വാഹന ഷോറൂമില്‍ തീപിടുത്തം; കംപ്യൂടെറുകളുള്‍പെടെ കത്തിനശിച്ചു
Jul 17, 2021, 18:38 IST
രാജപുരം: (www.kasargodvartha.com 17.07.2021) ഒടയംചാല്‍ ടൗണിലെ വാഹന ഷോറൂമില്‍ വൻ തീപിടുത്തം. ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം നടന്നത്. പെട്രോള്‍ പമ്പിന് എതിര്‍വശം പ്രവര്‍ത്തിക്കുന്ന നാമന്‍സ് മോടോർസിന്റെ ടി വി എസ് ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. പരിസരത്ത് നിന്ന് പുക ഉയരുന്നത് കണ്ട് പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ഈ ഭാഗത്തേക്ക് പോയപ്പോഴാണ് ഷോറൂമില്‍ നിന്നാണെന്ന് വ്യക്തമായത്.
ഉടന്‍ തന്നെ പരിസരവാസികളെ വിവരമറിയിച്ചു. പിന്നീട് സമീപത്ത് താമസിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനെയും വിളിച്ചുവരുത്തി സ്ഥാപനം തുറക്കുകയായിരുന്നു. നാട്ടുകാരാണ് തീയണച്ചത്.
സ്‌പെയര്‍ പാര്‍ട്‌സുകള്‍ സൂക്ഷിച്ച മുറിയിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട് സര്‍ക്യൂടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. കംപ്യൂടെര്‍, ഫയലുകള്‍, ഓയില്‍ ബോടിലുകള്‍, ഹെല്‍മെറ്റുകള്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍ എന്നിവയുള്‍പെടെ ഉരുകി ഒലിച്ച നിലയിലായിരുന്നു. പെരുമ്പള തലക്കളായി ഹൗസിലെ കെ സുധീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് ഷോറൂം.
Keywords: Kasaragod, News, Rajapuram, Vehicles, Petrol-pump, Natives, Top-Headlines, Computer, Perumbala, Fire at vehicle showroom.
< !- START disable copy paste -->