city-gold-ad-for-blogger

Police Booked | 'ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്': ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു; 12 ലക്ഷം രൂപ നിക്ഷേപമായി വാങ്ങിച്ച് കബളിപ്പിച്ചുവെന്ന് പരാതി

ചെറുവത്തൂർ: (www.kasargodvartha.com) ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് പരാതിയുമായി ബന്ധപ്പെട്ട് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ചീമേനി കാക്കടവ് അരയാങ്കണ്ടിയിലെ അഞ്ചില്ലത്ത് ഹൗസിൽ സി വി മുഹമ്മദിന്റെ പരാതിയിലാണ് ചന്തേര പൊലീസ് കേസെടുത്തിരിക്കുന്നത്. 2017 മെയ് ആറിന്, ലാഭ വിഹിതം നൽകാമെന്ന് പറഞ്ഞ് ഫാഷൻ ഗോൾഡ് ജ്വലറിയിലേക്ക് 12 ലക്ഷം രൂപ വാങ്ങുകയും പിന്നീട് ലാഭ വിഹിതമോ നിക്ഷേപമായി വാങ്ങിയ 12 ലക്ഷം രൂപയോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്നും കാണിച്ച് മുഹമ്മദ് ഹൊസ്ദുർഗ് കോടതിയിൽ നൽകിയ പരാതിയിലാണ് കോടതി നിർദേശ പ്രകാരം ചന്തേര പൊലീസ് കേസെടുത്തിരിക്കുന്നത്.

Police Booked | 'ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്': ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു; 12 ലക്ഷം രൂപ നിക്ഷേപമായി വാങ്ങിച്ച് കബളിപ്പിച്ചുവെന്ന് പരാതി

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നതിനാൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കാസർകോട്, കണ്ണൂർ ജില്ലകളിൽ അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 168 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Police Booked | 'ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്': ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു; 12 ലക്ഷം രൂപ നിക്ഷേപമായി വാങ്ങിച്ച് കബളിപ്പിച്ചുവെന്ന് പരാതി

ജ്വലറിയിൽ പണം നിക്ഷേപിച്ചവർക്ക് അവരുടെ പണം തിരികെ നൽകുന്നതിനായി ബഡ്‌സ് ആക്ട് പ്രകാരം ജ്വലറിയുടെ കെട്ടിടങ്ങളും സ്ഥലങ്ങളും ചെയർമാന്റെയും എം ഡിയുടെയും വീടുകളും സ്വത്തുക്കളും അടക്കം ജപ്തി ചെയ്തിട്ടുണ്ട്. 30 കോടി രൂപയോളം വിലവരുന്ന സ്ഥാവര ജംഗമ വസ്തുക്കളാണ് ജപ്തി ചെയ്തിരിക്കുന്നത്.

Keywords: News, Cheruvathur, Kasaragod, Kerala, Police Booked, Fashion Gold, Cheuvathur, Crime Branch, Case, Fashion gold investment scam: One more case registered.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia