city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Rescued | സെപ്റ്റിക് ടാങ്കിൽ കുടുങ്ങിയ നായക്കുഞ്ഞിന് രക്ഷകരായി അഗ്‌നിരക്ഷാ സേന; കയ്യടിച്ച് നാട്ടുകാർ

കാസർകോട്: (KasargodVartha) വീട്ടിലെ സെപ്റ്റിക് ടാങ്കിൽ കുടുങ്ങിയ നായക്കുഞ്ഞിനെ രക്ഷപ്പെടുത്തി അഗ്‌നിരക്ഷാ സേന. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് നായക്കുഞ്ഞിനെ പുറത്തെടുത്തത്. കാസർകോട് ഫോർട് റോഡിൽ പ്രവാസിയായ അസ്‌ലമിന്റെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ട് മുറ്റത്ത് ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

Rescued | സെപ്റ്റിക് ടാങ്കിൽ കുടുങ്ങിയ നായക്കുഞ്ഞിന് രക്ഷകരായി അഗ്‌നിരക്ഷാ സേന; കയ്യടിച്ച് നാട്ടുകാർ

ചൊവ്വാഴ്ച രാത്രിയാണ് നായക്കുഞ്ഞ് സെപ്റ്റിക് ടാങ്കിനകത്ത് അകപ്പെട്ടത്. നായക്കുഞ്ഞിന്റെയും മറ്റ് നായ്കളുടെയും കരച്ചിൽ കേട്ടതോടെയാണ് ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. പ്രദേശവാസികൾ നായക്കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കുഴിയിൽ മറ്റൊരു പ്ലാസ്റ്റിക് ടാങ്ക് ഉണ്ടായിരുന്നതും ഇതിന് കാരണമായി.

തുടർന്ന് ബുധനാഴ്ച രാവിലെ കാസർകോട് അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചു. 10 മിനുറ്റിനുള്ളിൽ തന്നെ അഗ്‌നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഏറെ പണിപ്പെട്ട് നായക്കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.
നിസാരമെന്ന് കരുതി അവഗണിക്കാമായിരുന്നിട്ടും ഉടൻ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ അഗ്‌നിരക്ഷാ സേനയുടെ നടപടിയെ നാട്ടുകാർ പ്രശംസിച്ചു. ഒരു നായക്കുഞ്ഞിന്റെ പോലും ജീവന് അഗ്‌നിരക്ഷാ സേന നൽകുന്ന പ്രധാന്യം മതിപ്പുളവാക്കുന്നതാണെന്നും ഏറെ സന്തോഷമുണ്ടെന്നും പൊതുപ്രവർത്തകനായ സിദ്ദീഖ് ചേരങ്കൈ പറഞ്ഞു.

Rescued | സെപ്റ്റിക് ടാങ്കിൽ കുടുങ്ങിയ നായക്കുഞ്ഞിന് രക്ഷകരായി അഗ്‌നിരക്ഷാ സേന; കയ്യടിച്ച് നാട്ടുകാർ

Keywords: News, Kerala, Kasaragod, Fire Force, Malayalam News, Crime, Septic Tank, Dog, Rescue, Natives, Fire force rescues dog stuck on septic tank.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia