KN Balagopal | കടലാക്രമണം തടയാനുള്ള നൂതന ആശയമായ സീവേവ് ബ്രെകേഴ്‌സ് പദ്ധതിയുടെ പ്രോജക്ട് റിപോർട് സമർപിച്ചാൽ പരിഗണിക്കാമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ
May 25, 2023, 12:29 IST
കാസര്‍കോട്: (www.kasargodvartha.com) കടലാക്രമണം തടയാനുള്ള നൂതന ആശയമായ സീവേവ് ബ്രെകേഴ്‌സ് പദ്ധതിയുടെ പ്രോജക്ട് റിപോർട് സമർപിച്ചാൽ അക്കാര്യം സർകാർ പരിഗണിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ കാസർകോട് വാർത്തയോട് പറഞ്ഞു. കടലാക്രമണം തടയാന്‍ കടലിൽ കല്ലിടുന്നതുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂനൽ പുറപ്പെടുവിച്ച ഉത്തരവും ഇത് സംബന്ധിച്ച് ഹൈകോടതിയിൽ നില നിൽക്കുന്ന കേസും സംബന്ധിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കാസർകോട്ട് വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കെ എൻ ബാലഗോപാൽ.
ഉപ്പളയിലെ യു കെ യൂസഫ് വിജയകരമായി പരീക്ഷിച്ച സീവേവ് ബ്രെകേഴ്‌സ് നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ടെന്നും തിരക്കിട്ട പരിപാടികൾ ഉള്ളതുകൊണ്ട് പൈലറ്റ് പദ്ധതി പ്രദേശം സന്ദർശിക്കാൻ സമയമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. നൂതനമായ ആശയങ്ങൾ പഠിക്കുന്നതിനും ഇക്കാര്യം ഗവ. തലത്തിൽ നടപ്പിലാക്കുന്നതിനും താൻ ചെയർമാനായുള്ള ടെക്നികൽ കമിറ്റിയായ കേരള ഡെവലപ്‌മെന്റ് ആൻഡ് ഇനവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) പ്രോജക്ട് റിപോർട് സമർപ്പിച്ചാൽ സമിതി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് ഗുണകരമാകുന്ന പദ്ധതിയാണെങ്കിൽ പഠിച്ച് അംഗീകാരം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
മുൻ ചീഫ് സെക്രടറി കെ എം എബ്രഹാം ചെയർമാനായ ആറംഗ സമിതിയുടെ നേതൃത്വത്തിലാണ് കെ ഡിസ്‌ക് ആദ്യം രൂപവത്‌കരിച്ചത്. നോളജ് മിഷന്റെ പുതുതായി ചുമതലപ്പെടുത്തിയ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് വേണ്ടിയാണ് കെ ഡിസ്കിനെ സജ്ജമാക്കിയത്. ശാസ്ത്രം, നൂതന വികസന, ആശയങ്ങൾ, സാങ്കേതിക വിദ്യ എന്നിവയിൽ പ്രഗത്ഭരായ ആറ് പേരാണ് മന്ത്രി ചെയർമാനായ കെ ഡിസ്‌കിൽ ഉള്ളത്. സാങ്കേതിക വിദ്യയുടെ സ്വീകരണം, ഇനൊവേഷൻ, പുരോഗതി തുടങ്ങിയ കാര്യങ്ങളാണ് കെ ഡിസ്ക് നിർവഹിക്കുന്നത്. നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കാൻ സർകാരിന് ഒരു മടിയുമില്ലെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി. കാസർകോട്ടെത്തിയ ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ ശ്രദ്ധയിലും ഈ വിഷയം ധരിപ്പിച്ചിട്ടുണ്ട്.
Keywords: News, Kasaragod, Finance Minister, Sea Wave Breakers Project, Finance Minister KN Balagopal said that Sea Wave Breakers project would be considered if project report submitted. < !- START disable copy paste -->