city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Court Verdict | ഫ് ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് ചലച്ചിത്ര നിര്‍മാതാവില്‍ നിന്ന് 7ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ പ്രതികള്‍ക്ക് 2 വര്‍ഷം വീതം തടവും 20 ലക്ഷം രൂപ പിഴയും

കൊച്ചി: (KasargodVartha) ഫ്ളാറ്റ് നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞ് ചലച്ചിത്ര നിര്‍മാതാവ് കിരീടം ഉണ്ണിയില്‍ നിന്ന് ഏഴു ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ പ്രതികള്‍ക്ക് രണ്ടു വര്‍ഷം വീതം തടവും 20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. 

Court Verdict | ഫ് ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് ചലച്ചിത്ര നിര്‍മാതാവില്‍ നിന്ന് 7ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ പ്രതികള്‍ക്ക് 2 വര്‍ഷം വീതം തടവും 20 ലക്ഷം രൂപ പിഴയും

25 വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വിധി വന്നിരിക്കുന്നത്. പ്രതികള്‍ പിഴയൊടുക്കിയില്ലെങ്കില്‍ ആറുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം. പിഴത്തുക കെട്ടിവച്ചാല്‍ ആ തുക കിരീടം ഉണ്ണിക്ക് നഷ്ടപരിഹാരമായി നല്‍കാനും വിധിയില്‍ പറയുന്നു.

ജോസ് ബ്രദേഴ്‌സ് ആന്‍ഡ് ജോസഫ് വാളക്കുഴി കണ്‍സ്ട്രക്ഷന്‍സ് ഉടമകളായ കെ ജെ തോമസ്, ഔസേപ്പച്ചന്‍ എന്ന ജോസഫ് വാളക്കുഴി എന്നിവര്‍ക്ക് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് (എട്ട്) ശിക്ഷ വിധിച്ചത്.

1996 മേയ് 30 ന് പ്രതികള്‍ എളംകുളം വിലേജില്‍ നിര്‍മിക്കുന്ന ഗീത് മിനി കാസില്‍ എന്ന ഫ് ളാറ്റ് സമുച്ചയത്തില്‍ 15.67 ലക്ഷം രൂപയ്ക്ക് മൂന്നു ബെഡ് റൂമുകളോടു കൂടിയ ഫ് ളാറ്റ് നല്‍കുന്നതിന് കിരീടം ഉണ്ണിയുമായി കരാറുണ്ടാക്കി പണം വാങ്ങിയ ശേഷം ഫ് ളാറ്റ് നല്‍കാതെ വഞ്ചിച്ചെന്നാണ് കേസ്.

Keywords:  Flat builders sentenced to imprisonment and fine for cheating Kireedam Unni, Kochi, News, Court Verdict, Fine, Cheating, Flat, Imprisonment, Compensation, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia