NIA Investigation | 'കൈവെട്ട് കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സവാദ് മഞ്ചേശ്വരത്തെ പാവപ്പെട്ട വീട്ടിൽ നിന്നും വിവാഹം കഴിച്ചത് അനാഥനെന്ന് പറഞ്ഞ്'; പെൺകുട്ടിയുടെ പിതാവിനെ പരിചയപ്പെട്ടത് ദക്ഷിണ കന്നഡയിലെ ആരാധനാലയത്തിൽ നിന്ന്
Jan 10, 2024, 19:53 IST
മഞ്ചേശ്വരം: (KasargodVartha) മതനിന്ദ ആരോപിച്ച് അധ്യാപകന്‍റെ കൈവെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദ് മഞ്ചേശ്വരത്തെ പാവപ്പെട്ട വീട്ടിൽ നിന്നും വിവാഹം കഴിച്ചത് അനാഥനെന്ന് പറഞ്ഞെന്ന് അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. പെൺകുട്ടിയുടെ പിതാവിനെ ദക്ഷിണ കന്നഡയിലെ ആരാധനാലയത്തിൽ പരിചയപ്പെട്ടതാണ് വിവാഹത്തിലേക്ക് എത്തിച്ചത്. മഞ്ചേശ്വരം സ്വദേശിക്ക് വിവാഹപ്രായം എത്തിയ മൂന്നിലധികം പെൺമക്കൾ ഉള്ളതായാണ് വിവരം. അനാഥനാന്നെന്ന് പറഞ്ഞതോടെ മനസലിഞ്ഞ ഇദ്ദേഹം മൂത്ത മകളെ വിവാഹം ചെയ്ത് കൊടുക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
വിവാഹം കഴിഞ്ഞ് ഒരു മാസത്തോളം മാത്രമേ സവാദ് മഞ്ചേശ്വരത്തെ യുവതിയുടെ വീട്ടിൽ ഉണ്ടായിരുന്നുള്ളു. ജോലി ചെയ്യുന്ന സ്ഥലത്ത് വാടക വീടെടുത്ത് അവിടേക്ക് ഭാര്യയെയും കൂട്ടി പോകുകയായിരുന്നു. ഒരു സ്ഥലത്തും കൂടുതൽ കാലം താമസിക്കാതെ പല സ്ഥലങ്ങളിലായി ജോലി നോക്കി മാറുകയായിരുന്നു രീതിയെന്നും ഇടയ്ക്കിടെ മാത്രമേ ഭാര്യാ വീട്ടിൽ എത്താറുണ്ടായിരുന്നുള്ളുവെന്നും കൈവെട്ട് കേസിലെ പ്രതിയായിരുന്നു സവാദെന്ന് ഒരു ഘട്ടത്തിലും അറിഞ്ഞിരുന്നില്ലെന്നുമാണ് ഭാര്യാ വീട്ടുകാർ, കേസ് അന്വേഷിക്കുന്ന എൻഐഎ ഉദ്യോഗസ്ഥരോട് പറഞ്ഞതെന്നാണ് വിവരം.
2016 ലായിരുന്നു സവാദുമായുള്ള യുവതിയുടെ നികാഹ് നടന്നത്. ബന്ധത്തിൽ നാല് വയസും ഒൻപത് മാസവും പ്രായമുളള രണ്ട് മക്കളാണ് ഉള്ളത്. ഒരു വർഷത്തിലധികമായി സവാദ് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം താമസിച്ചത് കണ്ണൂരിലെ ഒരു വാടകവീട്ടിലാണ്. ഇവിടെ ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പമാണ് സവാദ് കഴിഞ്ഞത്. ശാജഹാൻ എന്ന പേരിൽ മരപ്പണിക്കാരനായിട്ടായിരുന്നു ജീവിതം. എന്നാൽ നാട്ടുകാരുമായി സവാദ് അടുത്തിടപഴകിയിരുന്നില്ല. ചൊവ്വാഴ്ച അർധരാത്രിയാണ് പത്തിലധികം എൻഐഎ ഉദ്യോഗസ്ഥർ വീട്ടിലെത്തി സവാദിനെ പിടികൂടിയത്.
കൈ വെട്ട് കേസിലെ ഒന്നാം പ്രതി സവാദ് തന്നെയാണോ തൻ്റെ മകളെ വിവാഹം കഴിച്ചതെന്ന് ഇപ്പോഴും വിശ്വസിക്കാൻ ഭാര്യ വീട്ടുകാർക്കാകുന്നില്ലെന്നും എൻഐഎ ഉദ്യോഗസ്ഥർ പുലർച്ചെ പിടികൂടി കൊണ്ടുപോയപ്പോഴാണ് കഥ അറിയുന്നതെന്നുമാണ് ബന്ധുക്കൾ പറയുന്നത്. റിയാസ് എന്നയാളുടെ സംഘത്തിൽ മരപ്പണിക്കാരനായി പല സ്ഥലങ്ങളിലായി ഇയാൾ പണിയെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഒളിവിലിരിക്കെയാണ് സവാദ് മഞ്ചേശ്വരത്ത് നിന്ന് വിവാഹം കഴിച്ചത്.
Keywords: Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Manjeshwar, Investigation, Thodupuzha, Crime, Arrested, First accused in Thodupuzha case married from Manjeshwar.
< !- START disable copy paste -->