സ്‌കൂള്‍ വിട്ട് വീട്ടിലെത്തി വസ്ത്രം മാറാന്‍ മുറിയിലേക്ക് പോയ കുട്ടി തിരിച്ചുവന്നില്ല; നോക്കിയപ്പോള്‍ കണ്ടത് വീണ് കിടക്കുന്നത്, കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച ഫഹീമിന്റെ മരണം വിശ്വസിക്കാനാകാതെ നാട്ടുകാരും കുടുംബവും
Jun 22, 2019, 10:54 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.06.2019) ബാവ നഗറില്‍ അഞ്ചു വയസുകാരന്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരണപ്പെട്ട സംഭവം നാടിനെ ഞെട്ടിച്ചു. ബാവ നഗറിലെ ഇസ്മാഈല്‍- ഫാത്വിമത്ത് സുഹറ ദമ്പതികളുടെ മകന്‍ ഫഹീം (അഞ്ച്)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കാഞ്ഞങ്ങാട് കടപ്പുറം പാണക്കാട് പൂക്കോയ തങ്ങള്‍ സ്മാരക എ എല്‍ പി സ്‌കൂളിലെ യു കെ ജി വിദ്യാര്‍ത്ഥിയാണ്.
വൈകിട്ട് സ്‌കൂളില്‍ നിന്നും വീട്ടിലെത്തി വസ്ത്രം മാറാന്‍ മുറിയിലേക്ക് പോയ ഫഹീം പിന്നീട് തിരിച്ചുവന്നില്ല. തുടര്‍ന്ന് നോക്കിയപ്പോഴാണ് മുറിയില്‍ വീണു കിടക്കുന്നത് കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വസ്ത്രം വലിച്ചെടുക്കുന്നതിനിടെ അബദ്ധത്തില്‍ കഴുത്തില്‍ കയര്‍ കുരുങ്ങിയതാകാമെന്നാണ് സംശയിക്കുന്നത്. ഫഹീമിന്റെ അപകടമരണം ഇപ്പോഴും നാട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും വിശ്വസിക്കാനായിട്ടില്ല.
മുബാസിയ, ഫായിസ് എന്നിവര്‍ സഹോദരങ്ങളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Kanhangad, school, Death, Faheem's death; family shocked
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Kanhangad, school, Death, Faheem's death; family shocked
< !- START disable copy paste -->