city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Attaches | ഫാഷൻ ഗോൾഡ് കേസ്: കംപനിയുടെ കോടികൾ വിലവരുന്ന സ്വത്തുക്കൾ സർകാർ കണ്ടുകെട്ടി; നിക്ഷേപകർക്ക് പണം ലഭ്യമാക്കും

കാസർകോട്: (www.kasargodvartha.com) ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കംപനിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി സർകാർ ഉത്തരവായി. ഫാഷൻ ഗോൾഡ് എം ഡി പൂക്കോയ തങ്ങൾ, ചെയർമാൻ എം സി ഖമറുദ്ദീൻ തുടങ്ങിയവരുടെ വീടുകളും, സ്ഥലങ്ങളും, കെട്ടിടവും ഉൾപെടെയുള്ളവയാണ് കണ്ടുകെട്ടിയത്. അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമ പ്രകാരമാണ് സംസ്ഥാന കോംപീറ്റൻറ് അതോറിറ്റിയായ സംസ്ഥാന ഫിനാൻസ് സെക്രടറി സഞ്ജയ് എം കൗൾ ഉത്തരവിറക്കിയത്.

Attaches | ഫാഷൻ ഗോൾഡ് കേസ്: കംപനിയുടെ കോടികൾ വിലവരുന്ന സ്വത്തുക്കൾ സർകാർ കണ്ടുകെട്ടി; നിക്ഷേപകർക്ക് പണം ലഭ്യമാക്കും

കണ്ണൂർ ക്രൈം ബ്രാഞ്ച് എസ് പി പിപി സദാനന്ദന്റെ റിപോർടിന്റെ അടിസ്ഥാനത്തിൽ 07.08.2023 തീയതിയിലെ SC3/130/2020/HOME നമ്പർ സർകാർ ഉത്തരവ് പ്രകാരമാണ് സ്വത്തുവകകൾ കണ്ടുകെട്ടിയത്. ഇതിൽ എം സി ഖമറുദ്ദീൻ, പൂക്കോയ തങ്ങൾ എന്നിവരുടെ പേരിൽ പയ്യന്നൂർ ടൗണിലെ കെട്ടിട നമ്പർ 268121 ബി1, ബി2, ബി3, ബി5 എന്നീ മുറികളടങ്ങിയ ഫാഷൻ ഓർണമെൻസ് ജ്വലറി കെട്ടിടവും ബെംഗ്ളുറു സിലിണ്ടേ വിലേജിൽ പൂക്കോയ തങ്ങളുടെ പേരിൽ വാങ്ങിയ സർവേ നമ്പർ 167 ൽ ഉൾപെട്ട ഒരു ഏകർ ഭൂമിയും ഉൾപെടുന്നു.

ഇവ കൂടാതെ നേരത്തേ മറിച്ച് വിറ്റിരുന്ന, ഖമർ ഫാഷൻ ഗോൾഡ് ജ്വലറിക്ക് വേണ്ടി എം സി ഖമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും പേരിൽ കാസർകോട് ടൗണിൽ വാങ്ങിയ ഭൂമിയും അതിലുള്ള കെഎംസി 11/435-27, 435-28, 435-29, 435-30 നമ്പർ മുറികളും കണ്ടുകെട്ടിയ സ്വത്തുവകകളിൽ പെടുന്നു. 170ൽ അധികം നിക്ഷേപകർക്ക് 26 കോടിയിലധികം രൂപ തിരിച്ച് നൽകാനുളളപ്പോൾ കംപനിക്ക് ബാധ്യതയുളള ഒരാൾക്ക് കെട്ടിടം മറിച്ച് വിറ്റിരുന്നുവെന്നും എന്നാൽ അതിന് നിയമസാധുതയില്ലെന്നുമാണ് സർകാർ ഉത്തരവിൽ പറയുന്നത്.

കൂടാതെ എം സി ഖമറുദ്ദീൻ, ടി കെ പൂക്കോയ തങ്ങൾ എന്നിവരുടെ കയ്യൂരിലെയും തൃക്കരിപ്പൂരിലെയും എസ്ബിഐ ബാങ്ക് അകൗണ്ടുകളും പയ്യന്നൂരിലെ എച് ഡി എഫ് സി ബാങ്ക് അകൗണ്ടുകളും യൂണിയൻ ബാങ്ക് അകൗണ്ടുകളും കാലിക്കടവിലെ കാനറാ ബാങ്ക് അകൗണ്ടുകളും കണ്ടുകെട്ടിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയിൽ പയ്യന്നൂരിലെയും ബെംഗളൂരിലെയും വസ്തു വകകൾ ആക്ഷൻ കമിറ്റി ഭാരവാഹികളുടെയും മറ്റും പേരിൽ കൈമാറ്റം ചെയ്തിട്ടുണ്ടെന്നും എന്നാൽ അത് നിയമാനുസൃതമായ വില്പന ആയിരുന്നില്ലെന്നും ഉത്തരവിൽ പറയുന്നു.

ഇവ കൂടാതെ ടി കെ പൂക്കോയ തങ്ങളുടെ പേരിലുളള ഹോസ്ദുർഗ് താലൂകിലെ മാണിയാട്ട് എന്ന സ്ഥലത്തുള്ള റീസർവേ നമ്പർ ഒമ്പതിൽ വരുന്ന 17.29 സെൻറ് പരമ്പരാഗതമായി കിട്ടിയ സ്ഥലവും എം സി ഖമറുദ്ദീന്റെ പേരിലുള്ള ഉദിനൂർ വിലേജിലുള്ള റീസർവെ നമ്പർ 391 ൽ വരുന്ന 17 സെൻറ് പരമ്പരാഗതമായി കിട്ടിയ സ്ഥലവും എം സി ഖമറുദ്ദീന്റെ ഭാര്യയുടെ പേരിലുളള ഉദിനൂർ വിലേജിലെ റീസർവെ നമ്പർ 43 ൽ വരുന്ന 23 സെൻറ് പരമ്പരാഗതമായി കിട്ടിയ സ്ഥലവും കണ്ടുകെട്ടിയിട്ടുണ്ട്.

ബഡ്‌സ് ആക്ട് (BUDS ACT) പ്രകാരം കുറ്റകൃത്യത്തിലൂടെ നേടിയെടുത്ത സ്വത്തുക്കൾ മാത്രമല്ല പരമ്പരാഗത സ്വത്തുക്കളും നിക്ഷേപകരുടെ ബാധ്യത ആദായമെടുക്കുന്നതും അവ മറിച്ച് വിൽക്കുന്നതും തടഞ്ഞിട്ടുണ്ട്. കണ്ടുകെട്ടിയ ഉത്തരവ് സ്ഥിരപ്പെടുത്തുന്നതിന് കോടതി മുമ്പാകെ റിപോർട് സമർപിക്കുന്നതിനായി വിവിധ ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പയ്യന്നൂരിലെ ജ്വലറി ഉൾപെടെയുള്ളവയിന്മേൽ നടപടിയെടുകാൻ കണ്ണൂർ കലക്ടറെ ചുമതലപ്പെടുത്തി.

Keywords: News, Kasaragod, Kerala, Fashion Gold Case, Collector, Govt Order, Attaches, Fashion Gold Case: Govt attaches assets worth crores of company.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia