Fire | വീടിന് തീപ്പിടിച്ചു; ഗൃഹോപകരണങ്ങൾ കത്തിനശിച്ചു
Mar 1, 2024, 00:06 IST
ഉദുമ: (KasargodVartha) വീടിന് തീപ്പിടിച്ച് വൻ നാശനഷ്ടം. ഗൃഹോപകരണങ്ങൾ കത്തിനശിച്ചു. പ്രവാസിയായ ഉദുമ കാപ്പിൽ തെക്കേക്കര കെ യു മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലാണ് വ്യാഴാഴ്ച വൈകുന്നേരം അഞ്ചരമണിയോടെ തീപ്പിടുത്തം ഉണ്ടായത്. വീടിന്റെ രണ്ടാം നിലയിലാണ് തീപ്പിടിച്ചത്. ഷോർട് സർക്യൂടാണെന്ന് സംശയിക്കുന്നു. ഹോളിൽ നിന്നാണ് തീപടർന്നത്. രണ്ട് കിടപ്പു മുറിയിലും നാശനഷ്ടമുണ്ടായി.
ഫർണിചറുകളും ഫാൻ അടക്കമുള്ള ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. വിവരം അറിയിച്ചതനുസരിച്ച് അഗ്നിശമന സേന സ്ഥലത്തേക്ക് എത്താൻ ശ്രമിച്ചെങ്കിലും ഇടുങ്ങിയ റോഡായത് കാരണം ഫയർഫോഴ്സിന് തീ അണക്കാൻ പറ്റിയില്ല.
പഞ്ചായത് മെമ്പറുടെ ഇടപെടലിലൂടെ പ്രദേശവാസികളായ ഇർശാദ് പി കെ, ജംശീർ കാപ്പിൽ, ദിനേശൻ, തെക്കേക്കര സ്വലാഹുദ്ദീൻ ടി എം എന്നിവർ ചേർന്ന് പൈപ് വെള്ളം ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. വാർഡ് മെമ്പർമാരായ ജലീൽ കാപ്പിൽ , ജാസ്മീൻ റശീദ്, ബിന്ദു തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. തീ താഴത്തെ നിലയിലേക്ക് പടർന്നിരുന്നെങ്കിൽ വൻ ദുരന്തം തന്നെ സംഭവിക്കുമായിരുന്നു.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, House Caught Fire.