Food Inspection | ബേക്കൽ ഫെസ്റ്റ് സ്റ്റോളുകളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി
Dec 23, 2023, 13:59 IST
ബേക്കൽ: (KasargodVartha) പള്ളിക്കര ബേക്കൽ അന്താരാഷ്ട്ര ബീച് ഫെസ്റ്റിലെ ഭക്ഷണം വിതരണം ചെയ്യുന്ന സ്റ്റോളുകളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി. ജില്ലാ കലക്ടറുടെ നിർദേശ പ്രകാരം വെള്ളിയാഴ്ച വിവിധ സ്റ്റോളുകളിൽ നടത്തിയ പരിശോധനയിൽ പതിനാറോളം ഭക്ഷ്യ സാംപിളുകൾ ശേഖരിച്ചു.
ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിൽ വൈകീട്ട് തന്നെ സാംപിൾ നൽകുകയും ചെയ്തു. ഇതിന്റെ ഫലം ശനിയാഴ്ച തന്നെ അറിയാൻ സാധിക്കും. ഇതനുസരിച്ച് അനന്തര നടപടികൾ സ്വീകരിക്കുന്നതാണെന്ന് ഉദുമ സർകിൾ ഭക്ഷ്യസുരക്ഷ ഓഫീസർ ഡോ. വിഷ്ണു എസ് ഷാജി അറിയിച്ചു.
വെള്ളിയാഴ്ച പ്രധാനമായും ഭക്ഷ്യ സുരക്ഷ രജിസ്ട്രേഷൻ സ്റ്റോളുകൾ എടുത്തിട്ടുണ്ടോ എന്നും, ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് മെഡികൽ ഫിറ്റ്നസ് സർടിഫികറ്റ് ഉണ്ടോ എന്നും, വെള്ളം പരിശോധിച്ച റിപോർട്, ഭക്ഷണത്തിൽ ചേർക്കുന്ന ചേരുവകളുടെ ഗുണനിലവാരം തൃപ്തികരമാണോ എന്നുമാണ് സ്ക്വാഡ് പരിശോധിച്ചതെന്നും തുടർന്നുള്ള ദിവസങ്ങളിലും സ്ക്വാഡിൻ്റെ പ്രവർത്തനം ഊർജിതമായി നടക്കുമെന്നും ജില്ലാ ഭക്ഷ്യസുരക്ഷ അസി. കമീഷണർ കെ വിനോദ് കുമാർ അറിയിച്ചു.
Keywords: News, Kerala, Kasaragod, Bekal, Food Safety, Inspection, Fest, Food Safety Department conducted inspection at Bekal Fest stalls.
< !- START disable copy paste --> വെള്ളിയാഴ്ച പ്രധാനമായും ഭക്ഷ്യ സുരക്ഷ രജിസ്ട്രേഷൻ സ്റ്റോളുകൾ എടുത്തിട്ടുണ്ടോ എന്നും, ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് മെഡികൽ ഫിറ്റ്നസ് സർടിഫികറ്റ് ഉണ്ടോ എന്നും, വെള്ളം പരിശോധിച്ച റിപോർട്, ഭക്ഷണത്തിൽ ചേർക്കുന്ന ചേരുവകളുടെ ഗുണനിലവാരം തൃപ്തികരമാണോ എന്നുമാണ് സ്ക്വാഡ് പരിശോധിച്ചതെന്നും തുടർന്നുള്ള ദിവസങ്ങളിലും സ്ക്വാഡിൻ്റെ പ്രവർത്തനം ഊർജിതമായി നടക്കുമെന്നും ജില്ലാ ഭക്ഷ്യസുരക്ഷ അസി. കമീഷണർ കെ വിനോദ് കുമാർ അറിയിച്ചു.
Keywords: News, Kerala, Kasaragod, Bekal, Food Safety, Inspection, Fest, Food Safety Department conducted inspection at Bekal Fest stalls.