city-gold-ad-for-blogger

കുടുംബവഴക്കിനെത്തുടര്‍ന്ന് കത്തിക്കുത്ത്; വീട്ടമ്മ കുത്തേറ്റ് മരിച്ചു, രണ്ട് പേർക്ക് ഗുരുതരം; അക്രമി പരോളിലിറങ്ങിയ യുവാവ്

പയ്യന്നൂര്‍: (www.kasargodvartha.com 14.12.2020) കുടുംബവഴക്കിനെത്തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ വീട്ടമ്മ കുത്തേറ്റ് മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടയില്‍ പരോളിലിറങ്ങിയ യുവാവാണ് കുടുംബ വഴക്കിനിടെ വീട്ടമ്മയെ കുത്തിക്കൊന്നത്. ചെറുപുഴ പഞ്ചായത്തിലെ ജോസ്ഗിരി കട്ടപ്പള്ളിയിലെ പൊട്ടക്കൽ പൗലോസിന്റെ ഭാര്യ റാഹേൽ (72) ആണ് മരിച്ചത്. പൗലോസ് (78 ) ഇവരുടെ മകൻ ഡേവിഡ് (47) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ പരിയാരം കണ്ണൂര്‍ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പൗലോസിന്റെ സഹോദര പുത്രൻ ബിനോയ് (40) ആണ് കൊലയാളിയെന്ന് പെരിങ്ങോം പൊലീസ് പറഞ്ഞു. ബിനോയ് അടുത്തിടെയാണ് ചീമേനി തുറന്ന ജയിലിൽ നിന്നും പരോളിൽ നാട്ടിലെത്തിയത്. പോലീസ് എത്തിയാണ് കുത്തേറ്റവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്. 

കുടുംബവഴക്കിനെത്തുടര്‍ന്ന് കത്തിക്കുത്ത്; വീട്ടമ്മ കുത്തേറ്റ് മരിച്ചു, രണ്ട് പേർക്ക് ഗുരുതരം; അക്രമി പരോളിലിറങ്ങിയ യുവാവ്

അക്രമം നടത്തിയ യുവാവ് ഒളിവിലാണ്. ഞായറാഴ്ച രാവിലെ മുതൽ തന്നെ ബിനോയ് റാഹേലിന്‍റെ വീട്ടിലെത്തി പ്രശ്നങ്ങളുണ്ടാക്കിയതായി നാട്ടുകാര്‍ വെളിപ്പെടുത്തി. ഇയാള്‍ 2002-ല്‍ സഹോദരനെ കുത്തിക്കൊന്നതിന്‌ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. കൊല്ലപ്പെട്ട റാഹേലിന്റെ മ്യതദേഹം പരിയാരം കണ്ണൂര്‍ മെഡിക്കൽ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.ചെറുപുഴ ഇന്‍സ്പെക്ടര്‍ എം പി വിനീഷ്‌ കുമാർ, എസ്‌ ഐ ഖദീജ എന്നിവര്‍ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Keywords:  Kerala, News, Payyannur, Stabbed, House-wife, Police, Case, Accused, Top-Headlines, Death, Following family quarrel, Housewife Killed, two seriously injured.

< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia