കൊടി അഴിച്ചു മാറ്റിയ സംഭവത്തിൽ പാർടി നേതൃത്വം ഖേദം പ്രകടിപ്പിച്ചതായി എസ് കെ എസ് എസ് എഫ്; അഴിപ്പിച്ച പതാക പുന:സ്ഥാപിച്ചു
Dec 28, 2020, 20:34 IST
ചെറുവത്തൂർ: (www.kasargodvartha.com 28.12.2020) ചീമേനി ചാനടുക്കത്ത് കഴിഞ്ഞ ദിവസം എസ് കെ എസ് എസ് എഫ് പതാക ദിനത്തിൽ പ്രവർത്തകർ നാട്ടിയ കൊടി ഡി വൈ എഫ് ഐ പ്രവർത്തകർ അഴിപ്പിക്കുകയും നേതാക്കളെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ പാര്‍ടി നേതൃത്വം ഖേദം പ്രകടിപ്പിച്ചതായി എസ് കെ എസ് എസ് എഫ് നേതാക്കൾ അറിയിച്ചു.
ചീമേനി പൊലിസ് സ്റ്റേഷനിൽ വച്ച് സി.ഐ യുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് പ്രശ്നത്തിന് പരിഹാരമായത്. സംഭവത്തിൽ പ്രവർത്തകർക്ക് തെറ്റുപറ്റിയിട്ടുണ്ടെന്നു മനസിലാക്കിയതിനാൽ പാര്‍ടി നേതൃത്വം ഖേദം പ്രകടിപ്പിക്കുകയും കൊടി പുനസ്ഥാപിക്കുന്നതിൽ യാതൊരു എതിർപ്പും ഇല്ലെന്നു രേഖാമൂലം എഴുതി നൽകുകയും. തുടർന്ന് ഉച്ചയോടെ പതാക സംസ്ഥാന വര്‍കിംഗ് സെക്രടറി താജുദ്ദീൻ ദാരിമിയുടെ നേതൃത്വത്തിൽ പുന:സ്ഥാപിക്കുകയും ചെയ്തു.
എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തിയ പതാകദിനാചരണത്തിന്റെ ഭാഗമായി ചാനടുക്കം ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയാണ് ഡി വൈ എഫ്ഐ ബ്രാഞ്ച് സെക്രടറിയുടെ നേതൃത്വത്തിലെത്തിയ ഒരു സംഘം പാര്‍ടി പ്രവർത്തകർ അലങ്കോലപ്പെടുത്തി നേതാക്കളെയും പ്രവര്‍ത്തകരെയും കയ്യേറ്റം ചെയ്തത്.
പരിപാടിയുടെ ഭാഗമായി ഉയര്‍ത്തിയ പതാക ബലം പ്രയോഗിച്ച് അഴിപ്പിക്കുകയും തുടർന്ന് പ്രമേയപ്രഭാഷണം നടത്തുകയായിരുന്ന ചീമേനി ടൗണ്‍ ഖതീബും എസ് എം എഫ് സംസ്ഥാന സമിതിയംഗവുമായ ജാബിർ ഹുദവിയെയും എസ് കെ എസ് എസ് എഫ് പ്രവർത്തകരെയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ഇത് സാമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയും പ്രതിഷേധങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു.
എസ് കെ എസ് എസ് എഫ് നൽകിയ പരാതിയെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിൽ ജില്ലാ സെക്രടറി യൂനുസ് ഫൈസി, ജാബിർ ഹുദവി ചാനടുക്കം, ലുഖ്മാൻ അസ്അദി എന്നിവരും, ഡി വൈ എഫ് ഐ യൂണിറ്റ് സെക്രടറി രാധാകൃഷ്ണൻ, സി.വി.പ്രകാശൻ, സുഭാഷ് അറുകര, റഫീഖ് പങ്കെടുത്തു.
പതാക ഉയർത്തൽ ചടങ്ങ് സംസ്ഥാന വര്‍കിംഗ് സെക്രടറി താജുദ്ദീൻ ദാരിമി പടന്ന ഉൽഘാടനം ചെയ്തു.
എസ് കെ എസ് എസ് എഫ് സമാധാനത്തിന്റെ പ്രതീകമാണെന്നും വികാരത്തിനപ്പുറം വിവേകത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണെന്നും താജുദ്ദീൻ ദാരിമി പറഞ്ഞു. കാഞ്ഞങ്ങാട് നടന്ന കൊലപാതകം സംഘടനയുടെ മേൽ കെട്ടി വെക്കാനുള്ള ഗൂഢ ശ്രമങ്ങൾ വിലപ്പോവില്ല. അച്ചടക്കമുള്ള പ്രസ്ഥാനം എന്നും നിയമ വഴിയിൽ മാത്രമേ സഞ്ചരിച്ചിട്ടുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജാബിർ ഹുദവി അധ്യക്ഷനായി. ജില്ലാ സെക്രടറി യൂനുസ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. റാശിദ് ഫൈസി, അശ്റഫ് മൗക്കോട്, റഫീഖ് റഹ്മാനി, യൂസുഫ് ആമത്തല, സമീർ മൗലവി, സുബൈർ ദാരിമി, ലുഖ്മാൻ അസ്അദി, എം.ടി.പി അബ്ദുൽ ഖാദർ, ഹാരിസ് ദാരിമി, ഫിറോസ്, ആബിദ് ഇർശാദി, മുഹമ്മദലി, റാസിഖ് ഇർഷാദി, ആശിഖ്, മുബശിർ, ജാഫർ മൗലവി, ഹാശിം യു കെ, നാസർ മാവിലാടം, പി.കെ.അനസ്, ബശീർ കുന്നുംകൈ, ബശീർ മുസ്ലിയാർ, ശിഹാബ് ഫൈസി തുടങ്ങിയവർ സംസാരിച്ചു
അതെ സമയം കൊടി അഴിപ്പിച്ച സംഭവത്തിൽ എസ് എസ് എഫിനെ വലിച്ചിഴക്കുന്നത് ശരിയല്ലെന്നും സംഭവത്തിൽ യാതൊരു പങ്കുമില്ലെന്നും ചാനടുക്കം യൂണിറ്റ് കമ്മിറ്റീ അറിയിച്ചു. സമകാലിക സംഭവവികാസങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാൻ നടത്തുന്ന വ്യാജ പ്രചാരണങ്ങളിൽ നിന്ന് എല്ലാവരും വിട്ടു നിൽക്കണമെന്നും അഭ്യർത്ഥിച്ചു.
Keywords: SKSSF, Flag, DYFI, Flag Day, Political party, Cheemeni, Cheruvathur, Kanhangad, Kasaragod, News, Kerala, Top-Headlines, Expressed regret over the unfurling of the flag - SKSSF.
< !- START disable copy paste -->