വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുക്കുമെന്ന് മുഖ്യമന്ത്രി, രോഗം ഒളിക്കാനോ മറയ്ക്കാനോ കഴിയില്ല, ചികിത്സിച്ചില്ലെങ്കില്‍ മരിക്കുമെന്നും മുഖ്യമന്ത്രി
May 28, 2020, 18:34 IST
തിരുവനന്തപുരം: (www.kasargodvartha.com 28.05.2020) രോഗം ആർക്കും ഒളിച്ചുവയ്ക്കാനോ മറച്ചുവയ്ക്കാനോ സാധിക്കില്ലെന്നും ചികിത്സിച്ചില്ലെങ്കില്‍ മരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ബാധിച്ച് ഏറ്റവും കുറഞ്ഞ തോതില്‍ ആളുകള്‍ മരിച്ച സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. 0.5 ആണ് മരണനിരക്ക്. ദേശീയ നിരക്ക് 2.89 ശതമാനമാണ്. രോഗമുക്തി നേടുന്നവരുടെ കാര്യത്തിലും സംസ്ഥാനം മുന്നിലാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യാജപ്രചാരണത്തിലൂടെയും കണക്ക് പൂഴ്ത്തിവയ്ക്കുന്നുവെന്ന് ആക്ഷേപിച്ചും സംസ്ഥാനത്തിന്റെ മുന്നേറ്റത്തിന്റെ മറച്ചുവയ്ക്കാനാവില്ല. കോവിഡിനോട് കേരളം ഒറ്റക്കെട്ടായി പൊരുതുകയാണ്. ഇത്രയുംനാള്‍ പാലിച്ച ജാഗ്രത തുടര്‍ന്നാല്‍ കേരളത്തില്‍ സമൂഹവ്യാപനം തടഞ്ഞു നിര്‍ത്താനാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, കോവിഡുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ക്കെതിരെ കുറ്റക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് അന്വേഷിക്കാൻ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ സൈബര്ഡോമുകള്ക്ക് നിര്‍ദ്ദേശം നല്കി. വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. മടങ്ങിയെത്തിയ പ്രവാസികളില്‍ ചിലര്‍ ക്വാറന്റൈന് ലംഘിച്ചതായി കാണിച്ച് ചിത്രം മോര്‍ഫ് ചെയ്ത് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നു. ഇത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Summary: Fake news: Strict Legal action on fake news propagators, says Chief Minister