city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അണ്‍ എയ്ഡഡ് സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഫീസ് സൗജന്യം; വിപ്ലവ തീരുമാനവുമായി പുത്തിഗെ മുഹിമ്മാത്; കോവിഡ് പ്രതിസന്ധിയിൽ പ്രയാസപ്പെടുന്നവർക്ക് കരുതൽ സ്‌പർശം

പുത്തിഗെ: (www.kasargodvartha.com 24.06.2021) കോവിഡ് മഹാമാരിയില്‍ ദുരിതത്തിലായ രക്ഷിതാക്കള്‍ക്ക് കരുതലിന്റെ അതിജീവന തീരുമാനവുമായി പുത്തിഗെ മുഹിമ്മാത് സ്ഥാപനം. മുഹിമ്മാതിന് കീഴിലുള്ള ഹയര്‍ സെകൻഡറി സ്‌കൂളിലെ ഒന്നുമുതല്‍ ഏഴ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഫീസ് സൗജന്യമാക്കിയാണ് മാതൃക സൃഷ്ടിച്ചത്. 2021-22 വര്‍ഷം സ്ഥാപനത്തില്‍ പഠിക്കുന്നതും പുതുതായി പ്രവേശനം നേടുന്നതുമായ മലയാളം, കന്നഡ മീഡിയം വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യം ബാധകമാവുക.

നേരത്തെ സ്ഥാപനത്തില്‍ അനാഥ-അഗതി വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് സൗജന്യമുണ്ടായിരുന്നത്. ഇപ്പോള്‍ ആയിരത്തോളം വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിനായി വരുന്ന ഭീമമായ ചിലവ് ചാരിറ്റി ഫൻഡിങ്ങിലൂടെ കണ്ടെത്താനാണ് തീരുമാനം.

അണ്‍ എയ്ഡഡ് സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഫീസ് സൗജന്യം; വിപ്ലവ തീരുമാനവുമായി പുത്തിഗെ മുഹിമ്മാത്; കോവിഡ് പ്രതിസന്ധിയിൽ പ്രയാസപ്പെടുന്നവർക്ക് കരുതൽ സ്‌പർശം

ഓരോ വര്‍ഷവും 200ലേറെ വിദ്യാര്‍ഥികള്‍ സ്‌കുളില്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതുകയും മികച്ച വിയം നേടുകയും ചെയ്യുന്നുണ്ട്. പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രകടനമാണ് കഴിഞ്ഞ കാലങ്ങളില്‍ സ്‌കൂള്‍ കാഴ്ച വെച്ചത്. 2019-20 വര്‍ഷത്തില്‍ സംസ്ഥാന സ്‌കൂള്‍ കലേത്സവത്തില്‍ മൂന്ന് ഒന്നാം സ്ഥാനങ്ങള്‍, ജൈവ പച്ചക്കറി കൃഷിക്ക് ഗവ. തല അംഗീകാരം, പരിസ്ഥിതി പഠന ഡോക്യുമെന്ററിക്ക് ജില്ലാ തല അംഗീകാരം, മനോരമ നല്ല പാഠം ക്ലബ് ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം, മനോരമ നല്ലപാഠം ക്ലബ് മികച്ച രണ്ട് ജില്ലാ കോ-ഓഡിനേറ്റര്‍മാര്‍, മാതൃഭൂമി സീഡ് ക്ലബ് മികച്ച ജില്ലാ കോ-ഓഡിനേറ്റര്‍ തുടങ്ങിയ അംഗീകാരങ്ങള്‍ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. ജൂനിയര്‍ പാലിയേറ്റീവ് ടീമും സ്‌കൂളിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഏറെ പിന്നാക്കം നിൽക്കുന്ന പുത്തിഗെയുടെ വിദ്യാഭ്യസ മുന്നേറ്റത്തിൽ നിർണായക സ്വാധീനമാണ് മുഹിമ്മാത് ഹയര്‍ സെകൻഡറി സ്‌കൂൾ ചെലുത്തിയിട്ടുള്ളത്. അണ്‍ എയ്ഡഡായതിനാല്‍ അധ്യാപകരുടെ ശമ്പളത്തിനും മറ്റുമായി വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കി വരികയായിരുന്നു. കോവിഡും ലോക് ഡൗണും മൂലം ദുരിതത്തിലായ രക്ഷിതാക്കൾക്ക് ആശ്വാസമായി കഴിഞ്ഞ വർഷം ഫീസിൽ ഇളവ് നൽകിയിരുന്നു. ഈ വർഷം ഫീസ് സൗജന്യമാക്കി. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു അണ്‍ എയ്ഡഡ് വിദ്യാലയം ഇങ്ങിനെ രണ്ട് മീഡിയം വിദ്യാര്‍ഥികള്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്‍കുന്നത്.

കോവിഡ് പ്രതിരോധത്തിന് സര്‍കാരിന് താങ്ങും തണലുമായി നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിനകം സ്ഥാപനം ചെയ്തിട്ടുണ്ട്. മുഹിമ്മാതിൽ തന്നെ കോവിഡ് രോഗികൾക്ക് പരിചരണ കേന്ദ്രം ഒരുക്കിയിരുന്നു. പുറമെ വിവിധ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് ഫര്‍ണിചര്‍, ആംബുലന്‍സ് സേവനം, മയ്യിത്ത് പരിപാലന സൗകര്യം തുടങ്ങിയവയും സ്ഥാപനം ചെയ്തു വരുന്നുണ്ട്.

യോഗത്തിൽ ജനറൽ സെക്രടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, വൈസ് പ്രസിഡണ്ട് സയ്യിദ് ഹബീബുല്‍ അഹ്ദല്‍, അകാഡെമിക് സെക്രടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍, ട്രഷറർ ഹാജി അമീറലി ചൂരി, സ്‌കൂള്‍ മാനജര്‍ സുലൈമാന്‍ കരിവെള്ളൂര്‍, സി എച് മുഹമ്മദ് പട്ല, പി ആര്‍ ഒ മൂസ സഖാഫി കളത്തൂര്‍, പി ആര്‍ ഡി സെക്രടറി അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, പ്രന്‍സിപൽ എം ടി രൂപേഷ്, ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ സംബന്ധിച്ചു.

Keywords:  Kerala, News, Kasaragod, Puthige, School, Students, Muhimmath, Fees, Teacher, COVID-19, Corona, Top-Headlines, Fee-free for all students in unaided schools; Puthige Muhimmath with great decision.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia