Obituary | 2 ദിവസങ്ങൾക്ക് ശേഷം മകളുടെ വിവാഹം നടക്കാനിരിക്കെ പിതാവ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു; വിടവാങ്ങിയത് പ്രവാസി
Sep 27, 2023, 16:10 IST
ഉദുമ: (KasargodVartha) ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പ്രവാസി മരിച്ചു. ഉദുമ പടിഞ്ഞാർ സ്വദേശിയും നാലാം വാതുക്കലിൽ താമസക്കാരനുമായ മൊയ്തീൻ കുഞ്ഞി (50) ആണ് മരിച്ചത്. ശനിയാഴ്ച മകളുടെ വിവാഹം നടക്കാനിരിക്കെയാണ് വിടവാങ്ങിയത്.
ദുബൈയിൽ പ്രവാസിയായ മൊയ്‌തീൻ കുഞ്ഞി രണ്ട് മാസം മുമ്പാണ് നാട്ടിലേക്ക് വന്നത്. അസുഖത്തെ തുടർന്നാണ് നാട്ടിലേക്ക് മടങ്ങിയത്. ബുധനാഴ്ച രാവിലെ 11 മണിയോടെ വീട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ സുഹൃത്തിന്റെ കാറിൽ ആശുപത്രിയിലേക്ക് കൊണ്ട് പോകുംവഴി മരണം സംഭവിക്കുകയായിരുന്നു.
പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന മൊയ്തീൻ കുഞ്ഞി വലിയൊരു സുഹൃദ്ബന്ധത്തിന്റെ ഉടമ കൂടിയായിരുന്നു. ബുധനാഴ്ച രാവിലെ പാക്യാര മദ്രസയിൽ നബിദിനാഘോഷ പരിപാടിയിൽ പങ്കെടുത്തിരുന്നു. വിവാഹത്തിന്റെ തിരക്കിനിടയിൽ അപ്രതീക്ഷിതമായി സംഭവിച്ച മരണം ബന്ധുക്കളെയും ഉറ്റവരെയും കണ്ണീരിലാഴ്ത്തി. മൊയ്തീൻ കുഞ്ഞിയുടെ നിര്യാണത്തെ തുടർന്ന് പാക്യാര ഇനാറതുൽ ഇസ്ലാം മദ്രസയുടെ നബിദിനാഘോഷ പരിപാടികൾ താത്കാലികമായി നിർത്തിവെച്ചു.

ഉദുമ പടിഞ്ഞാർ തുറുക്കൻ വളപ്പിലെ പരേതരായ അഹ്‌മദ് മായിപ്പാടി - മറിയം ദമ്പതികളുടെ മകനാണ് മൊയ്‌തീൻ കുഞ്ഞി. ഭാര്യ: നസിയ. മക്കൾ: ഹംന, ഹഫീഫ. സഹോദരങ്ങൾ: ടികെ അബ്ദുല്ലക്കുഞ്ഞി, നഫീസ, പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുർ റഹ്‌മാൻ, സൈനബ്, റുഖിയ ബീവി. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെ പാക്യാര ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Keywords: News, Uduma, Kasaragod, Kerala, Expatriate, Obituary, Expatriate died due to illness.
< !- START disable copy paste -->
Keywords: News, Uduma, Kasaragod, Kerala, Expatriate, Obituary, Expatriate died due to illness.
< !- START disable copy paste -->