ചട്ടിയില്‍ തിളച്ചുകൊണ്ടിരുന്ന എണ്ണയിലേക്ക് പൊടുന്നനെ തീപടര്‍ന്നു; പലഹാര നിര്‍മാണ യൂണിറ്റ് കത്തിനശിച്ചു
Jul 13, 2019, 16:43 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.07.2019) ചട്ടിയില്‍ തിളച്ചുകൊണ്ടിരുന്ന എണ്ണയിലേക്ക് പൊടുന്നനെ തീപടര്‍ന്നതിനെ തുടര്‍ന്ന് പലഹാര നിര്‍മാണ യൂണിറ്റ് കത്തിനശിച്ചു. തമിഴ്‌നാട് സ്വദേശികളായ തങ്കപ്പാണ്ടി, അനു എന്നിവര്‍ ചേര്‍ന്ന് ആവിക്കര മുത്തപ്പന്‍ മടപ്പുരയ്ക്ക് പടിഞ്ഞാറു ഭാഗത്തുള്ള വാടക കെട്ടിടത്തില്‍ നടത്തുന്ന പലഹാര നിര്‍മ്മാണ യൂണിറ്റിനാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തീപിടുത്തമുണ്ടായത്.
എണ്ണയ്ക്ക് തീപിടിച്ചതോടെ ഇരുവരും ഉടന്‍ പുറത്തേക്കോടിയതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. തൊഴിലാളികള്‍ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് നിന്നും അഗ്‌നിശമന സേന പുറപ്പെട്ടുവെങ്കിലും നഗരത്തിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങി. ഏറെ പണിപ്പെട്ടാണ് അഗ്‌നിശമന സേനയ്ക്ക് ആവിക്കരയിലെത്താനായത്. ഇടുങ്ങിയ റോഡുവഴി സംഭവസ്ഥലത്തെത്താന്‍ സേന വാഹനം ശ്രമിക്കുന്നിടെ ഈ വഴിയില്‍ പാര്‍ക്കു ചെയ്ത ഓംനി വാന്‍ വീണ്ടും തടസമായി. അതു തള്ളി മാറ്റിയ ശേഷമാണ് അഗ്നിശമനസേനയുടെ വാഹനം സംഭവസ്ഥലത്ത് എത്തിയത്. അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. പിന്നീട് അഗ്‌നിശമന സേന തീ പൂര്‍ണമായും അണക്കുകയായിരുന്നു.
അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനാണ് കെ എസ് ടി പി റോഡിന്റെ ഇരുവശങ്ങളിലും സര്‍വ്വീസ് റോഡ് നിര്‍മ്മിച്ചതെങ്കിലും ഇതിലെല്ലാം വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് മൂലം ഉപയോഗിക്കാന്‍ കഴിയുന്നില്ല. ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതിനെതിരെ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്‍ മാവിലയുടെ നേതൃത്വത്തില്‍ ഫയര്‍മാന്മാരായ ദിലീപ്, അനു, ഹോംഗാര്‍ഡുമാരായ ടി പി സുധാകരന്‍, എന്‍ ശീധരന്‍, കൃഷ്ണന്‍, ഡ്രൈവര്‍ ജയരാജന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, fire, fire force, Top-Headlines, Fire in Sweets making Plant
< !- START disable copy paste -->