city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police FIR | ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്: ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു

ചന്തേര: (KasargodVartha) ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് പരാതിയിൽ കോടതി നിർദേശപ്രകാരം ചന്തേര പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. കാങ്കോൽ ആലപ്പടമ്പ് സ്വദേശി അക്കാളത്ത് യൂസഫ് (78) ഹൊസ്ദുർഗ് കോടതിയിൽ നൽകിയ പരാതിയിലാണ് ഫാഷൻ ഗോൾഡ് എം ഡി പി കെ പൂക്കോയ തങ്ങൾക്കെതിരെ ചന്തേര പൊലീസ് കേസെടുത്തത്.

Police FIR | ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്: ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു

2012 ഡിസംബറിൽ കൂടുതൽ ലാഭവിഹിതം വാഗ്ദാനം നൽകി അഞ്ച് ലക്ഷം രൂപ നിക്ഷേപമായി വാങ്ങുകയും പിന്നീട് ലാഭ വിഹിതമോ കൊടുത്ത പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്നുമാണ് പരാതി.

നേരത്തെ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് പരാതിയിൽ അന്വേഷണം പൂർത്തിയായ 15 കേസുകളിൽ ഇപ്പോൾ കാസർകോട്, കണ്ണൂർ അഡീഷണൽ ജില്ലാ കോടതികളിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപിച്ചിരുന്നു. കേസിൽ ഫാഷൻ ഗോൾഡ് ചെയർമാനും മുസ്ലീം ലീഗ് നേതാവുമായ എം സി ഖമറുദ്ദീൻ, എം ഡി ടി കെ പൂക്കോയ തങ്ങൾ അടക്കം 29 പ്രതികളാണുള്ളത്.

Police FIR | ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്: ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു

ബഡ്‌സ് ആക്ട് കൂടി രജിസ്റ്റർ ചെയ്യപ്പെട്ടതോടെ പരാതി നൽകിയവരുടെ എണ്ണം കുതിച്ചുയർന്നിട്ട്. അന്വേഷണം പൂർത്തിയാക്കിയത് 168 പരാതികളിലാണെങ്കിലും പുതുതായി 96 പരാതികൾ കൂടി എത്തിയതോടെ ആകെ പരാതി നൽകിയവരുടെ എണ്ണം 264 ആയി.

Keywords: News, Kasargod, Kerala, Fashion, Gold, Investment, Scam, Case, Registered, December 2012, 5 Lakh, Kannur, Crime Branch, League, Fir, chandera, Fashion gold investment scam: One more case registered
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia