city-gold-ad-for-blogger
Aster MIMS 10/10/2023

Immune System | വേനല്‍ കാലം വന്നു; അസഹ്യമായ ചൂടില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം; ഒപ്പം രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളും അറിയാം

കൊച്ചി: (KasargodVartha) വേനല്‍ക്കാലം വന്നതോടെ കടുത്ത ചൂടില്‍ പൊറുതി മുട്ടിയിരിക്കയാണ് ജനം. വീട്ടിനകത്ത് ഇരിക്കുമ്പോള്‍ തന്നെ പലരും വാടിത്തളരുകയാണ്. പിന്നെ പുറത്ത് പോയി ജോലി ചെയ്യുന്നവരുടെ കാര്യം പറയണോ? ശരിയായരീതിയിലുള്ള പരിചരണം ആവശ്യമായ സമയമാണ് ഇത്.

ആവശ്യത്തിന് വെള്ളം കുടിക്കാതെയും വേണ്ടുന്ന ഭക്ഷണം കഴിക്കാതെയും ഇരുന്നാല്‍ ആരോഗ്യം പെട്ടെന്ന് വഷളാകുന്നു. നിര്‍ജലീകരണം, മോശം ജീവിതശൈലി എന്നിവ കാരണം ഇത് സംഭവിക്കാം. മാറുന്ന കാലാവസ്ഥയ്ക്കനുസരിച്ച് ജീവിക്കാന്‍ പഠിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് ഗുരുതരമായ പല അസുഖങ്ങളുമായിരിക്കും.

Immune System | വേനല്‍ കാലം വന്നു; അസഹ്യമായ ചൂടില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം; ഒപ്പം രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളും അറിയാം

പ്രതിരോധശേഷി ദുര്‍ബലമായവരിലാണ് കാലാവസ്ഥ മാറുമ്പോള്‍ അസുഖങ്ങള്‍ ഉണ്ടാകുന്നത്. ഇത് ഒഴിവാക്കാനുള്ള ഏകമാര്‍ഗം എന്നത് പ്രതിരോധശേഷി നിലനിര്‍ത്തുകയാണ്. ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ ശാരീരിക പ്രവര്‍ത്തനങ്ങള്‍, മതിയായ ഉറക്കം തുടങ്ങിയ ശീലങ്ങള്‍ പിന്തുടര്‍ന്നാല്‍ തന്നെ രോഗങ്ങളില്‍ നിന്ന് നമുക്ക് ശരീരത്തെ സംരക്ഷിക്കാന്‍ കഴിയും.

ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ പിന്തുടരുന്നതിലൂടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുക മാത്രമല്ല, പല തരത്തിലുള്ള അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ചൂടുകാലത്ത് ശരീരത്തെ പോഷിപ്പിക്കാന്‍ ഉതകുന്ന ഭക്ഷണ ക്രമങ്ങള്‍ അറിഞ്ഞിരിക്കണം. അവ ഓരോന്നായി പരിചയപ്പെടാം.

*ഫ്രൂട്ട് ജ്യൂസ്

പഴങ്ങള്‍ എല്ലാംതന്നെ മനുഷ്യ ശരീരത്തിനാവശ്യമായ പോഷകങ്ങളും രോഗശാന്തി ഗുണങ്ങളും ഒക്കെ നല്‍കുന്നവയാണെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. അതുകൊണ്ടുതന്നെ വേനല്‍ക്കാലത്ത് രോഗങ്ങളെ ചെറുക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പഴങ്ങള്‍ കഴിക്കുന്നത് ഏറെ നല്ലതാണ്. ഫ്രഷ് ഫ്രൂട്ട് ജ്യൂസ് ആണ് ഇതില്‍ ഏറ്റവും മികച്ചത്. ഇവ പതിവായി കഴിക്കുക.

പഴങ്ങള്‍ പലതരം പോഷകങ്ങള്‍ നല്‍കി പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ഇത് ശരീരത്തില്‍ ജലാംശം നല്‍കുകയും നിറയ്ക്കുകയും ചെയ്യുന്നു. അങ്ങനെ രോഗവാഹകരില്‍ നിന്ന് സ്വയം സംരക്ഷിക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുന്നു.

*മധുരക്കിഴങ്ങ്

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം പോഷകങ്ങളുടെ മികച്ച ഉറവിടവുമാണ് മധുരക്കിഴങ്ങ് എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഉരുളക്കിഴങ്ങിന് ആരോഗ്യകരമായ ഒരു പകരക്കാരനാണ് ഇത് എന്നതുകൊണ്ടുതന്നെ ഭക്ഷണത്തില്‍ മധുരക്കിഴങ്ങും ഉള്‍പെടുത്താം.

*സിട്രിക് പഴങ്ങള്‍

വിറ്റാമിന്‍ എ, ബി6, സി എന്നിവയും മറ്റ് പല പോഷകങ്ങളും വളരെ കൂടുതല്‍ അടങ്ങിയിരിക്കുന്ന ഒരു പഴവര്‍ഗമാണ് സിട്രിക് പഴങ്ങള്‍. ജോലിക്ക് മുമ്പോ ഉറക്കമുണര്‍ന്നതിന് ശേഷമോ ഒരു ഗ്ലാസ് തേന്‍ ചേര്‍ത്ത നാരങ്ങാവെള്ളം കഴിക്കുന്നതും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ദിവസം മുഴുവന്‍ ഊര്‍ജസ്വലമാക്കാനും സഹായിക്കും.

*ഇഞ്ചി

സൂപ്പര്‍ ഫുഡുകളിലൊന്നായാണ് ഇഞ്ചിയെ ആരോഗ്യ വിദഗ്ധര്‍ കണക്കാക്കുന്നത്. ഇഞ്ചിക്ക് വൈവിധ്യമാര്‍ന്ന ഒട്ടേറെ ഗുണങ്ങളുണ്ട്, കൂടാതെ ശരീരത്തെ അസുഖങ്ങളില്‍ നിന്നും രോഗവാഹകരില്‍ നിന്നും സംരക്ഷിക്കാനും സഹായിക്കുന്നു. അതുകൊണ്ടുതന്നെ ഇഞ്ചി ഭക്ഷണത്തിന്റെ ഭാഗമാക്കുന്ന കാര്യത്തില്‍ സംശയം വേണ്ട. കുടിക്കുന്ന ജ്യൂസുകളില്‍ കുറച്ച് ഇഞ്ചി കലര്‍ത്തി കുടിക്കാന്‍ ശ്രമിക്കുക.

*ഗ്രീന്‍ ടീ

മസാല ചായയും കാപ്പിയും പോലുള്ള ചൂടുള്ള പാനീയങ്ങള്‍ക്ക് പകരമായുള്ള ആരോഗ്യകരമായ ഒരു ബദലാണ് ഗ്രീന്‍ ടീ. ശരീരഭാരം നിലനിര്‍ത്തുന്നതിനോ കുറയ്ക്കുന്നതിനോ മാത്രമല്ല, ശക്തമായ പ്രതിരോധശേഷി ഉണ്ടാക്കുന്നതിനും ഗ്രീന്‍ ടീ വളരെ ഫലപ്രദമാണ്. വേനല്‍ക്കാലത്ത് ചൂടുള്ള പാനീയങ്ങള്‍ ആസ്വദിക്കുന്ന ആളുകള്‍ക്ക് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ശരീരത്തിന് ജലാംശം നല്‍കുന്നതിനുമുള്ള മികച്ച പ്രതിവിധിയാണിത്.

*വെളുത്തുള്ളി

ഇഞ്ചി പോലെ വെളുത്തുള്ളിയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ഏറ്റവും മികച്ച സൂപ്പര്‍ ഫുഡായി കണക്കാക്കപ്പെടുന്നു. വെളുത്തുള്ളിക്ക് മികച്ച രോഗശാന്തി ഗുണങ്ങളുണ്ടെന്ന് മാത്രമല്ല ബാക്ടീരിയ, ഫംഗസ് മുതലായ വിവിധ രോഗകാരികളെയും ചെറുക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ഭക്ഷണത്തില്‍ വെളുത്തുള്ളി കൂടുതല്‍ ചേര്‍ക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല, ഗുണമല്ലാതെ.

*തൈര്

തൈര് വേനല്‍ക്കാലത്ത് നമ്മുടെ ശരീരത്തിന് വളരെയധികം ഗുണം ചെയ്യും. തൈരില്‍ പ്രോബയോട്ടിക്സ് കൂടുതലാണ്. പ്രോബയോട്ടിക്സിന് പ്രതിരോധശേഷി വര്‍ധിപ്പിക്കുക മാത്രമല്ല, ദഹനം, ഹൃദയാരോഗ്യം എന്നിവ മെച്ചപ്പെടുത്താനും കഴിയും. ഉച്ചഭക്ഷണത്തോടൊപ്പം ഒരു സൈഡ് ഡിഷായി തൈര് ഉള്‍പ്പെടുത്താം, അല്ലെങ്കില്‍ അതില്‍ കുറച്ച് തേന്‍ ചേര്‍ത്തും ആസ്വദിക്കാം.

*ബട്ടണ്‍ കൂണ്‍

ഒരു പ്രതിരോധശേഷി ബൂസ്റ്ററാണ് ബട്ടര്‍ കൂണ്‍ എന്നുപറയാം. ബട്ടണ്‍ കൂണില്‍ റൈബോഫ്‌ളേവിന്‍, നിയാസിന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയിലെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന വിറ്റാമിനുകളും ശരീരത്തിന് വളരെയധികം ഗുണം ചെയ്യും. അതുകൊണ്ടുതന്നെ കൂണ്‍ കറിവച്ചോ മറ്റോ ഭക്ഷണത്തില്‍ ഉള്‍പെടുത്താം.

Keywords: Foods That Boost Your Immune System, Kochi, News, Immune System, Food, Fruits, Health Tips, Health, Benefits, Doctors, Kerala News.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL