city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Food for Height | കൗമാരപ്രായക്കാർക്ക് പൊക്കം വയ്ക്കാനുള്ള ഭക്ഷണം അറിയാം!

കൊച്ചി: (KasargodVartha) ശാരീരിക വളര്‍ച്ചക്കും വികാസത്തിനും ഉയരമുള്ള ശരീരത്തിനും വ്യായാമം ചെയ്യുക എന്നത് വളരെ പ്രധാനമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമൊന്നുമില്ല. എന്നാല്‍, ഇതില്‍ പോഷകാഹാരം കൂടെ അത്യാവശ്യമാണെന്ന് നാം മനസിലാക്കേണ്ടതുണ്ട്.

പൊക്കമില്ലെങ്കില്‍ ചിലര്‍ക്ക് ആത്മവിശ്വാസകുറവ് പോലെയാണ്. അത്തരത്തില്‍ അപകര്‍ഷതാ ബോധം വന്നേക്കാവുന്ന ചിലര്‍ക്ക് വേണ്ടി ഉയരം കൂട്ടാന്‍ ചില ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തുകയാണ്. പ്രത്യേകിച്ച് കൗമാരപ്രായത്തില്‍ ഉള്ള കുട്ടികളാണ് ഇവ കഴിച്ചാല്‍ ഒരു പരിധി വരെ ഗുണം ചെയ്യുന്നത്.

പുരുഷന്മാര്‍ 25 വയസുവരെ വളരും. എന്നാല്‍ 18, 19 വയസാകുമ്പോള്‍ തന്നെ സ്ത്രീകള്‍ അവരുടെ പരമാവധി പൊക്കം വച്ചിരിക്കും. പിറ്റിയൂടറി ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ആയ ഹ്യൂമന്‍ ഗ്രോത് ഹോര്‍മോണ്‍ (HGH) ആണ് ഒരാളുടെ ഉയരത്തെ നിയന്ത്രിക്കുന്നത്. ഉയരം കൂട്ടുന്നത് ഈ ഹോര്‍മോണിന്റെ പ്രവര്‍ത്തന ഫലമായാണ്. എച് ജി എചിന്റെ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഉയരം വയ്ക്കും എന്ന കാര്യം തീര്‍ച്ചയാണ്.

ഉയരം കൂട്ടാന്‍ സഹായിക്കുമെന്ന പേരില്‍ വിപണിയില്‍ പല ഉല്‍പന്നങ്ങളും ലഭ്യമാണെങ്കിലും പാര്‍ശ്വഫങ്ങള്‍ക്ക് മാത്രമായിരിക്കും കാരണമാവുക. കാരണം പ്രധാനമായും ഒരാളുടെ പൊക്കം ജീനുകളെ ആശ്രയിച്ചാണിരിക്കുന്നത്. ശരിയായ ഭക്ഷണവും വ്യായാമവും ഉയരം കൂട്ടാന്‍ സഹായിക്കും. കൗമാരപ്രായത്തില്‍ ധാരാളം കാല്‍സ്യം, ധാതുക്കള്‍, വൈറ്റമിനുകള്‍, പ്രോടീനുകള്‍ ഇവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പെടുത്തണം.

1. കോഴിയിറച്ചിയും ബീഫും: ഇവയില്‍ പ്രോടീന്‍ ധാരാളമുണ്ട്. ഇത് ശരീരത്തിലെ പേശികളും കലകളും നിര്‍മിക്കാനാവശ്യമായ പ്രോടീന്‍ പ്രദാനം ചെയ്യുന്നു. എന്നാല്‍ ബീഫില്‍ കൊളസ്‌ട്രോള്‍ കൂട്ടുന്ന കൊഴുപ്പും ഉണ്ട്.

2. കടലിലെ പവിഴപ്പുറ്റുകളില്‍ നിന്ന് ലഭിക്കുന്ന കോറല്‍ കാല്‍സ്യം. ഇത് ബോണ്‍ മാസ് കൂട്ടുന്നു. ഇത് നീളം കൂട്ടാന്‍ സഹായിക്കുന്നു. പരമാവധി പ്രയോജനം ലഭിക്കാന്‍ ചെറുപ്രായത്തിലേ കഴിച്ചു തുടങ്ങണം.

3. പ്രോടീന്‍ ധാരാളമുള്ള മുട്ടയും നല്ലത്. എന്നാല്‍ കൊഴുപ്പ് ഉള്ളതിനാല്‍ മഞ്ഞ ഒഴിവാക്കാം. മുട്ടയുടെ വെള്ളയില്‍ 100 ശതമാനം പ്രോടീന്‍ ഉണ്ട്. കൂടാതെ റൈബോഫ്‌ലേവിന്‍ അഥവാ ജീവകം ബി 2 ഉം മുട്ടയില്‍ ഉണ്ട്. ഉയരം കൂടാന്‍ ദിവസവും മൂന്നു മുതല്‍ ആറ് മുട്ട വരെ കഴിക്കാം.

4. പാലും പാലുല്‍പന്നങ്ങളും: കാല്‍സ്യത്തിന്റെ മികച്ച ഉറവിടമാണ് പാല്‍. കൂടാതെ ശരീരത്തില്‍ കാല്‍സ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ജീവകം എയും ഇതിലുണ്ട്. കോശനിര്‍മാണത്തിന് സഹായിക്കുന്ന പ്രോടീനുകളും പാലില്‍ ഉണ്ട്. എളുപ്പത്തില്‍ ദഹിക്കുകയും ചെയ്യും. ദിവസവും 2 മുതല്‍ 3 ഗ്ലാസ് വരെ പാല്‍ കുടിക്കാം. പാലുല്‍പന്നങ്ങളായ ചീസ്, പനീര്‍, തൈര് വിപിങ് ക്രീം ഇവയെല്ലാം പതിവായി കഴിക്കാം. പ്രോടീനും കാല്‍സ്യവും ഇതിലുണ്ട്. ജീവകം ഡിയും കാല്‍സ്യവും വളര്‍ച്ചയ്ക്ക് ആവശ്യമാണ്. വളരുന്ന പ്രായത്തില്‍ ആവശ്യത്തിന് കാല്‍സ്യം ശരീരത്തിലെത്തേണ്ടത് പ്രധാനമാണ്.

5. ധാന്യങ്ങള്‍: സ്റ്റാര്‍ചും ധാന്യങ്ങളും ഊര്‍ജത്തിന്റെ പ്രധാന ഉറവിടങ്ങളാണ്. കൂടാതെ ജീവകം ബി, ഫൈബര്‍ അയണ്‍, മഗ്‌നീഷ്യം, സെലെനിയം ഇവയും ഉണ്ട്. കുട്ടികള്‍ക്ക് വളരുന്ന പ്രായത്തില്‍ ഇവ ധാരാളം നല്‍കണം. പ്രത്യേകിച്ചും പ്രായപൂര്‍ത്തിയെത്തുമ്പോള്‍ തവിടുകളയാത്ത അരി, ഗോതമ്പ് ഇവയെല്ലാം ശരിയായ വളര്‍ച്ചയ്ക്ക് സഹായിക്കും.

6. പഴങ്ങളും പച്ചക്കറികളും: ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്താന്‍ പഴങ്ങളും പച്ചക്കറികളും കൂടിയേ തീരൂ. വൈറ്റമിന്‍, നാരുകള്‍, പൊടാസ്യം, ഫോളേറ്റുകള്‍ ധാരാളമുള്ള ഇവ ഉയരം കൂട്ടാനും സഹായിക്കും. പപായ, മാങ്ങ, പാഷന്‍ ഫ്രൂട്, തണ്ണിമത്തന്‍ ഇവയിലെല്ലാം ജീവകം എ ധാരാളം ഉണ്ട്. കാരറ്റ്, ബ്രൊകോളി, ചീര, കാബേജ്, പയര്‍, മധുരക്കിഴങ്ങ് മുതലായവയിലും ജീവകം എ ഉണ്ട്. കൂടാതെ നാരകഫലങ്ങളും എല്ലിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും ഉയരം കൂട്ടാനും സഹായിക്കും.

7. സോയബീന്‍: സസ്യഭക്ഷണങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രോടീന്‍ അടങ്ങിയ സോയാബീന്‍ ബോണ്‍ മാസ് കൂട്ടുന്നു. ദിവസവും ഭക്ഷണത്തില്‍ ഉള്‍പെടുത്താവുന്നതാണ്.

8. ഓട് മീല്‍: പ്രഭാതഭക്ഷണമായി ദിവസം 50 ഗ്രാം ഓട്മീല്‍ കഴിക്കുന്നത് ഉയരം കൂട്ടാന്‍ സഹായിക്കും. അതേസമയം, വളര്‍ച്ചയെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ഉപ്പിന്റെ അമിതോപയോഗം, കൊഴുപ്പ്, കാപി ഇവയുടെ ഉപയോഗം കുറയ്ക്കണം.

Food for Height | കൗമാരപ്രായക്കാർക്ക് പൊക്കം വയ്ക്കാനുള്ള ഭക്ഷണം അറിയാം!

ജീവകങ്ങള്‍ എല്ലുകളുടെ ആരോഗ്യത്തിന് ജീവകം സി ആവശ്യമാണ്. ഈ ജീവകത്തിന്റെ അഭാവം വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും എല്ലുകളുടെ ബലം കുറയ്ക്കുകയും ചെയ്യുന്നു. ജീവകം ഡി കൂടാതെ ജീവകം എ, ജീവകം ബി1, ബി2 അഥവാ റൈബോഫ്‌ലേവിന്‍, ജീവകം സി അഥവാ അസ്‌കോര്‍ബിക് ആസിഡ്, ജീവകം എഫ് എന്നിവയും വളര്‍ച്ചയ്ക്ക് ആവശ്യമാണ്. സാധാരണയായി പഴങ്ങളിലും പച്ചക്കറികളിലും എല്ലാം ഈ ജീവകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

ധാതുക്കള്‍ മഗ്‌നീഷ്യം, ഫോസ്ഫറസ്, ഫ്‌ലൂറൈഡ്, അയഡിന്‍, അയണ്‍, മാംഗനീസ് എന്നീ ധാതുക്കള്‍ അടങ്ങിയ ഭക്ഷണം പൊക്കം വയ്ക്കാനും ശരീരവളര്‍ച്ചയ്ക്കും പ്രധാന പങ്കുവഹിക്കുന്നു. എല്ലുകളെ ശക്തിപ്പെടുത്താനും വളര്‍ച്ചയ്ക്കും ആവശ്യമായ ധാതുവാണ് കാല്‍സ്യം.

ആവശ്യമായ ശാരീരിക പ്രവര്‍ത്തനങ്ങളോടൊപ്പം നല്ല ഭക്ഷണവും ശീലമാക്കിയാല്‍ ഉയരം കൂടാന്‍ അത് സഹായിക്കും. അതേസമയം, പൊക്കമെന്നത് ഒരു ജനിതക ഘടകമാണ്. അതിനാല്‍ ശരിയായ പോഷണങ്ങള്‍ക്ക് ഇതിനെ സ്വാധീനിക്കാനാകും.

Keywords: News, Kerala, Kerala-News, Top-Headlines, Lifestyle, Foods, Help, Increase, Height, Children, Health, Growth, Chicken, Soybean, Milk, Fruits, Vegetables, Foods can help to increase height.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia