city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫര്‍ണിച്ചര്‍ നിര്‍മാണ കേന്ദ്രത്തില്‍ വന്‍ തീപിടുത്തം; 10 ലക്ഷം രൂപയുടെ നാശനഷ്ടം

ഉപ്പള: (www.kasargodvartha.com 03/01/2017) ഉപ്പള കൈക്കമ്പയില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍ണിച്ചര്‍ നിര്‍മാണ കേന്ദ്രത്തില്‍ വന്‍ തീപിടുത്തം. 10 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 6.30 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഉപ്പള റഹ് മത്ത് മന്‍സിലില്‍ അബൂബക്കര്‍ ഹാജിയുടേയും പാട്ണര്‍മാരുടേയും ഉടമസ്ഥതയിലുള്ള ഫര്‍ണിച്ചര്‍ നിര്‍മാണ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. ഫര്‍ണീച്ചര്‍ നിര്‍മാണ കേന്ദ്രത്തിന്റെ പിറകുവശത്തെ ഷെഡിന് സമീപം കൂട്ടിയിട്ടിരുന്ന മരപൊടിയില്‍ നിന്നാണ് തീപടര്‍ന്നതെന്ന് സംശയിക്കുന്നതായി ഫയര്‍ഫോഴ്‌സ് പറഞ്ഞു.
ഫര്‍ണിച്ചര്‍ നിര്‍മാണ കേന്ദ്രത്തില്‍ വന്‍ തീപിടുത്തം; 10 ലക്ഷം രൂപയുടെ നാശനഷ്ടം

ഫര്‍ണിച്ചര്‍ നിര്‍മാണത്തിനായി വെച്ചിരുന്ന വിലപിടിപ്പുള്ള മര ഉരുപ്പടികളും ഒരു മോട്ടോറും മറ്റും കത്തിനശിച്ചു. വിവിരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉപ്പള ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ ഷാജി മോന്റേയും കാസര്‍കോട് ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസറുടെയും നേതൃത്വത്തില്‍ എത്തിയ നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് ഒരു മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് തീയണച്ചത്. ഫര്‍ണിച്ചര്‍ നിര്‍മാണ കേന്ദ്രത്തിന്റെ മുന്‍ വശത്തേക്ക് തീപടര്‍ന്നിരുന്നുവെങ്കില്‍ കോടികളുടെ നഷ്ടം സംഭവിക്കുമായിരുന്നു.

ഒരു കെട്ടിടത്തിലാണ് ഫര്‍ണിച്ചര്‍ നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഈ കെട്ടിടത്തില്‍ ആണ് നിരവധി മെഷീന്‍ യൂണിറ്റുകളും ഫര്‍ണിച്ചറുകളും ഉള്ളത്. ഇവിടെയ്ക്ക് തീപടരുന്നത് തടയാന്‍ കഴിഞ്ഞതിനാലാണ് നാശനഷ്ടം കൂടാതിരുന്നത്. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസും സ്ഥലത്തെത്തിയിരുന്നു. ഇവിടെനിന്നും ഉണ്ടാക്കുന്ന ഫര്‍ണിച്ചറുകള്‍ ഉപ്പള ഹനഫി ബസാറിലെ ഫര്‍ണിച്ചര്‍ കടയിലാണ് വില്‍പനയ്ക്ക് എത്തിക്കുന്നത്.

Keywords:  Uppala, Fire, Kasaragod, Furniture Shop, Fire in Uppala, Fire broke out in furniture factory 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia