ആഹ്വാനം ചെയ്‌തിട്ടില്ലെന്നും ആഹ്വാനം ചെയ്‌തുവെന്ന് ഏതോ ഉത്തരവാദപ്പെട്ട കോൺഗ്രസ്‌ നേതാക്കൾ വാർത്ത കൊടുക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. തങ്ങളോട് ഒന്ന് അന്വേഷിക്കുക പോലും ചെയ്യാതെയാണ് പത്രങ്ങൾ അത് റിപോർട് ചെയ്തത്. ഹൈകോടതി വിലക്കുണ്ടെന്നത് കൊണ്ടാണ് ഹർതാലിന് ആഹ്വാനം ചെയ്യാതിരുന്നത്. ചിലർക്ക് കേസില്ലാതെ തലയൂരാനായിരുന്നു തങ്ങളുടെ പേരിൽ വാർത്ത നൽകിയതെന്നും ഖമറുദ്ദീൻ വിമർശിച്ചു. ഹൈകോടതിൽ ചോദ്യം ചെയ്യാനോ കേസ് തീർക്കാനോ വേണ്ട നടപടി ഇനിയെങ്കിലും സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Former Manjeswaram MLA and UDF convener appeared in Kottayam court in connection with hartal.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia