city-gold-ad-for-blogger
Aster MIMS 10/10/2023

High Court | വ്യാജ ലൈസന്‍സ് കേസ്: പൊലീസ് നോടീസ് നല്‍കി വിട്ടയച്ചതിന് പിന്നാലെ മുങ്ങിയ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

തൃക്കരിപ്പൂര്‍: (KasaragodVartha) വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്തെന്ന കേസില്‍ പൊലീസ് പിടികൂടി നോടീസ് നല്‍കി വിട്ടയച്ചതിന് പിന്നാലെ മുങ്ങിയ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. പ്രതി ചെന്നൈയിലുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്.

High Court | വ്യാജ ലൈസന്‍സ് കേസ്: പൊലീസ് നോടീസ് നല്‍കി വിട്ടയച്ചതിന് പിന്നാലെ മുങ്ങിയ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ദിവസങ്ങള്‍ക്ക് മുമ്പാണ് വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച ആളും അത് ഉണ്ടാക്കി കൊടുത്ത ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയും പൊലീസിന്റെ പിടിയിലായത്. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉസ്മാന്‍, ചെറുവത്തൂരിലെ എസ് ആന്‍ഡ് എസ് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ പി വി ശ്രീജിത് എന്നിവരാണ് പിടിയിലായത്.

കാസര്‍കോട് ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടര്‍ന്നാണ് കേസ് രെജിസ്റ്റര്‍ ചെയ്തത്. എന്‍ഫോഴ്‌സ്‌മെന്റ് എഎംവിഐ മാരായ ജിജോ വിജയ് സി വി, വിജേഷ് പി വി, ഡ്രൈവര്‍ മനോജ് കുമാര്‍ എന്നിവരും ചന്തേര എസ് ഐ പ്രദീപ് കുമാറും ചേര്‍ന്ന് തൃക്കരിപ്പൂര്‍ ഭാഗത്ത് സംയുക്തമായി വാഹന പരിശോധന നടത്തുന്നതിനിടെ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചുവന്ന ഉസ്മാന്‍ വലയിലാവുകയായിരുന്നു.

ലൈസന്‍സ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ പിന്നീട് വാട്‌സ് ആപ് വഴി ലൈസന്‍സ് അയച്ച് നല്‍കി. എന്നാല്‍ ഈ ലൈസന്‍സ് നമ്പര്‍ പരിശോധിച്ചപ്പോള്‍ തിരുവനന്തപുരം സ്വദേശിനിയുടെ പേരിലുള്ള ലൈസന്‍സ് ആണെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലൈസന്‍സ് വ്യാജമായി നിര്‍മിച്ചതാണെന്നും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയുടെ ഒത്താശയോടെയാണ് ലൈസന്‍സ് കരസ്ഥമാക്കിയതെന്നും കണ്ടെത്തിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ചന്തേര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും കേസെടുക്കുകയുമായിരുന്നു. രണ്ട് പേര്‍ക്കും അടുത്ത ദിവസം ഹാജരാകാന്‍ നോടീസ് നല്‍കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ മുങ്ങിയത്. കാഞ്ഞങ്ങാട് ഗുരുവനം ടെസ്റ്റിംഗ് മൈതാനത്ത് നിന്നാണ് ഐ പി മനുരാജ് ജി പി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ശ്രീജിതിനെ പിടികൂടിയത്.

High Court | വ്യാജ ലൈസന്‍സ് കേസ്: പൊലീസ് നോടീസ് നല്‍കി വിട്ടയച്ചതിന് പിന്നാലെ മുങ്ങിയ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ഇത്തരത്തില്‍ വ്യാജ ലൈസന്‍സ് നിര്‍മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്ക് എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും, ഡ്രൈവര്‍മാര്‍ അവരുടെ ഒറിജിനല്‍ ലൈസന്‍സ് കൈവശം സൂക്ഷിക്കുകയോ അല്ലെങ്കില്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ എം പരിവാഹന്‍, ഡിജി ലോകര്‍ പോലുള്ള അംഗീകൃത ആപുകളില്‍ സൂക്ഷിക്കുകയോ ചെയ്യണമെന്ന് കാസര്‍കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ എസി ഷീബ അറിയിക്കുകയും ചെയ്തിരുന്നു.

Keywords: Fake license case: driving school owner files anticipatory bail plea in HC, Thrikaripur, News, Fake License Case, HC, Police, RTO, Missing, Driver, Inspection, Vehicle, Kerala News. 
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL