Accident| നിയന്ത്രണം വിട്ട ഓടോ റിക്ഷ വൈദ്യുതി തൂണിലിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്
May 3, 2022, 16:56 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) നിയന്ത്രണം വിട്ട ഓടോ റിക്ഷ വൈദ്യുതി തൂണിലിടിച്ച് അപകടം ഡ്രൈവറടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച ഉച്ചയോടെ ഞാണിക്കടവിലാണ് അപകടം. ഞാണിക്കടവ് സ്വദേശിയായ ഓടോ റിക്ഷാ ഡ്രൈവ ര്‍ക്കും യാത്രക്കാരായ ഒരു സ്ത്രീക്കും പുരുഷനും രണ്ട് കൂട്ടികള്‍ക്കുമാണ് പരിക്കേറ്റത്. അപകടത്തില്‍ വാഹനത്തിന്റെ ഗ്ലാസും മറ്റും തകര്‍ന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ ഇതുവഴിവന്ന ഒരു കാറില്‍ ഇവരെ കാഞ്ഞങ്ങാട്ടെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവർക്ക് രക്തസമര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് ഓടോ റിക്ഷയുടെ നിയന്ത്രണം തെറ്റുകയായിരുന്നുവെന്നാണ് വിവരം.
Keywords: Kasaragod, News, Top-Headlines, Accident, Auto, Auto-rickshaw, Auto Driver, Five injured in auto accident.