പനിയും ഡെങ്കിപനിയും പടരുന്നു; കാസർകോട്ട് 24 മണിക്കൂറിനിടെ പിഞ്ചു കുട്ടിയടക്കം 4 പേർ മരിച്ചു
May 17, 2021, 23:40 IST
കാസർകോട്: (www.kasargodvartha.com 17.05.2021) ജില്ലയിൽ കോവിഡിനോടൊപ്പം പനി, ഡെങ്കിപനി എന്നിവ പടരുന്നു. മഴക്കാല ജലജന്യരോഗങ്ങൾ ജില്ലയിൽ പടരുകയാണ്.
ഡെങ്കിപനി ബാധിച്ച് മുളിയാർ പന്നടുക്കം സ്വദേശി അബ്ദുല്ല (60), പനി ബാധിച്ച് നീലേശ്വരം പരപ്പ വലിയ മുറ്റത്തെ രണ്ട് വയസുകാരി മുസമ്മില, പനി ബാധിച്ച് ചികിത്സയിലായിരുന്ന പുത്തിഗെയിലെ ഒൻപതാം തരം വിദ്യാർഥിനി ഫാത്വിമത്ത് അഫ്രീന (15) എന്നിവരാണ് മരണപ്പെട്ടത്. ഡെങ്കിപ്പനി ബാധിച്ച് മെഡിക്കൽ റെപ്രസെൻ്ററ്റീവീവ് ആയ കാഞ്ഞങ്ങാട് മാവുങ്കാൽ മൂലക്കണ്ടം വൃന്ദാവനിൽ പി രാജ് മോഹൻനായരുടെ ഭാര്യ എ വി ശ്രീഷ (45) യും മരണപ്പെട്ടു.

പ്രതിരോധ പ്രവർത്തനങ്ങൾ യഥാസമയം ആരംഭിക്കാത്തത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
Keywords: Kerala, News, Kasaragod, Top-Headlines, Corona, COVID-19, Fever, Death, Dengue, Hospitals, Fever and dengue fever spreads;Four people, including a young child, died in 24 hours in Kasaragod.
< !- START disable copy paste -->