city-gold-ad-for-blogger

Fishing Facts | 'കടലിൽ അയലക്കുഞ്ഞുങ്ങൾ മാത്രം'; റമദാനും വിഷുവുമൊക്കെ വറുതിയിലാകുമോയെന്ന ആശങ്കയിൽ മീൻപിടുത്ത തൊഴിലാളികൾ

കുമ്പള: (KasargodVartha) കടലിൽ മീൻ സമ്പത്ത് കുറയുന്നുവെന്ന ആശങ്കയിൽ പരമ്പരാഗത മീൻപിടുത്ത തൊഴിലാളികൾ. കാലവർഷത്തിനുശേഷം കടലിൽ ഇറങ്ങിയ തൊഴിലാളികൾ പലപ്പോഴും വെറും കയ്യോടെയാണ് മടങ്ങിയത്. റമദാനും വിഷുവുമൊക്കെ അടുത്തെത്തിയ സാഹചര്യത്തിൽ കുടുംബം വറുതിയിലാകുമോ എന്ന ആശങ്കയിലാണ് അനവധി മീൻപിടുത്ത തൊഴിലാളികളുടെ കുടുംബങ്ങൾ.
  
Fishing Facts | 'കടലിൽ അയലക്കുഞ്ഞുങ്ങൾ മാത്രം'; റമദാനും വിഷുവുമൊക്കെ വറുതിയിലാകുമോയെന്ന ആശങ്കയിൽ മീൻപിടുത്ത തൊഴിലാളികൾ

കടലിൽ മീൻ ലഭ്യതയുടെ കുറവുമൂലം മാസങ്ങളോളം തോണികൾ കടലിൽ ഇറക്കിയിരുന്നില്ല. ഇറക്കിയാൽ തന്നെ അയലക്കുഞ്ഞുങ്ങൾ മാത്രമാണ് ലഭിക്കുന്നതെന്നും അതിനാകട്ടെ വിലയുമില്ലെന്ന് തൊഴിലാളികൾ പരിതപിക്കുന്നു. ചാകരക്കാലത്ത് പോലും മീൻ ലഭ്യതയുടെ കുറവാണ് ഇവരെ ദുരിതത്തിലാക്കുന്നത്.
ആഴക്കടലിലെ ബോടുകളിലെ അനധികൃത മീൻപിടുത്തം കടലിലെ മീൻ സമ്പത്ത് കുറയാൻ കാരണമായെന്ന് തൊഴിലാളികൾ പറയുന്നു.

അന്യസംസ്ഥാന- വിദേശ ബോടുകളൊക്കെ ആഴക്കടലിൽ അരിച്ചുപെറുക്കി മീൻ പിടിക്കുന്നത് മൂലം മീൻ സമ്പത്ത് നശിക്കുകയാണെന്ന പരാതിയും ഇവർക്കുണ്ട്. കഴിഞ്ഞ മൂന്നുമാസത്തിനിടയിൽ നിരവധി അനധികൃത ബോടുകൾ അധികൃതർ പിടികൂടിയത് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികളുടെ ദുരിതം ചൂണ്ടിക്കാട്ടിയാൽ സർകാർ ചെയ്യുന്നത് മുറപോലെ 'റേഷൻ സൗജന്യമാക്കൽ' മാത്രമാണെന്നാണ് ആക്ഷേപം.

ബിപിഎൽ കുടുംബങ്ങളായ തങ്ങൾക്ക് ഇതുകൊണ്ട് കുടുംബം പോറ്റാൻ കഴിയുമോ എന്ന് മീൻപിടുത്ത തൊഴിലാളികൾ ചോദിക്കുന്നു. അനധികൃത മീൻപിടുത്തത്തിലൂടെ കടലിലെ മീൻ സമ്പത്ത് നശിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനിർമാണം കൊണ്ടുവരണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
  
Fishing Facts | 'കടലിൽ അയലക്കുഞ്ഞുങ്ങൾ മാത്രം'; റമദാനും വിഷുവുമൊക്കെ വറുതിയിലാകുമോയെന്ന ആശങ്കയിൽ മീൻപിടുത്ത തൊഴിലാളികൾ

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Fishermen say that fish in sea decreasing.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia