Found Dead | മുൻ ഫോറസ്റ്റ് ഓഫീസറെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Sep 18, 2023, 21:21 IST
കുമ്പള: (www.kasargodvartha.com) മുൻ ഫോറസ്റ്റ് ഓഫീസറെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നാരായണ മംഗലം നിലയത്തിലെ മുൻ കർണാടക ഫോറസ്റ്റ് ഓഫീസർ ബി കേശവ (73) ആണ് മരിച്ചത്. ഞായറാഴ്ച മുതൽ ഇദ്ദേഹത്തെ കാണാതായിരുന്നു. പൊലീസിൽ പരാതി നൽകി അന്വേഷണം നടത്തുന്നതിനിടയിൽ വീടിനടുത്തുള്ള ഉജിരെ കുളത്തിലാണ് തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്.
ഭാര്യ: സി എച് വിമല. മക്കൾ: അനുരാധ, വിനയ, വിദ്യ. മരുമക്കൾ: രാഘവ, സീതാരാമ, സതീശൻ, സഹോദരങ്ങൾ: നാരായണ, ശാരദ, രാജീവി, ജയലക്ഷ്മി. മൃതദേഹം ജെനറൽ ആശുപത്രി മോർചറിയിൽ പോസ്റ്റ് മോർടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.