city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Escaped | വീടിന്റെ മുൻ ഭാഗത്തുനിന്നും വലിയ ശബ്ദം കേട്ട് അവർ ഞെട്ടി; 12 പേരടങ്ങുന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴ വ്യത്യാസത്തിൽ

/ സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com) ശക്തമായ മഴയിൽ ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ ഉണ്ടായ മാലോം പുഞ്ചയിൽ 12 പേരടങ്ങുന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴ വ്യത്യാസത്തിൽ. വെള്ളരിക്കുണ്ട് താലൂകിലെ ബളാൽ പഞ്ചായതിലെ പുഞ്ചചെത്തിപ്പുഴ കോളനിയിലെ ചെറുവീട്ടിൽ കാവേരിയുടെ വീട്ടിൽ അപകടസമയത്ത്‌ കുട്ടികൾ ഉൾപെടെ 12 പേരായിരുന്നു ഉണ്ടായിരുന്നത്.

Escaped | വീടിന്റെ മുൻ ഭാഗത്തുനിന്നും വലിയ ശബ്ദം കേട്ട് അവർ ഞെട്ടി; 12 പേരടങ്ങുന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴ വ്യത്യാസത്തിൽ

നല്ല മഴയായതിനാൽ എല്ലാവരും വീടിനുള്ളിൽ തന്നെയായിരുന്നു. കുട്ടികൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് വീടിന്റെ മുൻ ഭാഗത്തുനിന്നും വലിയ ശബ്ദം കേട്ടത്. കാവേരിയും മകനും ഉടൻ പുറത്തേക്ക് ഇറങ്ങാൻ നോക്കിയപ്പോൾ കണ്ടത് വീടിന്റെ വരാന്തവരെയുള്ള മുറ്റം ഒലിച്ചു പോയതായിരുന്നു. അടുക്കളഭാഗത്ത്‌ കൂടി കാവേരിയും മക്കളും ഇറങ്ങി അടുത്ത വീട്ടിലേക്ക് ഓടി. ഒച്ചയും ബഹളവും കേട്ട് അടുത്ത വീട്ടിലുള്ളവരും എത്തി.

കാവേരിയുടെ വീടിന്റെ വരാന്തയിൽ നിന്നും 500 മീറ്റർ അകലെ വരെ മണ്ണിടിച്ചിൽ ഉണ്ടായി. കവുങ്ങ് തെങ്ങ് റബർ മരങ്ങൾ എന്നിവയും കടപുഴകി. ഒരുവർഷം മുൻപാണ് കാവേരി പുതിയ വീട് നിർമിച്ചത്. ശക്തമായ തോതിൽ മണ്ണിടിഞ്ഞതോടെ കാവേരിയുടെ കുടുംബത്തിന് ഈ വീട് വാസവയോഗ്യമല്ലാതായിരിക്കുകയാണ്. ബന്ധു വീടുകളിലേക്കാണ് കാവേരിയുടെ കുടുംബത്തെ ഇപ്പോൾ മാറ്റി പാർപിച്ചിരിക്കുന്നത്.

Escaped | വീടിന്റെ മുൻ ഭാഗത്തുനിന്നും വലിയ ശബ്ദം കേട്ട് അവർ ഞെട്ടി; 12 പേരടങ്ങുന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴ വ്യത്യാസത്തിൽ

പരപ്പ ബ്ലോക് പഞ്ചായത് പ്രസിഡന്റ് എം ലക്ഷ്മി, ബളാൽ പഞ്ചായത് സ്ഥിരം സമിതി അധ്യക്ഷൻ അലക്സ് നെടിയകാലയിൽ, തഹസിൽദാർ പി വി മുരളി, വെള്ളരിക്കുണ്ട് എസ് ഐ ഹരികൃഷ്ണൻ, രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവർ സ്ഥലം സന്ദർശിച്ചു. വ്യാഴാഴ്ച ജില്ലയിൽ ഏറ്റവും കൂടുതൽ മഴലഭിച്ചത് വെള്ളരിക്കുണ്ട് താലൂകിലാണ്.

Keywords: News, Vellarikkundu, Kasaragod, Kerala, Family, Escape, Rain, Family of 12 escaped with a narrow margin.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia