city-gold-ad-for-blogger

കീഴൂർ അഴിമുഖത്ത് തിരമാലയിൽ പെട്ട് തോണി മറിഞ്ഞു; മൂന്ന് മീൻപിടുത്ത തൊഴിലാളികളെ രക്ഷപ്പെടുത്തി

കാസറകോട്: (www.kasargodvartha.com 12.09.2021) കീഴൂർ അഴിമുഖത്ത് തിരമാലയിൽ പെട്ട് തോണി മറിഞ്ഞു. മൂന്ന് മീൻ പിടുത്ത തൊഴിലാളികളെ രക്ഷപ്പെടുത്തി. കീഴൂരിലെ മുഹമ്മദ് അജ്മൽ (22), അശ്‌റഫ് (45), മുനവ്വര്‍ അലി
 (40) എന്നിവരാണ് അപകടത്തിൽ പെട്ടത്.

കീഴൂർ അഴിമുഖത്ത് തിരമാലയിൽ പെട്ട് തോണി മറിഞ്ഞു; മൂന്ന് മീൻപിടുത്ത തൊഴിലാളികളെ രക്ഷപ്പെടുത്തി

രണ്ട് ദിവസം മുമ്പ് മീൻ പിടുത്തതിനായി പോയതായിരുന്നു ഇവർ. ഞായറാഴ്ച പുലർചെ തിരിച്ചുവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ കോസ്റ്റ് ഗാർഡും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന് മൂവരെയും രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കടലിലേക്ക് എടുത്തുചാടി രക്ഷാപ്രവർത്തനത്തിൽ ഏർപെട്ട മീൻപിടുത്ത തൊഴിലാളിയായ ബബീഷിന്റെ സേവനം ഏറെ പ്രശംസിക്കപ്പെട്ടു. നാട്ടുകാർക്കൊപ്പം നീന്തൽ വിദഗ്ദൻ സൈഫുദ്ദീൻ, മൂസ പാലക്കുന്ന്, മുരളി പള്ളം, താജുദീൻ പടിഞ്ഞാർ തുടങ്ങിയവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

ബബീഷിനെ യുവമോർച ആദരിച്ചു

കാസർകോട്: തോണി അപകടത്തിൽപെട്ട തൊഴിലാളികളെ ജീവൻ പണയം വെച്ച് രക്ഷപ്പെടുത്തിയ ബേക്കൽ സ്വദേശി ബബീഷിനെ യുവമോർച ജില്ലാ കമിറ്റി ആദരിച്ചു.

പ്രസിഡൻ്റ് ധനഞ്ജയൻ മധൂർ പൊന്നാടയണിയിച്ചു. വൈസ് പ്രസിഡൻ്റ് അഞ്ജു ജോസ്റ്റി, ജനറൽ സെക്രടറിമാരായ സാഗർ ചാത്തമത്ത്, ജിതേഷ് എൻ സംബന്ധിച്ചു.

(Updated)

Keywords: News, Died, Fishermen, Fisher-workers, Kasaragod, Sea, Top-Headlines, Man, Boat accident,  Fishing Boat capsizes; Three fishing workers rescued.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia