Awards Distributed | ഉപ്പ് മൂര്‍ചയുള്ള രാഷ്ട്രീയ സമരായുധമാണെന്ന് എം എന്‍ കാരശ്ശേരി; നാടന്‍കലാ ഗവേഷണ പാഠശാലയുടെ സാഹിത്യ ശ്രേഷ്ഠ, കലാശ്രേഷ്ഠ അവാര്‍ഡുകള്‍ വിതരണം ചെയ്തു
Feb 3, 2024, 13:12 IST
കോഴിക്കോട്: (KasargodVartha) ഉപ്പ് മൂര്‍ചയേറിയ ഒരു രാഷ്ട്രീയ സമരായുധമാണെന്ന് പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനുമായ പ്രൊഫസര്‍ എം എന്‍ കാരശ്ശേരി അഭിപ്രായപ്പെട്ടു. കോഴിക്കോട് പ്രസ് ക്ലബില്‍ നാടന്‍ കലാ ഗവേഷണ പാഠശാലയുടെ നാലാമത് സാഹിത്യ ശ്രേഷ്ഠ, കലാശ്രേഷ്ഠ അവാര്‍ഡുകള്‍ വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യ ശ്രേഷ്ഠ അവാര്‍ഡ് ജേതാവായ സുഭാഷ് ചന്ദ്രന്റെ 'ജ്ഞാനസ്‌നാനം' എന്ന കഥയെ മുന്‍നിര്‍ത്തിയുള്ള സുദീര്‍ഘമായ പ്രഭാഷണത്തിലാണ് ഗാന്ധിജി ഉപ്പിനെ എങ്ങനെ സമരായുധമാക്കിയതെന്നും അത് അതിശക്തമായ നിലയിലാണ് സുഭാഷ് ചന്ദ്രന്‍ കഥയില്‍ അവതരിപ്പിച്ചതെന്നും വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിക്ക് തുല്യനായി ഗാന്ധിജി മാത്രമേ ഉള്ളൂവെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം സുഭാഷ് ചന്ദ്രന്റ കഥാ ലോകം തുറന്നുവെക്കുന്ന ദേശീയബോധത്തെക്കുറിച്ചും വിശദമാക്കി. അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് സുഭാഷ് ചന്ദ്രന്‍ തന്റെ കഥാ വഴികളെക്കുറിച്ചും ജ്ഞാനസ്‌നാനം അതില്‍ വ്യത്യസ്തമാകുന്ന രീതിയെ കുറിച്ചും വ്യക്തമാക്കി.
നീണ്ട കാലം എടുത്താണ് ഈ കഥ എഴുതിയത്. കാരണം കഥയെഴുത്തിനായി ഗര്‍ഭം ധരിച്ച പ്രമേയം ഗാന്ധിയായിരുന്നു. എഴുതി ഫലിപ്പിക്കാന്‍ പറ്റാത്ത ഒരു പ്രഹേളികയാണ് ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു. ഓരോ അവാര്‍ഡും എഴുത്തുകാരനെ കൂടുതല്‍ ഉത്തരവാദിത്ത ബോധമുള്ളവനാക്കി മാറ്റുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫോക് ലോര്‍ രംഗത്തെ നിരന്തരമായ ഇടപെടല്‍ പരിഗണിച്ച് അന്തര്‍ ദേശീയ ഫോക് ലോര്‍ ഗവേഷകന്‍ സജി മാടപ്പാട്ടിന് കലാശ്രേഷ്ഠ പുരസ്‌കാരവും സമര്‍പിച്ചു. പാഠശാല ചെയര്‍മാന്‍ ചന്ദ്രന്‍ മുട്ടത്ത് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ വത്സന്‍ പിലിക്കോട്, സെക്രടറി സജീവന്‍ വെങ്ങാട്ട് എന്നിവര്‍ പ്രസംഗിച്ചു.