തമീമിനു പിന്നാലെ താരമായി ഹസനും; രോഗിയെ മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കെത്തിച്ചത് 9 മണിക്കൂര്‍ കൊണ്ട്, ആംബുലന്‍സ് ഡ്രൈവര്‍ക്ക് അനുമോദനം
Dec 10, 2017, 20:30 IST
ഉദുമ: (www.kasargodvartha.com 10.12.2017) മംഗളൂരുവില്‍ നിന്നും തിരുവനന്തപുരം ആര്‍സിസിയിലേക്ക് രോഗിയുമായി പുറപ്പെട്ട ആംബുലന്‍സ് ഡ്രൈവര്‍ ഹസന്‍ തിരുവനന്തപുരത്തെത്താനെടുത്തത് വെറും ഒമ്പത് മണിക്കൂര്‍. ആംബുലന്‍സ് ഡ്രൈവര്‍ ഉദുമ മുക്കുന്നോത്തെ ഹസനാണ് രോഗിയെ ഒമ്പതു മണിക്കൂറിനുള്ളില്‍ മൈലുകള്‍ താണ്ടി ആശുപത്രിയിലെത്തിച്ചത്.
ഹസനെ ഡിവൈഎഫ്ഐ പാലക്കുന്ന് മേഖല കമ്മിറ്റിയും തിരുവക്കോളി യൂണിറ്റ് കമ്മിറ്റിയും സംയുക്തമായി പാലക്കുന്നില്‍ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. പാലക്കുന്ന് മേഖല കമ്മിറ്റിക്ക് വേണ്ടി ബേക്കല്‍ പോലീസ് സ്റ്റേഷനിലെ ജൂനിയര്‍ എസ് ഐ ദിനേശനും തിരുവക്കോളി യൂണിറ്റ് കമ്മിറ്റിക്ക് വേണ്ടി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കെ വി രവീന്ദ്രനും പൊന്നാടയണിയിച്ചു. ചടങ്ങില്‍ ടി വി പുരുഷോത്തമന്‍, നിസാമുദീന്‍ തിരുവക്കോളി, സാഗര്‍ കെ ജി, അസിസ് തിരുവക്കോളി, മൂസ പാലക്കുന്ന്, അശോകന്‍ പാലക്കുന്ന് എന്നിവര്‍ സംബന്ധിച്ചു.
ശനിയാഴ്ച വൈകിട്ടാണ് കാസര്‍കോട് പള്ളം റോഡിലെ 68 വയസുള്ള ഇബ്രാഹിമിനെയുംകൊണ്ട് ആംബുലന്‍സ് പുറപ്പെട്ടത്. ഓള്‍ കേരള ആംബുലന്‍സ് ഡ്രൈവേഴ്സ് അസോസിയേഷന്റെയും നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ ഉദുമ മുക്കുന്നോത്തെ പാണക്കാട് ശിഹാബ് തങ്ങള്‍ ട്രസ്റ്റിന്റെ വെന്റിലേറ്റര്‍ സൗകര്യത്തോടെയുളള ആംബുലന്‍സാണ് തിരുവനന്തപുരം ആര്‍ സി സിയിലേക്ക് കുതിച്ചത്. തിരുവനന്തപുരം ആര്‍ സി സിയിലേക്കെത്തിക്കുന്ന ദൗത്യവുമായി വൈകിട്ട് 3.25ന് പുറപ്പെട്ട ആംബുലന്‍സ് 645 കിലോ മീറ്റര്‍ താണ്ടി രാത്രി 12.20 ന് തിരുവനന്തപുരത്തെത്തി. കാസര്‍കോട് കിംസ് ഹോസ്പിറ്റലിലെ ഐസിയു സ്റ്റാഫ് നിഖില്‍ വി.വിയും ഒപ്പമുണ്ടായിരുന്നു.
എല്ലാ സ്ഥലങ്ങളിലും പൊലീസിന്റെയും ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും സഹായത്തോടെയാണ് ആംബുലന്‍സ് കടത്തിവിട്ടത്. റോഡില്‍ മാര്‍ഗ തടസം ഇല്ലാതാക്കാന്‍ വാടസ്ആപ്പ് ഗ്രൂപ്പ് വഴി സന്ദേശങ്ങള്‍ അപ്പപ്പോള്‍ കൈമാറി ഓള്‍ കേരള ആംബുലന്‍സ് ഡ്രൈവേഴ്സ് അസോസിയേഷന്റെ പ്രവര്‍ത്തകര്‍ സജീവമായിരുന്നു. അവശ്യഘട്ടത്തില്‍ ഉപയോഗപ്പെടുത്താനായി ഓരോ ജില്ലയില്‍ നിന്നും അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സും രോഗിയുമായി പോകുന്ന ആംബുലന്‍സിനെ പിന്തുടര്‍ന്നിരുന്നു. ഇതുകൂടാതെ പൊലീസിന്റെ അകമ്പടിയും ആംബുലന്‍സിനുണ്ടായിരുന്നു.
എ.ജെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇബ്രാഹിമിന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അത്യാസന്നനിലയിലായത്. തിരുവനന്തപുരം ആര്‍ സി സിയുമായി ബന്ധുപ്പെട്ടപ്പോള്‍ വിദഗ്ദ്ധ ചികിത്സക്കായി എത്രയും പെട്ടെന്ന് അവിടേക്ക് എത്തിക്കാനായിരുന്നു നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു രോഗിയെ റോഡ് മാര്‍ഗം ആംബുലന്‍സില്‍ കൊണ്ടുപോയത്.
Related News:
രോഗിയുമായി മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് മറ്റൊരു ദൗത്യവുമായി ആംബുലന്‍സ് ഡ്രൈവര്‍ ഹസന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uduma, Thiruvananthapuram, Ambulance, Driver, Felicitation for Ambulance driver Hassan