Hindi Speaking | ഹിന്ദി സംസാരിക്കുന്ന മൊറോകക്കാരി; പഠിച്ചത് ശാരൂഖ് ഖാന്റെ സിനിമകൾ കണ്ട്; ലോകം ചുറ്റാനിറങ്ങിയ കാസര്‍കോട്ടെ ഡോക്ടര്‍ക്കും ഭര്‍ത്താവിനും മുന്നിൽ സർപ്രൈസ് അതിഥി! വീഡിയോ
Feb 7, 2024, 11:52 IST
റിയാദ്: (KasargodVartha) ഉച്ചാരണ ശുദ്ധിയോടെ ഹിന്ദി സംസാരിക്കുന്ന മൊറോകക്കാരിയെക്കണ്ട് കാസര്‍കോട്ടെ ഡോക്ടറും ഭർത്താവും ഒരുനിമിഷം ഞെട്ടി. കൂടുതൽ അടുത്തറിഞ്ഞപ്പോൾ ഞെട്ടൽ അത്ഭുതമായി മാറി. ബൈകിൽ ലോകം ചുറ്റാനിറങ്ങിയ കാസര്‍കോട്ടെ ഡോക്ടര്‍ ഫർസാനയ്ക്കും ഭര്‍ത്താവ് കോഴിക്കോട് സ്വദേശി ഹാറൂണ്‍ റഫീഖിനും മുന്നിലാണ് സർപ്രൈസ് അതിഥിയായി മൊറോകക്കാരി ഫാത്വിമയെത്തിയത്.
< !- START disable copy paste -->
താൻ ഹിന്ദി പഠിച്ചതിന്റെ രഹസ്യവും ഫാത്വിമ വെളിപ്പെടുത്തി. ബോളിവുഡ് താരം ശാരൂഖ് ഖാന്റെ സിനിമകൾ കണ്ടായിരുന്നു ഇവരുടെ ഹിന്ദി പഠനം. പർദേസ്, ജവാൻ, പത്താൻ തുടങ്ങിയ ചിത്രങ്ങളൊക്കെ കണ്ട് തീർത്തിട്ടുണ്ട്. ശാരൂഖ് ഖാന്റെ വലിയ ഫാൻ ആണ് താനെന്ന് അവർ പറയുന്നു. ബോളിവുഡ് താരം നോറ ഫത്തേഹിയുടെയും പേരും യുവതി പരാമർശിച്ചു. ഇൻഡ്യക്കാരെയും ഏറെ ഇഷ്ടമാണെന്ന് ഫാത്വിമ പറഞ്ഞു. ടൂറിസം മേഖലയിൽ പ്രശസ്തമായ റിയാദ് ശബിയിലെ ജീവനക്കാരിയാണ് ഫാത്വിമ. സഹപ്രവർത്തകനായ അബ്ദുവും സാക്ഷിയായി ഒപ്പമുണ്ടായിരുന്നു.
ആറ് വന്‍കരകള്‍ ബൈകിലൂടെ താണ്ടി ലിംക ബുക് ഓഫ് റെകോര്‍ഡിസലടക്കം ഇടം നേടിയ ദമ്പതികളാണ് ഹാറൂണ്‍ റഫീഖും ഫർസാനയും. നേരത്തെ 15 ദൈർഘ്യമേറിയ യാത്രകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇപ്പോൾ ഒരാഴ്ച മുമ്പാണ് ഉംറ നിർവഹിച്ച ശേഷം സഊദി അറേബ്യയിൽ നിന്ന് ബൈകിൽ മൊറോകയിലേക്ക് യാത്ര തിരിച്ചത്. ഇവർ സന്ദർശിക്കുന്ന 30-ാമത്തെ രാജ്യമാണ് മൊറോകോ.
ആറ് വന്‍കരകള്‍ ബൈകിലൂടെ താണ്ടി ലിംക ബുക് ഓഫ് റെകോര്‍ഡിസലടക്കം ഇടം നേടിയ ദമ്പതികളാണ് ഹാറൂണ്‍ റഫീഖും ഫർസാനയും. നേരത്തെ 15 ദൈർഘ്യമേറിയ യാത്രകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇപ്പോൾ ഒരാഴ്ച മുമ്പാണ് ഉംറ നിർവഹിച്ച ശേഷം സഊദി അറേബ്യയിൽ നിന്ന് ബൈകിൽ മൊറോകയിലേക്ക് യാത്ര തിരിച്ചത്. ഇവർ സന്ദർശിക്കുന്ന 30-ാമത്തെ രാജ്യമാണ് മൊറോകോ.
എയറോനോടികല്‍ എന്‍ജിനീയറും ഇന്‍ഡ്യന്‍ വ്യോമസേനയില്‍ സേവനമനുഷ്ഠിക്കുകയും ചെയ്ത പരേതനായ കെപി മുഹമ്മദിന്റെ മകനാണ് ഹാറൂണ്‍ റഫീഖ്. സഊദി അറേബ്യയില്‍ ഫൈബര്‍ ഒപ്റ്റിക് ബിസിനസ് ചെയ്ത് വരികയാണ്. കര്‍ണാടക ഹൈകോടതി ജഡ്ജ് ജസ്റ്റിസ് എഎം ഫാറൂഖ് - ബീഫാത്വിമ ദമ്പതികളുടെ മകളാണ് ഫര്‍സാന. യാത്രകളെ പ്രണയിക്കുന്ന ദമ്പതികൾ ലോകത്തിന്റെ വൈവിധ്യങ്ങളും സവിശേഷതകളും പ്രത്യേകതകൾ നിറഞ്ഞ വ്യക്തികളെയും കണ്ട് യാത്ര തുടരുകയാണ്.
Keywords: News, Malayalam News, Hindi Speaking, Gulf News, Moroco, Calicut, Dr. Farsana, Foreigner speaking Fluent Hindi