city-gold-ad-for-blogger

റാണിപുരത്ത് പ്രവേശന ഫീസ് വര്‍ദ്ധിപ്പിച്ചു

രാജപുരം: (www.kasargodvartha.com 20.07.2019) റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തില്‍ വനത്തിലേക്കുള്ള ട്രെക്കിംഗിനുള്ള പ്രവേശന ഫീസ് വര്‍ദ്ധിപ്പിച്ചു. 30 രൂപയുണ്ടായിരുന്നത് 50 രൂപയായും വിദ്യാര്‍ത്ഥികള്‍ക്ക് 15 ല്‍ നിന്ന് 25 രൂപയായുമാണ് ഫീസ് വര്‍ദ്ധിപ്പിച്ചത്. വനം വകുപ്പ് ഉത്തരമേഖല ചീഫ് കണ്‍സര്‍വേറ്റര്‍ കെ കാര്‍ത്തികേയന്റെ നിദ്ദേശ പ്രകാരം കാസര്‍കോട് ഡിവിഷന്‍ ഫോറസ്റ്റ് ഡവലപ്പ്മെന്റ് ഏജന്‍സി ജനറല്‍ ബോഡി യോഗത്തിന്റെ തീരുമാനവും നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നതെന്ന് വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനനും സെക്രട്ടറിയും പനത്തടി സെക്ഷന്‍ ഫോറസ്റ്ററുമായ ടി പ്രഭാകരനും അറിയിച്ചു.

നിരക്ക് വര്‍ദ്ധനവ് ഓഗസ്റ്റ് ഒന്നു മുതല്‍ നിലവില്‍ വരും. ഇതോടൊപ്പം സന്ദര്‍ശകരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്ന സ്ഥലം വിപുലീകരിക്കാനും കനത്ത മഴയിലും കാറ്റിലും തകര്‍ന്ന മലമുകളിലെ കുടില്‍ പുതുക്കി പണിയാനും തീരുമാനിച്ചു. സന്ദര്‍ശകര്‍ കൂടുതല്‍ എത്തുന്ന ദിവസങ്ങളില്‍ ദിവസവേതനമടിസ്ഥാനത്തില്‍ കൂടുതല്‍ വാച്ചര്‍മാരെ നിയമിക്കും. കൂടാതെ മലമുകളില്‍ സന്ദര്‍ശകര്‍ക്കായി മിതമായ നിരക്കില്‍ നാടന്‍ ലഘുഭക്ഷണവും ദാഹശമനികളും നല്‍കാനുള്ള നടപടി സ്വീകരിക്കും. പ്രദേശവാസികള്‍ക്ക് തൊഴില്‍ ലഭ്യതയുണ്ടാക്കാനുള്ള വിവിധ പദ്ധതികളും നടപ്പിലാക്കാനും തീരുമാനിച്ചുണ്ട്.

റാണിപുരത്ത് പ്രവേശന ഫീസ് വര്‍ദ്ധിപ്പിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Ranipuram, Ecotourism, Tourism, Fee for Ranipuram Entry hiked
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia