city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളത്തില്‍ പള്ളി തുറക്കാന്‍ അനുമതിയില്ല; പ്രചരിക്കുന്നത് വ്യാജസന്ദേശം

കാസര്‍കോട്: (www.kasargodvartha.com 26.05.2020) കേരളത്തില്‍ പള്ളി തുറക്കാന്‍ അനുമതി നല്‍കിയതായുള്ള പ്രചാരണം വ്യാജം. സൗദി അറേബ്യയില്‍ ഞായറാഴ്ച മുതല്‍ പള്ളി തുറക്കാന്‍ ഭരണകൂടം തീരുമാനിച്ച വാര്‍ത്തയുടെ ചില ഭാഗങ്ങള്‍ മാത്രം അടർത്തിയെടുത്താണ് വ്യാജ പ്രചാരണം നടത്തുന്നത്. കേരളത്തില്‍ പള്ളി തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല. വാട്‌സ്ആപ്പിലും ഫേസ്ബുക്കിലൂടെയുമാണ് വ്യാജ സന്ദേശം വ്യാപകമായി പ്രചരിക്കുന്നത്. ഇത് പരക്കെ ആശയക്കുഴപ്പത്തിന് കാരണമായി.

കേരളത്തില്‍ പള്ളി തുറക്കാന്‍ അനുമതിയില്ല; പ്രചരിക്കുന്നത് വ്യാജസന്ദേശം


ഇത്തരത്തില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. കോവിഡിന്റെ മറവില്‍ ചിലര്‍ മനഃപൂർവം വ്യാജപ്രചരണങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നടപടിയുണ്ടാകും. ഇത്തരം വ്യാജ പ്രചരണങ്ങളില്‍ ആരും വീണുപോകരുതെന്നും സത്യമാണെന്ന് ഉറപ്പില്ലാത്ത ഒരു വിവരവും  ഗ്രൂപ്പുകളില്‍ വ്യാപകമായി കൈമാറരുതെന്നും പോലീസ് അറിയിച്ചു.

Keywords:  Kasaragod, Kerala, news, Top-Headlines, Social-Media, Fake message in Social-Media
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia