city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Quiz | ക്വിസ് നമ്പര്‍ 3: കാസര്‍കോട് വാര്‍ത്ത - സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം

(www.kasargodvartha.com 12.08.2023) ഇന്നത്തെ ചോദ്യം:

ബ്രിടീഷുകാര്‍ക്കെതിരായി കേരളത്തില്‍ നടന്ന ആദ്യ കലാപം?
         
Quiz | ക്വിസ് നമ്പര്‍ 3: കാസര്‍കോട് വാര്‍ത്ത - സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം

ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ചമ്പാരന്‍ സത്യാഗ്രഹത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ സത്യാഗ്രഹമാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ മഹാത്മാഗാന്ധിയാക്കിയത്. ഇന്‍ഡ്യക്ക് സ്വാതന്ത്ര്യത്തിന്റെ പാത കാണിച്ചുകൊടുത്ത സത്യാഗ്രഹമാണിത്. 1917 ഏപ്രില്‍ 15-ന് ഗാന്ധി മോത്തിഹാരിയില്‍ എത്തിയശേഷം ബ്രിടീഷുകാരുടെ ചൂഷണത്തിനും അതിക്രമങ്ങള്‍ക്കും എതിരെ യാതൊരു പ്രതിഷേധവും പ്രകടനവും ആയുധ പ്രയോഗവുമില്ലാതെ ആരംഭിച്ച കര്‍ഷകരുടെ ഈ സത്യാഗ്രഹം പൂര്‍ണമായും വിജയിച്ചു.

ചമ്പാരനിലെ നീലം കര്‍ഷകരെ യൂറോപ്യന്‍ തോട്ടമുടമകള്‍ ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ഭൂമിയില്‍ മറ്റു വിളകളുടെ സ്ഥാനത്ത് നീലം കൃഷി ചെയ്യാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി. നീലം തോട്ടമുടമകള്‍ നിശ്ചയിക്കുന്ന വിലയ്ക്ക് കൊടുക്കാനും അവര്‍ നിര്‍ബന്ധിക്കപ്പെട്ടു. 1917-ല്‍ ഗാന്ധിജി ചമ്പാരനില്‍ എത്തുകയും കര്‍ഷകരുടെ അവസ്ഥയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയും ചെയ്തു.
          
Quiz | ക്വിസ് നമ്പര്‍ 3: കാസര്‍കോട് വാര്‍ത്ത - സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം

ചൂഷണത്തിനും കഷ്ടപ്പാടുകള്‍ക്കും സ്വേച്ഛാധിപത്യത്തിനുമെതിരെ കര്‍ഷകരുടെ ഉള്ളില്‍ തീപ്പൊരി ജ്വലിക്കുന്നുണ്ടായിരുന്നു. കര്‍ഷകരുടെ അവശതകളെപ്പറ്റി അന്വേഷണം നടത്തിയ ഗാന്ധിജിയെ അറസ്റ്റു ചെയ്തു കോടതി വിചാരണയ്ക്കു വിധേയനാക്കി. ഒടുവില്‍ ഗവണ്‍മെന്റ് അന്വേഷണ കമീഷനെ നിയമിച്ചു. കര്‍ഷകരുടെ ആവശ്യങ്ങളില്‍ ഭൂരിഭാഗവും കമീഷന്‍ അംഗീകരിച്ചു.

Keywords: Independence Day, Quiz, Competition, Kerala News, Independence Day, First revolts against the British happened in Kerala.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia