city-gold-ad-for-blogger
Aster MIMS 10/10/2023

Ramadan | റമദാന്‍, ആത്മീയ ഉണര്‍വിന്റെ പൂക്കാലം; ഒപ്പം കൂടുതല്‍ മെച്ചപ്പെട്ട ആരോഗ്യം വീണ്ടെടുക്കാനുള്ള മികച്ച അവസരവും, കൊച്ചുകുട്ടികള്‍ വരെ ഉത്സാഹത്തോടെ വ്രതമെടുക്കുന്നു

കൊച്ചി: (KasargodVartha) റമദാന്‍ മാസം അടുത്തിരിക്കയാണ്. റമദാന്‍ വ്രതം എടുക്കുന്നതിലൂടെ ആത്മീയ ചൈതന്യത്തിനൊപ്പം ആരോഗ്യദായക ജീവിതവും സാക്ഷാത്കരിക്കാന്‍ കഴിയും. വിശ്വാസികളെ സംബന്ധിച്ച് ആത്മീയ ഉണര്‍വിന്റെ പൂക്കാലമാണ് റമദാന്‍, ഒപ്പം കൂടുതല്‍ മെച്ചപ്പെട്ട ആരോഗ്യം വീണ്ടെടുക്കാനുള്ള മികച്ച അവസരവും.

ജീവിതരീതിയിലെ പെട്ടെന്നുള്ള മാറ്റങ്ങള്‍ക്കൊപ്പം ഈ കാലത്ത് ഭക്ഷണക്രമത്തിലും ബോധപൂര്‍വം ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയണം.

Ramadan | റമദാന്‍, ആത്മീയ ഉണര്‍വിന്റെ പൂക്കാലം; ഒപ്പം കൂടുതല്‍ മെച്ചപ്പെട്ട ആരോഗ്യം വീണ്ടെടുക്കാനുള്ള മികച്ച അവസരവും, കൊച്ചുകുട്ടികള്‍ വരെ ഉത്സാഹത്തോടെ വ്രതമെടുക്കുന്നു
 

രോഗികളുടെ റമദാന്‍

റമദാന്‍ കാലത്ത് രോഗികളാണ് കൂടുതല്‍ ബുദ്ധിമുട്ടിലാകുന്നത്. കാരണം വ്രതം എടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അസുഖം വില്ലനാകുന്നു. എന്നാല്‍ കൃത്യമായ നടപടികളും മുന്നൊരുക്കങ്ങളും ഉണ്ടെങ്കില്‍ റമദാന്‍ വ്രതമെടുക്കാന്‍ ഇവര്‍ക്കും കഴിയും. ഇത്തരത്തില്‍ മരുന്നുകള്‍ മുടക്കാതെ വ്രതമെടുക്കുന്നവര്‍ നിരവധിയാണ്.

രക്തസമ്മര്‍ദം, പ്രമേഹം ഉള്‍പെടെയുള്ള ജീവിത ശൈലീ രോഗങ്ങള്‍ മൂലം വലയുന്നവര്‍ക്ക് വിദഗ്ധ ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകളുടെ ഡോസേജില്‍ മാറ്റം വരുത്തി ഉപവാസം അനുഷ്ഠിക്കാവുന്നതാണ്. എന്നാല്‍ രക്തസമ്മര്‍ദത്തിന്റെ, പ്രമേഹത്തിന്റെ തോത് പകല്‍നേരത്ത് കൃത്യമായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

മാനസിക, ശാരീരിക സമ്മര്‍ദം ലഘൂകരിച്ചു വേണം റമദാനെ ഉള്‍ക്കൊള്ളാന്‍. മനസിനെ സന്തോഷദായകമാക്കി മാറ്റുക എന്നതാണ് ഇവിടെ പ്രദാനം. ആത്മീയമായ ഉണര്‍വിലൂടെ എളുപ്പം ഇതു സാധിക്കാന്‍ റമദാന്‍ വേളയില്‍ കഴിയും. റമദാനില്‍ നമ്മുടെ ജീവിതക്രമം തന്നെ മാറിമറയുകയാണ്. എങ്കിലും ആവശ്യത്തിന് വിശ്രമവും ഉറക്കവും ഈ കാലത്ത് ഉറപ്പാക്കുക തന്നെ വേണം. ഇഫ്താറും അത്താഴവും കൃത്യസമയത്തു തന്നെ കഴിക്കക്കണം.

ഇഫ്ത്താര്‍


നോമ്പ് കാലത്ത് എന്തും ഭക്ഷിക്കാം എന്ന ചിന്ത നല്ലതല്ല. ഈത്തപ്പഴവും വെള്ളവും പഴവര്‍ഗങ്ങളും നോമ്പുതുറ വേളയില്‍ മുഖ്യമാണ്. എളുപ്പത്തില്‍ ദഹിക്കാനും മികച്ച ധാതുലവണങ്ങള്‍ നല്‍കി ശരീരത്തെ ഉത്തേജിപ്പിക്കാനും കഴിയുമെന്നതാണ് ഇവയുടെ പ്രത്യേകത.

രാത്രിഭക്ഷണം


തറാവീഹ് നമസ്‌കാരത്തിനു മുമ്പു തന്നെ പോഷകസമൃദ്ധവും സന്തുലിതവുമായ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, പച്ചക്കറികള്‍, പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നത് നല്ലതാണ്. നോമ്പുകാലത്തെ ജീരക കഞ്ഞി ആരോഗ്യത്തിന് വളരെ അധികം ഗുണം ചെയ്യും.

അത്താഴം

നോമ്പെടുക്കുന്നവര്‍ അത്താഴം നിര്‍ബന്ധമായും കഴിച്ചിരിക്കണം. പകല്‍ മുഴുവനും ഭക്ഷണം കഴിക്കാതെ ഇരിക്കുന്നതിനാല്‍ അതിനുവേണ്ട ഊര്‍ജം ലഭിക്കേണ്ടത് ഇതിലൂടെയാണ്. ബാര്‍ലി, ഓട്‌സ്, ഗോതമ്പ്, റാഗി, തവിട് കളയാത്ത ധാന്യങ്ങള്‍, അവല്‍ എന്നിവയും നല്ലതാണ്. കൂടുതല്‍ നാരുകള്‍ അടങ്ങിയതിനാല്‍ ശരീരത്തില്‍ കെട്ടിക്കിടക്കുന്ന വിഷാംശങ്ങളെ അകറ്റാന്‍ ഇതിലൂടെ കഴിയും.

എണ്ണയില്‍ പൊരിച്ച വിഭവങ്ങള്‍ പരമാവധി ഒഴിവാക്കുക

എണ്ണയില്‍ പൊരിച്ച വിഭവങ്ങള്‍ പരമാവധി ഒഴിവാക്കുക. പഞ്ചസാര, മൈദ എന്നിവയുടെ ഉപയോഗത്തിലും പരിധി നിശ്ചയിക്കണം. കഫീന്‍ ഉള്‍പ്പെടുന്ന ചായ, കാപ്പി എന്നിവ ശരീരത്തിലെ ജലാംശം കുറക്കുമെന്നതിനാല്‍ നിയന്ത്രണം വേണം.

ചൂടുകാലവും നോമ്പും


രാത്രികാലങ്ങളില്‍ വെള്ളം പരമാവധി മൂന്ന് ലിറ്റര്‍ എങ്കിലും കുടിക്കണം. പകല്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണം. ഇഫ്ത്താറിനു ശേഷം കുറച്ച് സമയം നടക്കുകയോ കഴിയുന്ന വ്യായാമങ്ങള്‍ ചെയ്യുകയോ വേണം.

പുകവലി പോലുള്ള ദുശ്ശീലം മാറ്റാം

പുകവലി ശീലവും മറ്റും ജീവിതത്തില്‍ നിന്ന് പാടെ മാറ്റാനുള്ള നല്ല അവസരം കൂടിയാണ് റമദാന്‍. പകല്‍ പുകവലിക്കാതെ ഇഫ്ത്താറിനു ശേഷം കൂടുതല്‍ പുകവലിക്കുന്നവരുണ്ടെങ്കില്‍ അത് അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പകല്‍ പുകവലിക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞവര്‍ക്ക് രാത്രിയിലും അതിനു കഴിയേണ്ടതാണ്.

ഉറക്കം പ്രധാനം

റമദാനിലെ ജീവിതക്രമ മാറ്റങ്ങളും അനുഷ്ഠാനങ്ങളും മുന്‍നിര്‍ത്തി ശരിയായ ഉറക്കം ആവശ്യമാണ്. ചുരുങ്ങിയത് ആറ് മണിക്കൂര്‍ നേരമെങ്കിലും ഉറക്കം നിര്‍ബന്ധമാണ്. അനാവശ്യ കാര്യങ്ങള്‍ക്കായി രാത്രി സമയം ചെലവിടുന്നത് ഒഴിവാക്കിയാല്‍ തന്നെ അതിന് കഴിയും. കഴിയുന്നതും വേഗത്തില്‍ രാത്രിയില്‍ ഉറങ്ങാന്‍ ശ്രമിക്കുക.

റമദാന്‍ ക്ഷമയുടെ കൂടി കാലം

റമദാന്‍ ക്ഷമയുടെ കൂടി മാസമാണെന്നാണ് പൊതുവെയുള്ള പറച്ചില്‍. ജീവിതത്തില്‍ ക്ഷമയുടെ നല്ല പാഠങ്ങള്‍ അഭ്യസിക്കാനുള്ള ഒരു അവസരമാണ് ഇത്. ഇഫ്താര്‍ നേരത്ത് അമിതവേഗതയില്‍ വണ്ടി ഓടിക്കുന്നത് റമദാന്‍ കാലത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്നതിന് ഒരു കാരണമാണ്.

അതുകൊണ്ടുതന്നെ റോഡ് നിയമങ്ങള്‍ പാലിച്ച് ക്ഷമാപൂര്‍വം വാഹനം ഓടിക്കണം. തൊഴിലിടങ്ങളിലെയും മറ്റും അനാവശ്യ സമ്മര്‍ദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കണം.

ഗള്‍ഭിണികള്‍, കുഞ്ഞുങ്ങള്‍, യാത്രക്കാര്‍

ഗള്‍ഭസ്ഥ ശിശുവിന് ദോഷം ചെയ്യില്ലെങ്കില്‍ ഗര്‍ഭിണികള്‍ക്ക് നോമ്പെടുക്കാവുന്നതാണ്. ഇക്കാര്യത്തില്‍ ഡോകടറുടെ നിര്‍ദേശം കൂടി തേടണം.

മുതിര്‍ന്നവര്‍ എടുക്കുന്നത് കണ്ട് തീരെ ചെറിയ കുഞ്ഞുങ്ങള്‍ വളരെ ഉത്സാഹത്തോടെ നോമ്പെടുക്കുന്നതും കാണാം. ചൂട് കാലാവസ്ഥ ആയതിനാല്‍ നോമ്പെടുക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് നിര്‍ജലീകരണം ഉണ്ടാകുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തേണ്ടതാണ്.

യാത്രക്കാര്‍ക്ക് നോമ്പെടുക്കുന്നതില്‍ ഇളവുണ്ട്. തങ്ങളുടെ ആരോഗ്യാവസ്ഥയും സാഹചര്യവും മുന്‍നിര്‍ത്തി അവര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം.

Keywords: Fasting at Ramadan while keeping health in mind, Kochi, News, Fasting, Ramadan, Health Tips, Health, Food, children, Passengers, Kerala News.




Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL